ബത്തേരി സെന്റ് മേരീസ് കോളജില്‍ സ്മാര്‍ട്ട് കാമ്പസ്-2026 പരിപാടിയില്‍ എവിഎ ജില്ലാ പ്രസിഡന്റ് ഡോ. രാധമ്മ പിള്ള പ്രസംഗിക്കുന്നു.
സുല്‍ത്താന്‍ ബത്തേരി: ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന് ജില്ലാ ബ്രാഞ്ചും സെന്റ് മേരീസ് കോളജ് സുവോളജി, ബോട്ടണി വിഭാഗങ്ങളും സംയുക്തമായി പേവിഷ ബാധയ്ക്കെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് റാബിസ് സ്മാര്‍ട്ട് കാമ്പസ്-2026 സംഘടിപ്പിച്ചു.
കോളജ് ഹാളില്‍ പ്രിന്‍സിപ്പല്‍ ഡോ. ജോര്‍ജ് മാത്യു ഉദ്ഘാടനം ചെയ്തു. ഐവിഎ ജില്ലാ പ്രസിഡന്റ് ഡോ. രാധമ്മ പിള്ള അധ്യക്ഷത വഹിച്ചു. ഡോ. കെ. ജയരാജ്, ഡോ. സുനില്‍ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. "പേവിഷബാധ: വണ്‍ ഹെല്‍ത്ത് സമീപനവും പ്രതിരോധ മാര്‍ഗങ്ങളും' എന്ന വിഷയത്തില്‍ പൂക്കോട് വെറ്ററിനറി കോളജിലെ എപ്പിഡമോളജി ആന്‍ഡ് പ്രിവന്റീവ് മെഡിസിന് വിഭാഗം അസി. പ്രഫസര്‍ ഡോ. ആര്.എല്‍. രതീഷ് പ്രഭാഷണം നടത്തി. അരുമമൃഗങ്ങളുടെ ഉത്തരവാദിത്വപൂര്‍ണമായ പരിപാലനം, വാക്സിനേഷന്, ലൈസന്‍സിംഗ്, വണ്‍ ഹെല്‍ത്ത് സമീപനത്തിന്റെ പ്രാധാന്യം എന്നീ വിഷയങ്ങളില്‍ ക്ലാസ് നടന്നു. കോളജ് സുവോളജി വിഭാഗം മേധാവി ഡോ. എം.പി. ജിതേഷ് ഐവിഎ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ഡോ.നീതു അജേഷ് എന്നിവർ സംസാരിച്ചു.