x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം: സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി

വെബ് ഡെസ്ക്
Published: September 23, 2026 01:43 AM IST | Updated: September 23, 2026 01:43 AM IST

ക​മ​ലേ​ശ്വ​രം ഗ​വ. സ്‌​കൂ​ളി​ല്‍ സ്‌​കി​ല്‍ ഡ​വ​ല​പ്‌​മെ​ന്‍റ് സെ​ന്‍റ​റി​ലെ കോ​ഴ്‌​സു​ക​ള്‍ വി​ജ​യി​ച്ച​വ​ര്‍​ക്കു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ വി​ത​ര​ണ​ച്ച​ട​ങ്ങിന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി എ​ന

പേ​രൂ​ര്‍​ക്ക​ട: ക​മ​ലേ​ശ്വ​രം ഗ​വ. എ​ച്ച്എ​സ്എ​സി​ല്‍ സ്‌​കി​ല്‍ ഡെ​വ​ല​പ്‌​മെന്‍റ് സെന്‍റ​റി​ലെ കോ​ഴ്സു​ക​ള്‍ വി​ജ​യി​ച്ച​വ​ര്‍​ക്കു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മ​ന്ത്രി എ​ന്‍. ഷം​സു​ദ്ദീ​ന്‍ നി​ര്‍​വ​ഹി​ച്ചു. ക​മ​ലേ​ശ്വ​രം ഗ​വ. എ​ച്ച്​എ​സ്എ​സി​ലെ സെന്‍ററി​ല്‍ നി​ന്നും പാ​സാ​യ 41 കു​ട്ടി​ക​ള്‍​ക്ക് മ​ന്ത്രി സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ കൈ​മാ​റി.

സ​മ​ഗ്ര ശി​ക്ഷ കേ​ര​ളം സ്റ്റേ​റ്റ് പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ കെ. ​മോ​ഹ​ന​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​മ​ലേ​ശ്വ​രം വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ വി. ​ഗി​രി, സ്റ്റേ​റ്റ് സ്‌​കി​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ. ​സ​ജീ​ബ്, വി​എ​ച്ച്​എ​സ്​ഇ പ​രീ​ക്ഷ സെ​ക്ര​ട്ട​റി ലി​സി ജോ​സ​ഫ്, സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ എ​സ്​ഐ സി​ന്ധു, ഹെ​ഡ്മി​സ്ട്ര​സ് ഷീ​ബ ഈ​പ്പ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews inauguration

Recent News

Corehub Up