നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തിലെ കായികമിത്രം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കാനെത്തിയ എന്‍. ശക്തന് എംഎല്‍എ വിദ്യാര്‍ഥികളോടു കായികവിശേഷങ്ങള്‍ തിരക്ക
നെയ്യാറ്റിന്‍കര : സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടികളുടെ ഭാഗമായി കായികവകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ആരംഭിച്ച കായികമിത്രം പദ്ധതിയുടെ നെയ്യാറ്റിന്‍കര നിയോജകമണ്ഡലംതല ഉദ്ഘാടനം എന്‍. ശക്തന് എംഎല്‍എ നിര്‍വഹിച്ചു.
നെയ്യാറ്റിൻകര ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ഡബ്ല്യൂ.ആര്. ഹീബ, വൈസ് ചെയര്മാന് കെ.കെ. ഷിബു, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അലി ഫാത്തിമ, വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥര്‍, സ്കൂള്‍ അധികൃതര്‍ എന്നിവര്‍ പങ്കെടുത്തു