പ്രതീകാത്മക ചിത്രം
ഗൂഡല്ലൂര്‍: ദേവര്‍ഷോല പഞ്ചായത്തിലെ പാടന്തറയിലെ റേഷന്‍കട കാട്ടാന ആക്രമിച്ചു. കടയുടെ ഷട്ടര്‍ തകര്‍ത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.
പ്രദേശവാസിയായ ശശിയുടെ വീടിനും കാട്ടാനയുടെ ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചു.
കാര്‍ഷിക വിളകളും നശിപ്പിച്ചു. കാട്ടാനശല്യം കാരണം ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്. ഇതിന് ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കാട്ടാനകള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണെന്നും പരിഹാരം കണ്ടിട്ടില്ലെങ്കില്‍ സമരവുമായി മുന്നോട്ട് പോകുമെന്നും നാട്ടുകാര്‍ വനംവകുപ്പിന് മുന്നറിയിപ്പ് നല്കി.
Tags : Nattuvishesham DistrictNews DeepikaNews Wild elephant