നെടുമ്പാലയില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ കയറിയ കുരങ്ങ്.
സുരക്ഷിതമായി വഴിനടക്കാന്‍ കഴിയാത്ത സ്ഥിതിയില്‍ നാട്ടുകാര്‍
മേപ്പാടി: പഞ്ചായത്തിലെ നെടുമ്പാലയിലും പരിസരങ്ങളിലും കുരങ്ങുശല്യം രൂക്ഷമായി. കൂട്ടമായെത്തുന്ന കുരങ്ങുകള്‍ പ്രദേശവാസികളുടെ സൈ്വരം കെടുത്തുകയാണ്. കൃഷിയങ്ങളില് അവ വലിയ തോതിലാണ് വിളനാശം വരുത്തുന്നത്. വീടുകളില്‍ കയറി ഭക്ഷണസാധനങ്ങള്‍ കവരുന്നതും നിത്യസംഭവമായി. നിര്‍ത്തിയിട്ട വാഹനങ്ങളിലും കുരങ്ങുകള്‍ പരാക്രമം കാട്ടുന്നുണ്ട്.
വീടുകളുടെ വാതിലുകളും ജനലുകളും പകല്‍ തുറന്നിടാന്‍ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാര്‍. ഓടിക്കാന്‍ ശ്രമിക്കുമ്പോള്‍ കുരങ്ങുകള്‍ തിരിഞ്ഞുനിന്ന് ആക്രമണത്തിന് മുതിരുകയാണ്.
വഴിനടക്കാന്‍ പോലും ഭയക്കേണ്ട സാഹചര്യമാണ് നിലവിലെന്ന് പ്രദേശവാസി ഹാരിസ് പറയുന്നു. പ്രശ്നപരിഹാരത്തിന് നാട്ടുകാര്‍ ജനപ്രതിനിധികള്‍ക്കും വനം ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടാകുന്നില്ല. കുരങ്ങുകളെ പിടികൂടി കാട്ടിലേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : Nattuvishesham DistrictNews DeepikaNews monkey