പ്രതീകാത്മക ചിത്രം
സുല്‍ത്താന്‍ ബത്തേരി: ലോക ഹൃദയദിനാഘോഷത്തിന്റെ ഭാഗമായി നഗരസഭയും ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജും സംയുക്തമായി ഹൃദയ പരിചരണ ബോധവത്കരണ ക്ലാസ്, സൗജന്യ കാര്‍ഡിയോളജി ക്യാമ്പ്, ബിഎല്‍എസ് പരിശീലനം എന്നിവ സംഘടിപ്പിച്ചു.
നഗരസഭാ ചെയര്‍പേഴ്സണ്‍ റസീന അബ്ദുള്‍ കാദര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.എസ്. പ്രമോദ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി. ഷംഷാദ്, കൗണ്‍സിലര്‍ മൊയ്തു എന്നിവര്‍ പ്രസംഗിച്ചു.
ഹൃദയപരിചരണത്തെക്കുറിച്ച് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ഹൃദ്രോഗ വിഭാഗം മേധാവി ഡോ. ചെറിയാന് അക്കരപ്പറ്റി ക്ലാസെടുത്തു. ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ നൗഷാദ് മുനിസിപ്പല്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷിഫാനത്ത് എന്നിവർ സംസാരിച്ചു. ക്യാമ്പില്‍ ഡോ. ചെറിയാന് അക്കരപ്പറ്റിയും പ്രഫ. ഡോ. അരുണ്‍ വര്‍ഗീസും രോഗികളെ പരിശോധിച്ചു. ബിഎല്‍എസ് പരിശീലനത്തിന് ഷാമില്‍ പള്ളിയാല്‍ നേതൃത്വം നല്കി.