അങ്കമാലി വിശ്വജ്യോതി സ്കൂളിൽ അഖില കേരള ഇന്റർസ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റും സിബിഎസ്ഇ ഇൻവിറ്റേഷണൽ ബാസ്കറ്റ്ബോൾ ടൂർണമെന്റും മന്ത്രി റോജി എം. ജോ
അങ്കമാലി: അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്കൂളിൽ നാലുദിവസം നീണ്ടുനിൽക്കുന്ന അഖില കേരള ഇന്റർസ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റും സിബിഎസ്ഇ ഇൻവിറ്റേഷണൽ ബാസ്കറ്റ്ബോൾ ടൂർണമെന്റും തുടങ്ങി. സ്ഥാപക പ്രിൻസിപ്പൽ ഫാ. ജോൺ പൈനാടത്തിന്റെ സ്മരണാർഥമാണ് ബാസ്കറ്റ്ബോൾടൂർണമെന്റ് സംഘടിപ്പിച്ചിട്ടുള്ളത്. മന്ത്രി റോജി എം. ജോൺ ടൂർണമെന്റ്
ഉദ്ഘാടനം ചെയ്തു. കേരള ബാസ്കറ്റ്ബോൾ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് ഷിഹാബ് നീരുങ്കൽ, സ്കൂൾ മാനേജർ ഫാ. ഐസക് തറയിൽ, പ്രിൻസിപ്പൽ ഫാ. ജെയ്സൺ പരപ്പിള്ളി, പിടിഎ പ്രസിഡന്റ് ജോർജ് ജോസ് മാത്യു എന്നിവർ സംസാരിച്ചു.
മുൻ പ്രിൻസിപ്പൽ ഫാ. ജോയ് കിളിക്കുന്നേൽ, വാർഡ് കൗൺസിലർമാരായ കെ.എസ്. സുപ്രിയ, വീണാ സുരേഷ്, വൈസ് പ്രിൻസിപ്പൽ ഷാലി ജോസ്, പ്രധാനാധ്യാപിക ട്രീസ മാത്യു, പിടിഎ വൈസ് പ്രസിഡന്റ് സിമിയ നാസർ തുടങ്ങിയവർ പങ്കെടുത്തു.
ടൂർണമെന്റ് തിങ്കളാഴ്ച സമാപിക്കും.
Tags : NattuVishesham.DistricteNews