എം. സ്വരാജ്
അങ്ങാടിപ്പുറം: ഭാരതത്തിലെ മതനിരപേക്ഷ സംസ്കാരം സംരക്ഷിക്കാനും മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് പറഞ്ഞു. സിപി എം അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി പുത്തനങ്ങാടി ജെബി ലോൺസിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ പൊതുയോഗവുംആംബുലൻസ് സമർപ്പണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏരിയാ കമ്മറ്റി അംഗം ടി.കെ. റഷീദലി അധ്യക്ഷനായി. സിപി എം ജില്ലാ സെക്രട്ടറി വി.പി. അനിൽ അനുസ്മരണ പ്രഭാഷണവും ഫ്രീസർ കൈമാറ്റവും നിർവഹിച്ചു. സിപി എം അങ്ങാടിപ്പുറം ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന അന്തരിച്ച സൽമാനുൽ ഫാരിസിന്റെ സ്മരണാർഥമുള്ള ആംബുലൻസിന്റെ സമർപ്പണം സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾക്ക് താക്കോൽ കൈമാറി എം. സ്വരാജ് നിർവഹിച്ചു.
12 ലക്ഷം രൂപ പൊതുജനങ്ങളിൽനിന്ന് സമാഹരിച്ചാണ് ആംബുലൻസ് ഏർപ്പെടുത്തുന്നത്. വിവിധ ബഹുജന സംഘടനകൾ അനുബന്ധ ഉപകരണങ്ങൾ സംഭാവന ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എം.പി. അലവി, മങ്കട ഏരിയാ സെക്രട്ടറി മോഹനൻ പുളിക്കൽ, ഏരിയാ കമ്മിറ്റി അംഗങ്ങളായ എം.പി. സലിം, നാരായണൻ, പി. പദ്മജ തുടങ്ങി നിരവധിപേർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews M. Swaraj