വരക്കാട് വികെഎൻഎം ഹയർ സെക്കൻഡറി സ്കൂളിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിക്കുന്നതിനുള്ള തുക പ്രിൻസിപ്പൽ റെമിമോൾ ജോസഫ് പഞ്ചായത്ത് പ്രസിഡന്റ് പി.വി. അനുവിൽനിന്ന്
നർക്കിലക്കാട്: കേരള ഗ്രാമീണ ബാങ്ക് നർക്കിലക്കാട് ശാഖയുടെ സിഎസ്ആർ ഫണ്ട് ഉപയോഗപ്പെടുത്തി വെസ്റ്റ് എളേരി പഞ്ചായത്ത് ഓഫീസിലും ആറ് സ്കൂളുകളിലും വാട്ടർ പ്യൂരിഫയറുകൾ സ്ഥാപിക്കുന്നു. ഇതിനുള്ള തുകയുടെ വിതരണം വരക്കാട് വികെഎൻഎം ഹയർ സെക്കൻഡറി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് പി.വി. അനു ഉദ്ഘാടനം ചെയ്തു.
വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ കെ. ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു.കേരള ഗ്രാമീണ ബാങ്ക് കാസർഗോഡ് റീജണൽ മാനേജർ കെ. ഗോവിന്ദകുമാർ മുഖ്യാതിഥിയായി. പഞ്ചായത്ത് അംഗങ്ങളായ അനിൽ കുമാർ, പ്രകാശൻ, സ്കൂൾ മാനേജർ വി.കെ. രാജൻ, പ്രിൻസിപ്പൽ റെമിമോൾ ജോസഫ്, കേരള ഗ്രാമീണ ബാങ്ക് നർക്കിലക്കാട് ശാഖ മാനേജർ വി.വി. ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham.DistricteNews