x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​മ​ലം​ഘ​ന​ത്തി​ന് "ന​മ്പ​റി​ട്ട്’ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍

വെബ് ഡെസ്ക്
Published: September 26, 2026 03:38 AM IST | Updated: September 26, 2026 03:38 AM IST

പ്രതീകാത്മക ചിത്രം

ന​ട്ടം തി​രി​ഞ്ഞ് പൊ​ലി​സ്

കോ​ഴി​ക്കോ​ട്: ന​മ്പ​ർ പ്ലേ​റ്റ്‌ മ​റ​ച്ചും ഊ​രി​വ​ച്ചും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ പോ​കു​ന്ന​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന​താ​യി പൊ​ലി​സ്.
പ​ല​ത​ര​ത്തി​ലു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​രാ​ണ്‌ ഇ​ത്ത​ര​ത്തി​ൽ എ​ത്തു​ന്ന​തെ​ന്നാ​ണ്‌ പൊ​ലി​സി​ന്‍റെ​യും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ​യും നി​ഗ​മ​നം. സ​മീ​പ​കാ​ല​ത്താ​യി ഈ ​പ്ര​വ​ണ​ത ഏ​റി​വ​രു​ന്ന​താ​യും ന​മ്പ​ർ പ്ലേ​റ്റ്‌ ഇ​ല്ലാ​തെ ഓ​ടി​യാ​ൽ 3,000 രൂ​പ​വ​രെ പി​ഴ​യീ​ടാ​ക്കാ​നു​ള്ള വ​കു​പ്പു​ക​ൾ നി​യ​മ​ത്തി​ലു​ണ്ടെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു.

ഹെ​ൽ​മെ​റ്റ്‌ വ​യ്‌​ക്കാ​തെ​യും മൂ​ന്നാ​ളു​ക​ളെ ക​യ​റ്റി​യു​മു​ള്ള യാ​ത്ര​ക്കാ​രാ​ണ് പ്ര​ധാ​ന​മാ​യും ബൈ​ക്കു​ക​ളു​ടെ ന​മ്പ​ർ പ്ലേ​റ്റ്‌ മ​റ​ച്ച്‌ യാ​ത്ര​ചെ​യ്യു​ന്ന​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും. എ​ഐ കാ​മ​റ​ക​ളെ വെ​ട്ടി​ക്കാ​നാ​യി കൈ​കൊ​ണ്ടും ബാ​ഗും തു​ണി​യും ഉ​പ​യോ​ഗി​ച്ചും മ​റ​ച്ചു​വ​യ്‌​ക്കു​ന്ന​താ​ണ്‌ ഇ​വ​രു​ടെ രീ​തി. ന​മ്പ​ർ പ്ലേ​റ്റ്‌ മാ​സ്‌​ക്‌ ചെ​യ്തും അ​ക്ക​ങ്ങ​ൾ ചു​ര​ണ്ടി​യും പൊ​ലി​സി​ന്‍റെ​യും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്‌ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ക​ണ്ണു​വെ​ട്ടി​ച്ച്‌ യാ​ത്ര​ചെ​യ്യു​ന്ന​വ​രും ഏ​റെ.

എം​ഡി​എം​എ​യ​ട​ക്ക​മു​ള്ള ല​ഹ​രി​ക്ക​ട​ത്ത്‌ കേ​സു​ക​ളി​ലെ പ്ര​തി​ക​ളോ ക്രി​മി​ന​ൽ സം​ഘ​ങ്ങ​ൾ​ക്ക്‌ ‘പൈ​ല​റ്റ്‌’ പോ​കു​ന്ന​വ​രോ ആ​ണ്‌ ഇ​വ​രി​ല്‍ ഏ​റെ​യും.​വാ​ഹ​ന ന​മ്പ​ർ ക​ണ്ടെ​ത്താ​നാ​കാ​ത്ത​തി​നാ​ൽ ഇ​വ​രെ പി​ന്നീ​ടും പി​ടി​കൂ​ടാ​ൻ പ്ര​യാ​സ​മാ​ണെ​ന്ന്‌ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.

പി​ൻ​ഭാ​ഗ​ത്തെ ന​മ്പ​ർ പ്ലേ​റ്റ്‌ ഉ‍ൗ​രി​വ​ച്ച്‌ പോ​കു​ന്ന ബൈ​ക്കു​ക​ൾ എ​ഐ കാ​മ​റ​ക​ളെ​യും വി​ദ​ഗ്ധ​മാ​യി പ​റ്റി​ക്കു​ക​യാ​ണ് മു​ക​ളി​ലേ​ക്ക്‌ പൊ​ക്കി​വ​യ്‌​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലു​ള്ള ന​മ്പ​ർ പ്ലേ​റ്റു​ക​ൾ ഘ​ടി​പ്പി​ച്ച ന്യൂ​ജ​ൻ ബൈ​ക്കു​ക​ളു​മാ​യി നി​ര​ത്തി​ലെ​ത്തു​ന്ന​വ​രു​മു​ണ്ട്‌. ഇ​ത്ത​ര​ക്കാ​രെ ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്കാ​ൻ ഇ​ട​പെ​ട​ലു​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്‌.

Tags : Nattuvishesham DistrictNews DeepikaNews traffic

Recent News

Corehub Up