പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പാരമ്പര്യ വിജ്ഞാനത്തിന്റെ നിയമപരമായ സംരക്ഷണവും ഡോക്യുമെന്റേഷനും ലക്ഷ്യമിട്ട് തിരുവനന്തപുരം മാര്‍ ഗ്രിഗോറിയോസ് കോളജ് ഓഫ് ലോ ദ്വിദിന ദേശീയ ശില്‍പ്പശാല നടത്തി. സിഎസ്ഐആര്‍ - പരമ്പരാഗത വിജ്ഞാന ഡിജിറ്റല്‍ ലൈബ്രറി (ടികെഡിഎല്‍, ന്യൂഡല്‍ഹി), പാലോട് ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്ഡന് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ സിസ്റ്റമാറ്റിക് ഡോക്യുമെന്റേഷന് എന്നിവയുമായി സഹകരിച്ചാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
പ്രതിനിധികള്‍ പാലോട് ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്ഡന് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ചു. ജെഎന്‍ടിബിജിആര്‍ഐ ഡയറക്ടര്‍ ഡോ. എസ്. ശ്രീകുമാര്‍, ഡോ. വിനോദ് കുമാര്‍, ടി.ജി. നായര്‍, സീനിയര്‍ സയന്റിസ്റ്റ്, മാര്‍ ഗ്രിഗോറിയോസ് കോളജ് ഓഫ് ലോ അസിസ്റ്റന്റ് പ്രഫസര്‍മാരായ ഡോ. ലക്ഷ്മി ഗിരീഷ്, സുഷമ ജോര്‍ജ് മാത്യു, കൃപ പ്രസാദ്, വി. അലക്സ്, ലൈബ്രേറിയന്‍ എന്നിവര്‍ പ്രസംഗിച്ചു.