x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കാ​ത്ത ഓ​ട നാ​ട്ടു​കാ​ര്‍​ക്കു ദു​രി​ത​മാ​യി

വെബ് ഡെസ്ക്
Published: September 26, 2026 04:27 AM IST | Updated: September 26, 2026 04:27 AM IST

പൊ​ഴു​തന മേ​ല്‍​മു​റി​യി​ലെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കാ​ത്ത ഓ​ട.

വൈ​ത്തി​രി: പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ലെ മേ​ല്‍​മു​റി​യി​ല്‍ ഓ​ട​യു​ടെ പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​കാ​ത്ത​ത് നാ​ട്ടു​കാ​ര്‍​ക്ക് ദു​രി​ത​മാ​യി. ഓ​ട​യി​ലെ മ​ലി​ന​ജ​ലം റോ​ഡി​ലേ​ക്ക് ഒ​ഴു​കു​ക​യാ​ണ്.

ഓ​ട നി​ര്‍​മാ​ണം പാ​തി​വ​ഴി​യി​ല്‍ നി​ല​ച്ച മ​ട്ടാ​ണ്. ഒ​രു ഭാ​ഗ​ത്ത് കോ​ണ്‍​ക്രീ​റ്റ് മ​തി​ല്‍ പ​ണി​തി​ട്ടു​ണ്ടെ​ങ്കി​ലും പ​ല​യി​ട​ത്തും സ്ലാ​ബു​ക​ളോ സം​ര​ക്ഷ​ണ ഭി​ത്തി​യോ ഇ​ല്ല.
മ​ഴ പെ​യ്യു​മ്പോ​ള്‍ കു​ന്നി​ന്‍​പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്നു ക​ല്ലും മ​ണ്ണും ക​ല​ര്‍​ന്ന വെ​ള്ളം ഒ​ഴു​കി​യെ​ത്തി ഓ​ട​യി​ല്‍ അ​ടി​യു​ക​യു​ക​യാ​ണ്. ഇ​തു​മൂ​ലം വെ​ള്ളം റോ​ഡി​ലേ​ക്ക് ക​വി​ഞ്ഞൊ​ഴു​ന്ന​ത് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​വ​ര്‍​ക്കും വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

ഓ​ട​യി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ളം കൊ​തു​ക് പെ​രു​കു​ന്ന​തി​നും ഇ​ട​യാ​ക്കു​ന്നു​ണ്ട്. ഓ​ട​യു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി ഒ​ഴു​ക്ക് സു​ഗ​മ​മാ​ക്കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up