മന്നാനം കെ.ഇ. കോളജിലെ എംഎസ്ഡബ്ല്യു വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളിയില്‍ നടത്തിയ ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി എസ്ഐ ആര്‍ഷ മരിയ തോ
പുല്‍പ്പള്ളി: ലഹരിവിരുദ്ധ കാമ്പയിനിന്റെ ഭാഗമായി മന്നാനം കെ.ഇ. കോളജിലെ എംഎസ്ഡബ്ല്യു വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി ബസ് സ്റ്റാന്‍ഡില്‍ ഫ്ളാഷ് മോബും തെരുവുനാടകവും സംഘടിപ്പിച്ചു.
ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.
എംഎസ്ഡബ്ല്യു വിദ്യാര്‍ഥികള്‍ റൂറല്‍ ക്യാമ്പിന്റെ ഭാഗമായി അഞ്ച് ദിവസമായി മാരകാവില് താമസിച്ച് വിവിധ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിവരികയാണ്. ക്യാമ്പിന്റെ ഭാഗമായി ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ വിവിധ സാമൂഹിക ഇടപെടലുകള്‍ക്ക് വിദ്യാര്‍ഥികള്‍ നേതൃത്വം നല്‍കുന്നുണ്ട്.
വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഫ്ളാഷ് മോബും തെരുവുനാടകവും പൊതുജനങ്ങളുടെ ശ്രദ്ധ നേടി. പുല്‍പ്പള്ളി എസ്ഐ കെ.വി. ബെന്നി ഉദ്ഘാടനം ചെയ്തു. പുല്‍പ്പള്ളി എസ്ഐ ആര്‍ഷ മരിയ തോമസ് സന്ദേശം നല്കി. കെ.പി. അരുദ്ധതി, ഡോ. എലിസബത്ത് അലക്സാണ്ടര്‍ എന്നിവര്‍ നേതൃത്വം നല്കി.