നബാർഡിന്റെ നേതൃത്വത്തിൽ കയ്റോസിൽ സംഘടിപ്പിച്ച എസ്എച്ച്ജി ലീഡേഴ്സ് മീറ്റ് നബാർഡ് ഡിഡിഎം ജിഷിമോൻ ഉദ്ഘാടനം ചെയ്യുന്നു. കയ്റോസ് ഡയറക്ടർ ഫാ. ജോർജ് മാത്യു, ഫെ
കണ്ണൂർ: നബാർഡിന്റെ നേതൃത്വത്തിൽ കയ്റോസിൽ എസ്എച്ച്ജി ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു. നബാർഡ് ഡിഡിഎം ജിഷിമോൻ പരിപാടി ഉദ്ഘാടനം ചെയ്തു. കയ്റോസ് ഡയറക്ടർ ഫാ. ജോർജ് മാത്യു അധ്യക്ഷത വഹിച്ചു. ഫെഡറൽ ബാങ്ക് കണ്ണൂർ ബ്രാഞ്ച് മാനേജർ വി. വിമൽ മുഖ്യാതിഥിയായിരുന്നു. സ്വാശ്രയ സംഘങ്ങൾക്ക് നൽകാവുന്ന മൈക്രോ ഫിനാൻസ് പദ്ധതികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. എസ്എച്ച്ജി പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഗ്രൂപ്പ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും നേതൃപാടവം വികസിപ്പിക്കുന്നതിനുമുള്ള വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.
ഡിസംബർ 29, 30 തീയതികളിൽ കയ്റോസ് നടത്തുന്ന "ചുവട് 2 കെ 26' സംരംഭക എക്സിബിഷൻ കലാമേളയെക്കുറിച്ചുള്ള ചർച്ചകളും നടന്നു. കയ്റോസ് ജനറൽ കോ-ഓർഡിനേറ്റർ കെ.വി. ചന്ദ്രൻ, റീജണൽ കോ-ഓർഡിനേറ്റർ അശ്വതി എന്നിവർ പ്രസംഗിച്ചു.
കയ്റോസിന്റെ യൂണിറ്റ് ആനിമേറ്റർമാർ, വിവിധ ഫെഡറേഷനുകളുടെ ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കയ്റോസ് ജീവനക്കാർ പരിപാടികൾക്കു നേതൃത്വം നൽകി.
Tags : NattuVishesham.DistricteNews