x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ഇ​ങ്കു ബാ​ത്ത​വ'; അ​ധ്യാ​പ​ക സ​ഹ​വാ​സ ക്യാ​മ്പ് സ​മാ​പി​ച്ചു

വെബ്ഡെസ്ക്
Published: November 15, 2026 06:26 AM IST | Updated: November 15, 2026 06:26 AM IST

വെ​ളി​മാ​നം സ്‌​കൂ​ളു​ക​ളി​ലും ആ​റ​ളം ഫാ​മി​ലു​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ച "ഇ​ങ്കു ബാ​ത്ത​വ' സം​സ്ഥാ​ന​ത​ല അ​ധ്യാ​പ​ക സ​ഹ​വാ​സ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ.

ത​ല​ശേ​രി: ത​ല​ശേ​രി അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി​യു​ടെ​യും ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച "ഇ​ങ്കു ബാ​ത്ത​വ' സം​സ്ഥാ​ന​ത​ല ദ്വി​ദി​ന അ​ധ്യാ​പ​ക സ​ഹ​വാ​സ ക്യാ​മ്പ് വെ​ളി​മാ​നം സ്‌​കൂ​ളു​ക​ളി​ലും ആ​റ​ളം ഫാ​മി​ലു​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു. അ​തി​രൂ​പ​ത​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ​നി​ന്നും മ​റ്റ് രൂ​പ​ത​ക​ളി​ൽ നി​ന്നു​മാ​യി 60 അ​ധ്യാ​പ​ക​ർ പ​ങ്കെ​ടു​ത്തു. ആ​ദ്യ​ദി​നം വെ​ളി​മാ​നം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ്കൂ​ളി​ൽ അ​ധ്യാ​പ​ക ശാ​ക്തീ​ക​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ന്നു. വെ​ളി​മാ​നം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി വി​കാ​രി ഫാ. ​മാ​ർ​ട്ടി​ൻ കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​ഡോ. സോ​ണി വ​ട​ശേ​രി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. റോ​ബി​ൻ ഐ​സ​ക്ക്, മാ​ത്യു ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഐ​സ് ബ്രേ​ക്കിം​ഗ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ഗ്രൂ​പ്പ്‌ ഗെ​യി​മു​ക​ൾ തു​ട​ങ്ങി​യ​വ​യ്ക്ക് ഫാ. ​ഡോ. സോ​ണി നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് ത​ല​ശേ​രി അ​തി​രൂ​പ​ത ടീ​ച്ചേ​ഴ്സ് മ്യൂ​സി​ക്ക് ബാ​ൻ​ഡ് ഇ​രി​ട്ടി റീ​ജി​യ​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തി.

വി​ദ്യാ​ർ​ഥി​ക​ളു​ടെ ഇ​ൻ​സ്‌​ട്രു​മെ​ന്‍റ​ൽ മ്യൂ​സി​ക്ക് ഷോ, ​അ​ധ്യാ​പ​ക​രു​ടെ മ്യൂ​സി​ക്ക് നൈ​റ്റ്‌, ക്യാ​മ്പ് വീ​ഡി​യോ ഹൈ​ലൈ​റ്റ് കോ​മ്പ​റ്റീ​ഷ​ൻ തു​ട​ങ്ങി​യ​വ​യും ന​ട​ന്നു. ക്യാ​മ്പ് വൈ​ബ്സ്, ഇ​ങ്കു ബാ​ത്ത​വ തീം ​മ്യൂ​സി​ക്ക്, ക്യാ​മ്പ് ഫ​യ​ർ നൃ​ത്ത​ച്ചു​വ​ടു​ക​ളോ​ടെ ഒ​ന്നാം ദി​നം ക്യാ​മ്പ് സ​മാ​പി​ച്ചു. ര​ണ്ടാം ദി​നം ആ​റ​ളം ഫാ​മി​ലെ ഉ​ന്ന​തി​ക​ളി​ലേ​ക്കു​ള്ള സൗ​ഹൃ​ദ യാ​ത്ര​യും വ​ന ന​ട​ത്ത​വും പു​തി​യ അ​നു​ഭ​വ​മാ​യി. ഉ​ന്ന​തി​ക​ളി​ലെ 200 കു​ട്ടി​ക​ളു​മൊ​പ്പം ശി​ശു​ദി​നാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യ വി​വി​ധ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തി. കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ളും മ​ധു​ര പ​ല​ഹാ​ര​ങ്ങ​ളും തൊ​പ്പി​ക​ൾ, ബ​ലൂ​ണു​ക​ൾ തു​ട​ങ്ങി​യ​വ​യും കൈ​മാ​റി. പു​ഴ​യ​റി​വ്, പു​ഴ ന​ട​ത്തം, പു​ൽ​മേ​ട്ടി​ലെ ഗെ​യി​മു​ക​ൾ എ​ന്നി​വ ക്യാ​മ്പി​ന് ആ​വേ​ശ​മു​യ​ർ​ത്തി.

Tags : Teachers' Fellowship Camp Concludes Nattuvishesham DistrictNews

Recent News

Corehub Up