പട്ടികവർഗ വികസനവകുപ്പിനു കീഴിലുള്ള പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളിൽ നാപ്കിൻ വെൻഡിംഗ് മെഷീനുകളും ഇൻസിനേറ്ററുകളും സ്ഥാപിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉ
തൃശൂർ: നൂറുദിന കര്‍മപരിപാടിയില്‍ പ്രഖ്യാപിച്ച പട്ടികജാതി, പട്ടികവര്‍ഗ വകുപ്പിന്റെ കീഴിലുള്ള ഹോസ്റ്റലുകളില്‍ നാപ്കിന് വെൻഡിംഗ് മെഷീനുകളും ഇന്‍സിനേറ്ററുകളും സ്ഥാപിക്കുന്ന പദ്ധതി മാതൃകാപരമെന്ന് മന്ത്രി കെ.എ. തുളസി പറഞ്ഞു. പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്ഥലങ്ങളില്‍ അവരുടെ ആരോഗ്യത്തിന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും അവർ വ്യക്തമാക്കി.
വകുപ്പിനു കീഴിലുള്ള ഹോസ്റ്റലുകളിലെ മെനു പരിഷ്ക്കരിക്കുന്നത് പരിഗണനയിലാണെന്നും വകുപ്പിന്റെ സ്ഥാപനങ്ങളില്‍ പ്ലസ്ടു വരെ പഠിച്ചിറങ്ങുന്ന കുട്ടികളുടെ തുടര്‍പഠനവും തൊഴിലും വരുമാനവും ഉറപ്പാക്കുന്നതിനായി വിദ്യാര്‍ഥികളുടെ വിവരശേഖരണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
പെണ്‍കുട്ടികളുടെ പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളില്‍ നാപ്കിന് വെന്‍ഡിംഗ് മെഷീനുകളും ഇന്‍സിനേറ്ററുകളും സ്ഥാപിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം പീച്ചി നേച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ നിര്‍വഹിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ചടങ്ങിനുശേഷം പ്രീമെട്രിക് ഹോസ്റ്റലിലും സന്ദര്‍ശനം നടത്തിയ മന്ത്രി കുട്ടികളുമായി സംവദിച്ചു. എംആര്‍എസിലെ വിദ്യാര്‍ഥി അനല്യ അനില്‍കുമാര്‍ വരച്ച ഛായാചിത്രം മന്ത്രിക്കു കൈമാറി.
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീനു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആർ. രാജേഷ്, ചാലക്കുടി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ ആൻ. സിന്ദു, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ചാക്കോച്ചന്, സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷന്മാരായ വിനോദ് തേനാംപറമ്പില്‍, സീന വര്‍ഗീസ്, ജയില്‍ ഉപദേശകസമിതി അംഗം ലീനാമ്മ തോമസ് എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham.DistricteNews