x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ത്തി​രി​യി​ല്‍ ആ​ല്‍​ഫ പാ​ലി​യേ​റ്റീ​വ് വാ​ക്ക​ത്ത​ണ്‍ ന​ട​ത്തി

വെബ് ഡെസ്ക്
Published: September 26, 2026 04:23 AM IST | Updated: September 26, 2026 04:23 AM IST

കം​പാ​ഷ​നേ​റ്റ് യൂ​ത്ത് വാ​ക്ക​ത്ത​ണ്‍ വൈ​ത്തി​രി സെന്‍റ്് മേ​രീ​സ് പ​ള്ളി ഗ്രൗ​ണ്ടി​ല്‍ എ​സ്‌​ഐ സോ​ബി​ന്‍ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു.

വൈ​ത്തി​രി: ആ​ല്‍​ഫ പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ​യും സ്റ്റു​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ടൗ​ണി​ല്‍ കം​പാ​ഷ​നേ​റ്റ് യൂ​ത്ത് വാ​ക്ക​ത്ത​ണ്‍ ന​ട​ത്തി.

സെ​ന്‍റ് മേ​രീ​സ് പ​ള്ളി ഗ്രൗ​ണ്ടി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി എ​ന്‍​എ​സ്എ​സ് ജി​ല്ലാ​ത​ല ല​ഹ​രി​വി​രു​ദ്ധ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന​വും അ​വ​ര്‍ നി​ര്‍​വ​ഹി​ച്ചു.

ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി എ​ന്‍​എ​സ്എ​സ് ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​എ​സ്. ശ്യാ​ല്‍, വി​എ​ച്ച്എ​സ്ഇ എ​ന്‍​എ​സ്എ​സ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ശ്രീ​ജേ​ഷ് വാ​കേ​രി, പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഡോ​ളി ജോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
വൈ​ത്തി​രി എ​സ്‌​ഐ സോ​ബി​ന്‍ വാ​ക്ക​ത്ത​ണ്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. ഒ​മ്പ​ത് വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍​നി​ന്നാ​യി 645 വി​ദ്യാ​ർ​ഥി​ക​ളും വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്ത് നൂ​റി​ലേ​റെ ആ​ളു​ക​ളും അ​ണി​നി​ര​ന്നു.

 

സെ​ന്‍റ് ജോ​സ​ഫ്‌​സ് പാ​രി​ഷ് ഹാ​ള്‍ പ​രി​സ​ര​ത്ത് സ​മാ​പ​ന സ​മ്മേ​ള​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​വി. രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ല്‍​ഫ ക​ല്‍​പ്പ​റ്റ സെ​ന്‍റ​ര്‍ പ്ര​സി​ഡ​ന്‍റ് ഷാ​ജ​ന്‍ മ​ണി​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ക​മ്യൂ​ണി​റ്റി ഡ​യ​റ​ക്ട​ര്‍ സു​രേ​ഷ് ശ്രീ​ധ​ര​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സേ​വ​ന​രം​ഗ​ത്ത് മി​ക​വ് പു​ല​ര്‍​ത്തി​യ ഡോ. ​ജോ​സ് മേ​രി, ബെ​ന്നി തോ​മ​സ്, ഇ.​പി. ജോ​സ​ഫ്, ഏ​ല്യ പോ​ള്‍, ഉ​ഷ ജ്യോ​തി​ദാ​സ്, സു​മ​യ്യ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ആ​ല്‍​ഫ ക​ല്‍​പ്പ​റ്റ സെ​ന്‍റ​ര്‍ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​ഡി. മൈ​ക്കി​ള്‍ ന​ന്ദി പ​റ​ഞ്ഞു.

വി.​പി. സ​ക്കീ​ര്‍, കെ.​എ​സ്. ജോ​യ്, അ​ബ്ദു​ള്‍ ക​ബീ​ര്‍, ലൂ​സി, സാ​വി​ത്രി, ഷീ​ന ഹ​രി, രാ​ജ​ശ്രീ, മാ​ത്യൂ​സ്, അ​ക്ബ​ര്‍, ജോ​ഷ്മ, ഡോ.​കാ​വ്യ, ഷൈ​നി, മു​ഹ​മ്മ​ദ്, സു​ശീ​ല, അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍, സി​ദ്ദി​ഖ്, അ​ഷ്‌​റ​ഫ്, ഇ​ബ്രാ​ഹിം തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Nattuvishesham DistrictNews DeepikaNews Walkathon

Recent News

Corehub Up