സഹകരണ വാരാഘോഷത്തിന്റെ പ്രചാരണാര്‍ഥം സഹകരണ പരിശീലന കോളജ് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഫ്ളാഷ് മോബ്
കാസര്‍ഗോഡ്: അഖിലേന്ത്യ സഹകരണ വാരാഘോഷം സംസ്ഥാനതല സമാപനത്തിന്റെ പ്രചരണാര്‍ഥം നീലേശ്വരം സഹകരണ പരിശീലന കോളജ് വിദ്യാര്‍ഥികള്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഫ്ളാഷ് മോബ് ടത്തി.
കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് കല്ലട്ര മാഹിന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്‍പേഴ്സണ്‍ കെ.ആര്. ജയാനന്ദ അധ്യക്ഷതവഹിച്ചു.
കെ. നീലകണ്ഠന് എംഎല്‍എ മുഖ്യാതിഥിയായിരുന്നു. സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ കെ.വി. സതീഷ് ചന്ദ്രന്, പബ്ലിസിറ്റി ആന്‍ഡ് മീഡിയ ചെയര്‍പേഴ്സണ്‍ പി.കെ. വിനോദ്കുമാര്‍, സഹകരണ പരിശീലന കോളജ് പ്രിന്‍സിപ്പല്‍ പി.വി. രാജേഷ്, സഹകരണസംഘം അസി. രജിസ്ട്രാര്‍മാരായ സി. സുനില്‍കുമാര്‍, സി. വിനോദ് കുമാര്‍, ജെ. അശോകന്, സഹകാരികളായ കെ. ശ്രീധരന്, എം. സദാശിവ, പി.കെ. പ്രകാശ് കുമാര്‍, ജി. മധുസൂദനന്, സി.വി. ഭാവനന്‍, ബി. മോഹനന്, കെ.വി. സജേഷ് എന്നിവര്‍ സംസാരിച്ചു.
Tags : Flash Mob Held Nattuvishesham DistrictNews