x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ദ്ഘാ​ട​ന​ത്തി​ന് മു​മ്പേ കാ​ടു​മൂ​ടി കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക്

വെബ് ഡെസ്ക്
Published: September 26, 2026 05:56 AM IST | Updated: September 26, 2026 05:56 AM IST

പാ​ത്ത​ൻ​പാ​റ കു​ട്ടി​പ്പു​ല്ലി​ൽ കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​നു വേ​ണ്ടി നി​ർ​മി​ച്ച കെ​ട്ടി​ടം കാ​ടു​ക​യ​റി​യ നി​ല​യി​ൽ.

ക​രു​വ​ഞ്ചാ​ൽ: പാ​ത്ത​ൻ​പാ​റ കു​ട്ടി​പ്പു​ല്ലി​ൽ 83 ല​ക്ഷം രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക് ഉ​ദ്ഘാ​ട​ന​ത്തി​ന് മു​മ്പേ കാ​ടു​മൂ​ടി ന​ശി​ക്കു​ന്നു. ന​ടു​വി​ൽ പ​ഞ്ചാ​യ​ത്തും ടൂ​റി​സം വ​കു​പ്പും സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. 2023-24 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ഞ്ചാ​യ​ത്ത് ആ​രം​ഭി​ച്ച പ​ദ്ധ​തി​ക്ക് ആ​ദ്യ​ഘ​ട്ട​ത്തി​ൽ 33.2 ല​ക്ഷം രൂ​പ​യും ടൂ​റി​സം വ​കു​പ്പ് 49.8 ല​ക്ഷം രൂ​പ​യും ചെ​ല​വ​ഴി​ച്ചു. കെ. ​സു​ധാ​ക​ര​ൻ എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് 15 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് 235 മീ​റ്റ​ർ കോ​ൺ​ക്രീ​റ്റ് റോ​ഡും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന്‍റെ ഫ​ണ്ടി​ൽ​നി​ന്ന് അ​ഞ്ചു​ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ഓ​വു​ചാ​ലും നി​ർ​മി​ച്ചു. എ​ന്നാ​ൽ, നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​തോ​ടെ കെ​ട്ടി​ട​വും റോ​ഡും കാ​ടു​മൂ​ടി​യ നി​ല​യി​ലാ​ണ്.

കാ​ടി​ന് ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​ത്ത് കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക് നി​ർ​മി​ക്കു​ന്ന​ത് അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്നും പ​ദ്ധ​തി​യു​ടെ സ്ഥ​ലം സം​ബ​ന്ധി​ച്ച് ആ​ശ​ങ്ക​ക​ളു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ നി​ർ​മാ​ണ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ വി​ജി​ല​ൻ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. കേ​ര​ള-​ക​ർ​ണാ​ട​ക വ​നാ​തി​ർ​ത്തി​യാ​യ പൈ​ത​ൽ​മ​ല​യു​ടെ അ​ടി​വാ​ര​ത്ത്, വ​നാ​തി​ർ​ത്തി നി​ർ​ണ​യി​ക്കു​ന്ന ജ​ണ്ട​യി​ൽ​നി​ന്ന് നാ​ലു​മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യാ​ണ് റോ​ഡെ​ന്നും പ​രാ​തി​യി​ൽ ആ​രോ​പി​ച്ചി​രു​ന്നു.

മൂ​ന്നു​കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ജ​ന​വാ​സ​മോ ഗ​താ​ഗ​ത​സൗ​ക​ര്യ​മോ ഇ​ല്ലാ​ത്ത കു​ത്ത​നെ​യു​ള്ള പ്ര​ദേ​ശ​ത്താ​ണ് പാ​ർ​ക്കും കെ​ട്ടി​ട​വും നി​ർ​മി​ച്ച​തെ​ന്നും പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്ന​ത്തെ ക​ണ്ണൂ​ർ വി​ജി​ല​ൻ​സ് സി​ഐ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് തു​ട​ർ അ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ പ​ദ്ധ​തി പ​ഞ്ചാ​യ​ത്ത് മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​യി. ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​മ്പ് പാ​ർ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വി​ജി​ല​ൻ​സ് കേ​സ് നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഉ​ദ്ഘാ​ട​നം ന​ട​ത്താ​നാ​യി​ല്ല. പ​ദ്ധ​തി​യു​ടെ ഒ​ന്നാം ഘ​ട്ട​ത്തി​ൽ വി​ശ്ര​മ​മു​റി​ക​ൾ, പാ​ർ​ക്കിം​ഗ് ഏ​രി​യ, ആം​ഫി തി​യ​റ്റ​ർ എ​ന്നി​വ​യും ര​ണ്ടാം ഘ​ട്ട​ത്തി​ൽ കോ​ട്ടേ​ജ്, ജിം, ​കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക്, ബാ​ഡ്മി​ന്‍റ​ൺ കോ​ർ​ട്ട് എ​ന്നി​വ​യും ഒ​രു​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി.

Tags : NattuVishesham.DistricteNews

Recent News

Corehub Up