Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Walkathon

Wayanad

വൈ​ത്തി​രി​യി​ല്‍ ആ​ല്‍​ഫ പാ​ലി​യേ​റ്റീ​വ് വാ​ക്ക​ത്ത​ണ്‍ ന​ട​ത്തി

വൈ​ത്തി​രി: ആ​ല്‍​ഫ പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ​യും സ്റ്റു​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ടൗ​ണി​ല്‍ കം​പാ​ഷ​നേ​റ്റ് യൂ​ത്ത് വാ​ക്ക​ത്ത​ണ്‍ ന​ട​ത്തി.

സെ​ന്‍റ് മേ​രീ​സ് പ​ള്ളി ഗ്രൗ​ണ്ടി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി എ​ന്‍​എ​സ്എ​സ് ജി​ല്ലാ​ത​ല ല​ഹ​രി​വി​രു​ദ്ധ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന​വും അ​വ​ര്‍ നി​ര്‍​വ​ഹി​ച്ചു.

ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി എ​ന്‍​എ​സ്എ​സ് ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​എ​സ്. ശ്യാ​ല്‍, വി​എ​ച്ച്എ​സ്ഇ എ​ന്‍​എ​സ്എ​സ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ശ്രീ​ജേ​ഷ് വാ​കേ​രി, പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഡോ​ളി ജോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
വൈ​ത്തി​രി എ​സ്‌​ഐ സോ​ബി​ന്‍ വാ​ക്ക​ത്ത​ണ്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. ഒ​മ്പ​ത് വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍​നി​ന്നാ​യി 645 വി​ദ്യാ​ർ​ഥി​ക​ളും വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്ത് നൂ​റി​ലേ​റെ ആ​ളു​ക​ളും അ​ണി​നി​ര​ന്നു.

 

സെ​ന്‍റ് ജോ​സ​ഫ്‌​സ് പാ​രി​ഷ് ഹാ​ള്‍ പ​രി​സ​ര​ത്ത് സ​മാ​പ​ന സ​മ്മേ​ള​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​വി. രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ല്‍​ഫ ക​ല്‍​പ്പ​റ്റ സെ​ന്‍റ​ര്‍ പ്ര​സി​ഡ​ന്‍റ് ഷാ​ജ​ന്‍ മ​ണി​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ക​മ്യൂ​ണി​റ്റി ഡ​യ​റ​ക്ട​ര്‍ സു​രേ​ഷ് ശ്രീ​ധ​ര​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സേ​വ​ന​രം​ഗ​ത്ത് മി​ക​വ് പു​ല​ര്‍​ത്തി​യ ഡോ. ​ജോ​സ് മേ​രി, ബെ​ന്നി തോ​മ​സ്, ഇ.​പി. ജോ​സ​ഫ്, ഏ​ല്യ പോ​ള്‍, ഉ​ഷ ജ്യോ​തി​ദാ​സ്, സു​മ​യ്യ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ആ​ല്‍​ഫ ക​ല്‍​പ്പ​റ്റ സെ​ന്‍റ​ര്‍ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​ഡി. മൈ​ക്കി​ള്‍ ന​ന്ദി പ​റ​ഞ്ഞു.

വി.​പി. സ​ക്കീ​ര്‍, കെ.​എ​സ്. ജോ​യ്, അ​ബ്ദു​ള്‍ ക​ബീ​ര്‍, ലൂ​സി, സാ​വി​ത്രി, ഷീ​ന ഹ​രി, രാ​ജ​ശ്രീ, മാ​ത്യൂ​സ്, അ​ക്ബ​ര്‍, ജോ​ഷ്മ, ഡോ.​കാ​വ്യ, ഷൈ​നി, മു​ഹ​മ്മ​ദ്, സു​ശീ​ല, അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍, സി​ദ്ദി​ഖ്, അ​ഷ്‌​റ​ഫ്, ഇ​ബ്രാ​ഹിം തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

District News

ല​യ​ണ്‍​സ് ക്ല​ബ്ബ് വാ​ക്ക​ത്തോ​ണ്‍ നാ​ളെ

എ​ട​പ്പാ​ള്‍: അ​ന്താ​രാ​ഷ്ട്ര യു​വ​ജ​ന ദി​ന​മാ​യ ബു​ധ​നാ​ഴ്ച എ​ട​പ്പാ​ള്‍ ല​യ​ണ്‍​സ് ക്ല​ബ്ബ് തൂ​ഫാ​ന്‍ പ​ദ്ധ​തി​ക്ക് പി​ന്തു​ണ​യേ​കി വാ​ക്ക​ത്തോ​ണ്‍ ന​ട​ത്തും. രാ​വി​ലെ ഏ​ഴി​ന് ന​ടു​വ​ട്ടം സെ​ന്‍റ​റി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച് എ​മി​രേ​റ്റ്‌​സ് മാ​ളി​ന് സ​മീ​പ​മു​ള്ള ഗ്രൗ​ണ്ടി​ല്‍ സ​മാ​പി​ക്കും. വി.​എ​സ്. ജോ​യ് എം​എ​ല്‍​എ മു​ഖ്യാ​ഥി​തി​യാ​കും. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ചൈ​ത്ര തെ​രേ​സ ജോ​ണ്‍, ല​യ​ണ്‍​സ് ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ ബാ​ബു ദി​വാ​ക​ര​ന്‍ എ​ന്നി​വ​ര്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​കും.

ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രും പ​ങ്കെ​ടു​ക്കും. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് പി.​പി. അ​ബ്ദു​റ​ഹ്‌​മാ​ന്‍, പ്രോ​ഗ്രാം ഡ​യ​റ​ക്ട​ര്‍ സ​നി​ല്‍​കു​മാ​ര്‍ കൊ​ട്ടാ​ര​ത്തി​ല്‍, മു​ന്‍ പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​രു​ള്‍ ടി.​കെ. ജോ​ഷി, കെ.​അ​നി​ല്‍​കു​മാ​ര്‍, എം. ​ഉ​ദ​യ​കു​മാ​ര്‍, പി. ​മ​ണി​ക​ണ്ഠ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍; വാ​ക്ക​ത്തോ​ണ്‍ ന​ട​ത്തി

കൊ​ച്ചി: ല​ഹ​രി​ക്കെ​തി​രെ സ​ര്‍​ക്കാ​രി​ന്‍റെ ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കേ​ര​ള ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യു സ​ര്‍​വീ​സ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ലാ വാ​ക്ക​ത്തോ​ണ്‍ ന​ട​ത്തി. ജി​ല്ല​യി​ലെ 19 നി​ല​യ​ങ്ങ​ളി​ല്‍​നി​ന്നാ​യി സി​വി​ല്‍ ഡി​ഫ​ന്‍​സ് യൂ​ണി​ഫോ​മി​ല്‍ 250 അം​ഗ​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു.

ഗാ​ന്ധി​ന​ഗ​ര്‍ നി​ല​യ​ത്തി​ല്‍ നി​ന്നും ഹൈ​ക്കോ​ട​തി ജം​ഗ്ഷ​നി​ല്‍ നി​ന്നും ബാ​ന​റു​ക​ളും പ്ല​ക്കാ​ര്‍​ഡു​ക​ളു​മേ​ന്തി എ​ത്തി​യ വാ​ക്ക​ക്കോ​ണ്‍ ഡി​എ​ച്ച് ഗ്രൗ​ണ്ടി​ല്‍ സ​മാ​പി​ച്ചു. മാ​ഞ്ഞാ​ലി പാ​ല​ത്തി​ല്‍ നി​ന്നും പു​ഴ​യി​ല്‍ ചാ​ടി​യ വി​ദ്യാ​ര്‍​ഥി​യെ ര​ക്ഷ​പെ​ടു​ത്തി​യ സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ര്‍ കെ.​എ. അ​ജേ​ഷി​നെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.
ജി​ല്ലാ ഫ​യ​ര്‍ ഓ​ഫി​സ​ര്‍ എ.​എ​സ്. ജോ​ജി ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ​വും ഗാ​ന്ധി​ന​ഗ​ര്‍ സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ പി.​ആ​ര്‍. ലാ​ല്‍​ജി ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ​യും ന​ല്‍​കി.

NRI

പാ​ർ​വ​തി പു​ത്ത​നാ​ർ പു​ന​രു​ദ്ധാ​ര​ണം: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ വാ​ക്ക​ത്തോ​ൺ സം​ഘ​ടി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ പാ​ർ​വ​തി പു​ത്ത​നാ​റി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നും സം​ര​ക്ഷ​ണ​ത്തി​നു​മാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ (ഡ​ബ്ല്യു​എം​സി) സം​ഘ​ടി​പ്പി​ച്ച വാ​ക്ക​ത്തോ​ൺ തി​രു​വ​ന​ന്ത​പു​ര​ത്ത് ജ​ന​ശ്ര​ദ്ധ നേ​ടി.

തി​രു​വ​ന​ന്ത​പു​രം മാ​സ്കോ​ട്ട് ഹോ​ട്ട​ൽ അ​ങ്ക​ണ​ത്തി​ൽ നി​ന്ന് പു​ല​ർ​ച്ചെ 4.30ന് ​ആ​രം​ഭി​ച്ച പ​ദ​യാ​ത്ര​യി​ൽ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഡ​ബ്ല്യു​എം​സി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു.

കോ​വ​ളം എം​എ​ൽ​എ എം. ​വി​ൻ​സ​ന്‍റ് വാ​ക്ക​ത്തോ​ൺ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ഇ​ന്ത്യ റീ​ജി​യ​ൺ വൈ​സ് ചെ​യ​ർ സോ​ണ​ൽ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

തി​രു​വി​താം​കൂ​ർ ഭ​ര​ണാ​ധി​കാ​രി​ക​ൾ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ നി​ർ​മി​ച്ച ഈ ​ജ​ല​പാ​ത​യെ അ​തി​ന്‍റെ ത​നി​മ​യോ​ടെ സം​ര​ക്ഷി​ക്കേ​ണ്ട​ത് വ​രും​ത​ല​മു​റ​യോ​ടു​ള്ള ക​ട​മ​യാ​ണെ​ന്ന് ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് (അ​ഡ്മി​നി​സ്ട്രേ​ഷ​ൻ) ജെ​യിം​സ് കൂ​ട​ൽ പ​റ​ഞ്ഞു.

 

Latest News

Corehub Up