കണ്ണൂർ സർവകലാശാല ഇന്റർ കോളജിയറ്റ് ജൂഡോ ചാമ്പ്യൻഷിപ്പിൽ പുരുഷ-വനിതാ വിഭാഗങ്ങളിൽ കിരീടം നേടിയ വിളയാങ്കോട് വിറാസ് കോളജ് ടീമംഗങ്ങൾ ട്രോഫിയുമായി.
കണ്ണൂർ: കണ്ണൂർ സർവകലാശാല ഇന്റർ കോളജിയറ്റ് ജൂഡോ ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ വിളയാങ്കോട് വിറാസിന് പുരുഷ-വനിതാ വിഭാഗങ്ങളിൽ ഇരട്ടക്കിരീടം. വനിതാ വിഭാഗത്തിൽ രണ്ട് സ്വർണം, രണ്ട് വെള്ളി, ഒരു വെങ്കലം ഉൾപ്പെടെ 17 പോയിന്റും പുരുഷ വിഭാഗത്തിൽ മൂന്ന് സ്വർണം, ഒരു വെള്ളി, ഒരു വെങ്കലം ഉൾപ്പെടെ 19 പോയിന്റും സ്വന്തമാക്കിയാണ് വിറാസ് ചാമ്പ്യൻമാരായത്.
വനിതകളുടെ 48 കിലോ വിഭാഗത്തിൽ അരുണിമ ബിജുവും 78 കിലോയ്ക്ക് മുകളിലുള്ള വിഭാഗത്തിൽ അൽഷിഫയും വിറാസിനായി സ്വർണം നേടി. എം. ജോഷ്യ, ടി. നയന എന്നിവർ വെള്ളിമെഡലും സുസ്മിത സജി വെങ്കലവും നേടി. പുരുഷന്മാരുടെ 66 കിലോ വിഭാഗത്തിൽ സന്ദീപ് ഷാജി, 81 കിലോ വിഭാഗത്തിൽ മിഥുൻ മനോജ്, 100 കിലോ വിഭാഗത്തിൽ എം. ആർ. അഭിൻ ദേവ് എന്നിവർ വിറാസിനായി സ്വർണം നേടി. എൽ.എസ്. ലൗജിത് വെള്ളിയും അഹമ്മദ് ആദിൽ വെങ്കലവും നേടി.
Tags : NattuVishesham.DistricteNews