ആസൂത്രണ സമിതി ഹാളിൽ നടന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ ജില്ലാ കളക്ടർ പി. വിഷ്ണു രാജ് പ്രസംഗിക്കുന്നു.
കണ്ണൂർ: ജില്ലാ ആസൂത്രണ സമിതിയോഗം മൊത്തം 8.46 കോടി രൂപയുടെ പദ്ധതികക്ക് അംഗീകാരം നൽകി. പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ അവാര്‍ഡ് പ്രകാരം 48 തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളുടെ ഹെല്‍ത്ത് ഗ്രാന്റ് പദ്ധതികളും യോഗം അംഗീകരിച്ചു.
വികസിത് ഭാരത് ഗാരന്റി ഫോര്‍ റോസ് ഗാര് ആൻഡ് അജീവിക മിഷന് ഗ്രാമീണ പദ്ധതിയുടെ ഭാഗമായുള്ള പീക്ക് അഗ്രികള്‍ച്ചര്‍ സീസണ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വികസന സ്ഥിരം സമിതി, കൃഷി ഓഫീസര്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മറ്റികള്‍ രൂപീകരിച്ച നടപടികള്‍ യോഗം സാധൂകരിച്ചു. നിയമത്തിന്റെ കേവല സാങ്കേതികതയിലൂന്നി പദ്ധതികള്‍ വെറ്റ് ചെയ്യാതിരിക്കുന്ന ഉദ്യോഗസ്ഥരോട് നടപടികള്‍ ത്വരിതപ്പെടുത്താന്‍ യോഗം നിർദേശം നല്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന്, ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജ്, പ്ലാനിംഗ് ഓഫീസര്‍ ടി. രാകേഷ്, മറ്റ് ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Tags : NattuVishesham.DistricteNews