x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേ​ത്ര​ദാ​നം ചെ​യ്ത​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ ആ​ദ​രി​ച്ചു

വെബ് ഡെസ്ക്
Published: September 26, 2026 05:03 AM IST | Updated: September 26, 2026 05:03 AM IST

വാ​ടാ​ന​പ്പി​ള്ളി സെ​ന്‍റ് ഫ്രാ​ൻ​സി​സ് പ​ള്ളി​യി​ലെ സൊ​സൈ​റ്റി ഓ​ഫ് സെ​ന്‍റ് വി​ൻ​സ​ന്‍റ് ഡി ​പോ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നേ​ത്ര​ദാ​നം ന​ട​ത്തി​യ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്

വാ​ടാ​ന​പ്പി​ള്ളി: ക​ണ്ണു​ക​ൾ ദാ​നം​ചെ​യ്ത​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മു​ന്നി​ൽ സാ​ഷ്ടാം​ഗം പ്ര​ണ​മി​ക്കു​ന്നെ​ന്നും ജീ​വി​ത​ത്തി​ൽ മ​റ​ക്കാ​ൻ​പ​റ്റാ​ത്ത പ​ക​ലാ​ണെ​ന്നും സം​വി​ധാ​യ​ക​ൻ ക​മ​ൽ. മ​ര​ണ​ശേ​ഷം അ​വ​യ​വ​ങ്ങ​ളെ​ല്ലാം ദാ​നം​ചെ​യ്യാ​ൻ സ​മ്മ​ത​പ​ത്രം ന​ൽ​കി​യ​തൊ​ഴി​ച്ചാ​ൽ വ​ലി​യ ത്യാ​ഗം​ചെ​യ്ത ആ​ള​ല്ല താ​നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​ടാ​ന​പ്പി​ള്ളി സെ​ന്‍റ് ഫ്രാ​ൻ​സി​സ് പ​ള്ളി​യി​ലെ സൊ​സൈ​റ്റി ഓ​ഫ് സെ​ന്‍റ് വി​ൻ​സ​ന്‍റ് ഡി ​പോ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ക്കൊ​ല്ലം നേ​ത്ര​ദാ​നം ന​ട​ത്തി​യ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

16 വ​യ​സു​ള്ള ഏ​ക​മ​ക​ൻ ജു​വി​ന്‍റെ വേ​ർ​പാ​ടി​ന്‍റെ വേ​ദ​ന​യ്ക്കി​ട​യി​ലും അ​വ​യ​വ​ദാ​ന​ത്തി​ലൂ​ടെ ഏ​ഴു​പേ​രെ ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചെ​ത്തി​ച്ച അ​മ്മ​യെ​യും സ​ഹോ​ദ​രി ജൂ​നി​യ​യെ​യും യോ​ഗ​ത്തി​ൽ അ​ഭി​ന​ന്ദി​ച്ചു. വി​കാ​രി ഫാ. ​സി​ന്‍റോ തൊ​റ​യ​ൻ, അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ല​വ​ർ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​ജേ​ക്ക​ബ് ജോ​ർ​ജ് പാ​ല​ക്കാ​പ്പി​ള്ളി​ൽ, നേ​ത്ര​ദാ​ന സ​മി​തി ക​ണ്‍​വീ​ന​ർ അ​ഡ്വ.​പി.​എ​ഫ്. ജോ​യ്, ക​ണ്ട​ശാം​ക​ട​വ് എ.​സി. പ്ര​സി​ഡ​ന്‍റ് സി​സ്റ്റ​ർ ജി​നി മ​രി​യ, വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ, സെ​ക്ര​ട്ട​റി ലോ​റ​ൻ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​തു​വ​രെ 217 പേ​രു​ടെ നേ​ത്ര​പ​ട​ല​ങ്ങ​ൾ ദാ​നം​ചെ​യ്തി​ട്ടു​ണ്ട്.

Tags : NattuVishesham.DistricteNews

Recent News

Corehub Up