x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ലി​ന്യ​ ചാ​ക്കി​ൽ 5,000 രൂ​പ; തി​രി​കെനൽകി ഹരിതകർമസേനാംഗങ്ങൾ

വെബ് ഡെസ്ക്
Published: September 26, 2026 04:30 AM IST | Updated: September 26, 2026 04:30 AM IST

ഹരികർമസേനാംഗങ്ങൾക്ക് ലഭിച്ച പണം ഉടമയ്ക്ക് തിരികെ നല്കുന്നു.

വ​ട​ക്കാ​ഞ്ചേ​രി:​ സ​ത്യ​സ​ന്ധ​ത​യു​ടെ പ്ര​തീ​ക​മാ​യി ഹ​രി​ത​ക​ർ​മസേ​നാം​ഗ​ങ്ങ​ൾ. മാ​ലി​ന്യ​ചാ​ക്കി​ൽ‌നി​ന്നു ല​ഭി​ച്ച 5000 രൂ​പ ഉ​ട​മ​യ്ക്ക് തി​രി​കെ ന​ൽ​കി നാ​ടി​നു മാ​തൃ​ക​യാ​യി. വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ലെ ഹ​രി​തക​ർ​മ​സേ​നാം​ഗ​ങ്ങ​ളാ​യ പാ​ണേ​ങ്ങാ​ട​ൻ വീ​ട്ടി​ൽ ക്രി​സ്റ്റി​മോ​ൾ​ സി​ജോ, പാ​മ്പു​ങ്ങാ​ട്ടി​ൽ​വീ​ട്ടി​ൽ പി.ജി. ഗി​രി​ജ എ​ന്നി​വ​രാ​ണ് കൈയടി ​നേ​ടി​യ​ത്.​

വീ​ടു​ക​ളി​ൽ നി​ന്നു ശേ​ഖ​രി​ച്ച മാ​ലി​ന്യ​ങ്ങ​ളി​ൽ നി​ന്നാ​ണ് ക​വ​റി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ൽ 5000 രൂ​പ ല​ഭി​ച്ച​ത്. ഉ​ട​ൻ​ത​ന്നെ കൗ​ൺ​സി​ല​ർ ഡോ​ൺ ബോ​സ്കോ​യെ അ​റി​യി​ച്ച് പ​ണ​ത്തി​ന്‍റെ ഉ​ട​മ​യാ​യ പു​തു​രു​ത്തി സ്വ​ദേ​ശി​നി സു​മ​തി​യെ ക​ണ്ടെ​ത്തി പ​ണം തി​രി​ച്ചു​ന​ൽ​കി. ഇ​തി​നു​മു​മ്പും​ പ​ണ​വും അ​നു​ബ​ന്ധ വ​സ്തു​ക്ക​ളും ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​തൊ​ക്കെ ഉ​ട​മ​ക​ൾ​ക്ക് തി​രി​ച്ചുന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.

Tags : NattuVishesham.DistricteNews

Recent News

Corehub Up