x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​വ.​ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ തി​മി​ര ശ​സ്ത്ര​ക്രി​യ മു​ട​ങ്ങി

വെബ് ഡെസ്ക്
Published: September 26, 2026 04:25 AM IST | Updated: September 26, 2026 04:25 AM IST

ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നു​ മു​മ്പി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധി​ക്കു​ന്നു.

മാ​ന​ന്ത​വാ​ടി: ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഒ​ഫ്താ​ല്‍​മി​ക് ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​റി​ലു​ണ്ടാ​യ ചോ​ര്‍​ച്ച​യെ​ത്തു​ട​ര്‍​ന്ന് ഇ​ന്ന​ലെ തി​മി​ര ശ​സ്ത്ര​ക്രി​യ മു​ട​ങ്ങി.

വി​വ​രം അ​റി​ഞ്ഞ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ സൂ​പ്ര​ണ്ട് ഡോ. ​സി.​കെ. ജീ​വ​ന്‍​ലാ​ലി​ന്‍റെ മു​മ്പി​ല്‍ പ്ര​തി​ഷേ​ധി​ച്ചു. രോ​ഗി​ക​ളും ബ​ന്ധു​ക്ക​ളും പ​ങ്കെ​ടു​ത്തു. രാ​വി​ലെ പ​രി​ശോ​ധ​ന​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി രോ​ഗി​ക​ള്‍ കാ​ത്തി​രി​ക്കു​മ്പോ​ഴാ​ണ് തി​യ​റ്റ​റി​ല്‍ ചോ​ര്‍​ച്ച​യു​ണ്ടെ​ന്നും ശ​സ്ത്ര​ക്രി​യ ന​ട​ത്താ​നാ​കി​ല്ലെ​ന്നും അ​റി​യി​പ്പു​ണ്ടാ​യ​ത്.

കെ.​ടി. വി​നു, എ.​കെ. റൈ​ഷാ​ദ് എ​ന്നി​വ​ര്‍ പ്ര​തി​ഷേ​ധ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി. ചോ​ര്‍​ച്ച അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ച്ച് ശ​സ്ത്ര​ക്രി​യ​ക​ള്‍ കാ​ല​താ​മ​സ​മി​ല്ലാ​തെ ന​ട​ത്തു​മെ​ന്ന് സൂ​പ്ര​ണ്ട് ഉ​റ​പ്പു​ന​ല്‍​കി​യ​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച​ത്.

Tags : Nattuvishesham DistrictNews DeepikaNews Cataract

Recent News

Corehub Up