x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​നാ​ഞ്ചി​റ-വെ​ള്ളി​മാ​ടു​കു​ന്ന് റോ​ഡ്; പു​തി​യ ടെ​ന്‍​ഡ​ര്‍ വി​ളി​ക്ക​ണ​മെ​ന്ന്

വെബ് ഡെസ്ക്
Published: September 26, 2026 03:42 AM IST | Updated: September 26, 2026 03:42 AM IST

മലാപ്പറമ്പ് - മാനാഞ്ചിറ റോഡിലെ നിർമാണം പൂർത്തിയാവാത്ത ഓവുചാൽ.

കോ​ഴി​ക്കോ​ട്: മാ​നാ​ഞ്ചി​റ -വെ​ള്ളി​മാ​ടു​കു​ന്ന് റോ​ഡ് അ​വേ​ശ​ഷി​ക്കു​ന്ന ഭാ​ഗ​ത്തെ പ്ര​വൃ​ത്തി​ക​ള്‍​ക്ക് പു​തി​യ ടെ​ന്‍​ഡ​ര്‍ വി​ളി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം. മു​ൻ സ​ർ​ക്കാ​ർ ര​ണ്ടാ​യി വെ​ട്ടി​മു​റി​ച്ച് ടെ​ന്‍​ഡ​ര്‍ ന​ല്‍​കി​യ​താ​ണ് ഇ​പ്പോ​ഴ​ത്തെ റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ​ക്ക് കാ​ര​ണ​മെ​ന്ന് ആ​ക്ഷ​ന്‍ ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ള്‍ ആ​രോ​പി​ച്ചു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ന്ന​ത​ത​ല​യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. അ​ശാ​സ്ത്രീ​യ​മാ​യി നി​ർ​മി​ച്ച് പ​ണി തീ​രാ​തെ ഉ​ദ്ഘാ​ട​നം ചെ​യ്ത​താ​ണ് മാ​നാ​ഞ്ചി​റ - വെ​ള്ളി​മാ​ടു​കു​ന്ന് റോ​ഡ്. ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ആ​റ് മാ​സം ക​ഴി​ഞ്ഞി​ട്ടും പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ല. ഇ​ത് വ​ലി​യ ഗ​താ​ഗ​ത കു​രു​ക്കി​ന് കാ​ര​ണ​മാ​കു​ന്നു. മാ​ത്ര​മ​ല്ല കാ​ല്‍ ന​ട​യാ​ത്ര​പോ​ലും ദു​ഷ്‌​ക​ര​മാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​ന് മു​മ്പ് ധൃ​തി പി​ടി​ച്ച് മു​ൻ​പ​രി​ച​യ​മി​ല്ലാ​ത്ത ക​രാ​റു​കാ​ർ​ക്ക് മാ​നാ​ഞ്ചി​റ മു​ത​ൽ മ​ലാ​പ്പ​റ​മ്പ് വ​രെ​യു​ള്ള റോ​ഡി​ന് ടെ​ന്‍​ഡ​ര്‍ ന​ല്‍​കു​ക​യാ​യി​രു​ന്നു.​പ​കു​തി പോ​ലും പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​കാ​തെ ഉ​ദ്ഘാ​ട​നം ന​ട​ത്തു​ക​യും ചെ​യ്തു.​അ​തേ ക​രാ​റു​കാ​ർ​ക്ക് ത​ന്നെ വെ​ള്ളി​മാ​ടു​കു​ന്ന് വ​രെ​യു​ള്ള ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ ടെ​ന്‍​ഡ​റും ന​ല്‍​കി.

നി​ർ​മാ​ണം കാ​ര്യ​മാ​യി ആ​രം​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വെ​ള്ളി​മാ​ടു​കു​ന്ന് വ​രെ​യു​ള്ള ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ പ്ര​വൃ​ത്തി നി​യ​മാ​നു​സൃ​തം ടെ​ന്‍​ഡ​ര്‍ വി​ളി​ച്ച് മ​റ്റ് ക​രാ​റു​കാ​രെ ഏ​ല്‍​പി​ക്ക​ണ​മെ​ന്ന് യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.​ആ​ക്ഷ​ൻ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മാ​ത്യു ക​ട്ടി​ക്കാ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി. വാ​സു​ദേ​വ​ൻ, സു​നി​ൽ ഇ​ൻ​ഫ്രെ​യിം,പ്ര​ദീ​പ് മാ​മ്പ​റ്റ, എ.​കെ. ആ​ലി​ക്കു​ട്ടി, കെ.​പി. സ​ലീം​ബാ​ബു, ജോ​ർ​ജ് ആ​ല​ക്ക​ൽ, കെ.​ശ്രീ​കു​മാ​ർ, സി. ​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Road

Recent News

Corehub Up