ചിറ്റാരിക്കാലിൽ സംഘടിപ്പിച്ച തേനീച്ച കർഷകരുടെ സംഗമവും ബോധവത്കരണ ശിൽപശാലയും പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഡൊമിനിക് കോയിതുരുത്തേൽ ഉ
ചിറ്റാരിക്കാൽ: ഖാദി ഗ്രാമവ്യവസായ കമ്മീഷന്റെയും കാസർഗോഡ് ബീ കീപ്പിംഗ് ക്ലസ്റ്ററിന്റെയും ആഭിമുഖ്യത്തിൽ തേനീച്ച കർഷകരുടെ സംഗമവും ബോധവത്കരണ ശിൽപശാലയും നടത്തി.
പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഡൊമിനിക് കോയിതുരുത്തേൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം സിന്ധു മാത്യു അധ്യക്ഷത വഹിച്ചു. കെവിഐസി ഡെപ്യൂട്ടി ഡയറക്ടർ സി.ജി. ആണ്ടവർ മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് അംഗം സോണി സെബാസ്റ്റ്യൻ പൊടിമറ്റത്തിൽ, പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ പി.സി. ലേഖ, സംസ്ഥാന തേനീച്ച കർഷക അവാർഡ് ജേതാവ് ഏലിയാമ്മ സിബി, പി.സഞ്ജീവ്, എം.സി.സബീന, ആർ.കെ.സ്മിത, കെ.എം.ശ്രീകുമാർ, ചെറിയാൻ ജോസഫ് മടുക്കാങ്കൽ, വിനീത് ടി. ജോസഫ് എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham.DistricteNews