x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ​ഗോ കോം​പ്ല​ക്‌​സി​ന്‍റെ​യും സോ​ളാ​ർ പ്ലാ​ന്‍റി​ന്‍റെ​യും ഉ​ദ്ഘാ​ട​നം 28ന്

വെബ് ഡെസ്ക്
Published: September 26, 2026 05:48 AM IST | Updated: September 26, 2026 05:48 AM IST

ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ സോ​ളാ​ർ പ്ലാ​ന്‍റ്.

​മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ർ​മി​ച്ച അ​ന്താ​രാ​ഷ്‌​ട്ര കാ​ർ​ഗോ കോം​പ്ല​ക്‌​സി​ന്‍റെ​യും സോ​ളാ​ർ പ്ലാ​ന്‍റി​ന്‍റെ​യും ഉ​ദ്ഘാ​ട​നം 28ന് ​ന​ട​ക്കും. രാ​വി​ലെ 10ന് ​മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ. ​സു​ധാ​ക​ര​ൻ എം​പി, വി.​കെ. സ​നോ​ജ് എം​എ​ൽ​എ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ കെ​ട്ടി​ട​ത്തി​നു സ​മീ​പ​ത്ത് 5800 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​ത്തി​ലാ​ണു കാ​ർ​ഗോ കോം​പ്ല​ക്സ് നി​ർ​മി​ച്ച​ത്. അ​ന്ന​ത്തെ ആ​രോ​ഗ്യ മ​ന്ത്രി കെ. ​കെ. ശൈ​ല​ജ​യാ​ണ് കാ​ർ​ഗോ കോം​പ്ല​ക്സി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ദീ​ർ​ഘ​കാ​ല വി​ക​സ​ന സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് 63000 ട​ൺ ശേ​ഷി​യു​ള്ള കാ​ർ​ഗോ കോം​പ്ല​ക്‌​സ് നി​ർ​മി​ച്ച​ത്. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, കു​ട​ക് ജി​ല്ല​ക​ളി​ൽ നി​ന്നും വ​ട​ക​ര മേ​ഖ​ല​യി​ൽ നി​ന്നു​മാ​ണ് കാ​ർ​ഗോ വ​ഴി കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ ക​യ​റ്റു​മ​തി​ക്ക് സാ​ധ്യ​ത​യു​ള്ള​ത്.

പ​ഴം, പ​ച്ച​ക്ക​റി ഉ​ൾ​പ്പെ​ടെ​യാ​ണു ക​യ​റ്റി​റ​ക്കു​ണ്ടാ​കു​ക. ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കാ​നും ക​യ​റ്റി അ​യ​ക്കാ​നും കോ​ൾ​ഡ് സ്‌​റ്റോ​റേ​ജ് ഉ​ൾ​പ്പ​ടെ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണു കാ​ർ​ഗോ കോം​പ്ല​ക്‌​സ് നി​ർ​മി​ച്ച​ത്. വി​ശാ​ല​മാ​യ അ​ന്താ​രാ​ഷ്‌​ട്ര കാ​ർ​ഗോ സോ​ണി​നു പു​റ​മെ ആ​ഭ്യ​ന്ത​ര ക​യ​റ്റു​മ​തി-​ഇ​റ​ക്കു​മ​തി​ക്കാ​യു​ള്ള പ്ര​ത്യേ​ക വി​ഭാ​ഗ​വും കോം​പ്ല​ക്‌​സി​ലു​ണ്ടാ​കും.

കാ​ർ​ഗോ കോം​പ്ല​ക്സി​ന്‍റെ പ്ര​വ​ർ​ത്ത​നം നേ​ര​ത്തെ ആ​രം​ഭി​ച്ചി​രു​ന്നു​വെ​ങ്കി​ലും വി​ദേ​ശ വി​മാ​ന​ങ്ങ​ൾ സ​ർ​വീ​സ് തു​ട​ങ്ങി​യാ​ലാ​ണു കൂ​ടു​ത​ൽ ക​യ​റ്റു​മ​തി​ക്ക് സാ​ധ്യ​ത​യു​ണ്ടാ​കു​ക. 5800 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ നി​ർ​മി​ച്ച കാ​ർ​ഗോ കോം​പ്ല​ക്‌​സ് മ​ല​ബാ​റി​ലെ വാ​ണി​ജ്യ​കേ​ന്ദ്ര​മെ​ന്ന നി​ല​യി​ൽ ഉ​യ​രാ​ൻ ക​ണ്ണൂ​രി​ന് ക​ഴി​യു​മെ​ന്നാ​ണു പ്ര​തീ​ക്ഷ.

കാ​ർ​ഗോ കോം​പ്ല​ക്‌​സ് യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ വി​ദേ​ശ വി​മാ​ന​ങ്ങ​ൾ​ക്ക് സ​ർ​വീ​സി​നു​ള്ള അ​നു​മ​തി കൂ​ടി ല​ഭി​ച്ചാ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്കും വ​രു​മാ​ന വ​ർ​ധ​ന​വി​നും സ​ഹാ​യ​ക​മാ​കും.

നാ​ലു മെ​ഗാ​വാ​ട്ടി​ന്‍റെ സോ​ളാ​ർ പ്ലാ​ന്‍റാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. പ്ലാ​ന്‍റ് പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കു​ന്ന​തോ​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ​ക​ൽ​സ​മ​യ വൈ​ദ്യു​തി ഉ​പ​യോ​ഗം പൂ​ർ​ണ​മാ​യും സൗ​രോ​ർ​ജ​ത്തി​ലാ​കും. 18 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണു സോ​ളാ​ർ പ്ലാ​ന്‍റ് നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ലെ കാ​ർ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യാ​ണു സോ​ളാ​ർ പ്ലാ​ന്‍റ് സ്ഥാ​പി​ച്ച​ത്. കി​യാ​ലും ഓ​റി​യാ​ന പ​വ​ർ എ​ന്ന ക​മ്പ​നി​യും ചേ​ർ​ന്നാ​ണു പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ലെ വൈ​ദ്യു​ത ചാ​ർ​ജ് ഇ​ന​ത്തി​ൽ 30 മു​ത​ൽ 40 ശ​ത​മാ​നം വ​രെ കു​റ​വു​ണ്ടാ​ക്കാ​ൻ സോ​ളാ​ർ പ​ദ്ധ​തി​യി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ.

Tags : NattuVishesham.DistricteNews

Recent News

Corehub Up