x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ള്ളി​പ്പാ​ടം നീ​ർ​ത്ത​ട വി​ക​സ​ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി

വെബ്ഡെസ്ക്
Published: November 15, 2026 06:19 AM IST | Updated: November 15, 2026 06:19 AM IST

പി​ലി​ക്കോ​ട് പ​ള്ളി​പ്പാ​ടം സൂ​ക്ഷ്മ നീ​ർ​ത്ത​ട വി​ക​സ​ന പ​ദ്ധ​തി സ​ന്ദീ​പ് ജി. ​വാ​ര്യ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

പി​ലി​ക്കോ​ട്: സം​സ്ഥാ​ന മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന പ​ള്ളി​പ്പാ​ടം സൂ​ക്ഷ്മ നീ​ർ​ത്ത​ട വി​ക​സ​ന പ​ദ്ധ​തി സ​ന്ദീ​പ് ജി. ​വാ​ര്യ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എം. മീ​നാ​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​യ്യൂ​ർ-​ചീ​മേ​നി, പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യാ​ണ് പ​ള്ളി​പ്പാ​ടം നീ​ർ​ത്ത​ടം സ്ഥി​തി​ചെ​യ്യു​ന്ന​ത്. നീ​ർ​ത്ത​ട​ങ്ങ​ളി​ലെ മ​ണ്ണ്, ജ​ലം, ജൈ​വ​സ​മ്പ​ത്ത് എ​ന്നി​വ സം​ര​ക്ഷി​ക്കു​ക​യും പ​രി​പോ​ഷി​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നും സു​സ്ഥി​ര പ​രി​പാ​ല​ന​ത്തി​നും പ​ദ്ധ​തി പ്രാ​ധാ​ന്യം ന​ൽ​കു​ന്നു.

ക​യ്യൂ​ർ-​ചീ​മേ​നി പ​ഞ്ചാ​യ​ത്തി​ലെ 13-ാം വാ​ർ​ഡും പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ആ​റ്, ഏ​ഴ്, എ​ട്ട് വാ​ർ​ഡു​ക​ളു​ടെ ഭാ​ഗ​ങ്ങ​ളു​മാ​ണ് നീ​ർ​ത്ത​ട പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഇ​തി​ൽ ശൂ​ലാ​പ്പ് കാ​വി​നോ​ടു ചേ​ർ​ന്നു​ള്ള മു​ക​ൾ​ഭാ​ഗ​ത്തെ 60 ഹെ​ക്‌ടർ പ്ര​ദേ​ശ​ത്താ​ണ് ഒ​ന്നാം​ഘ​ട്ട​ത്തി​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഇ​തി​നാ​യി 20 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. തു​ട​ർ​വ​ർ​ഷ​ങ്ങ​ളി​ൽ നീ​ർ​ത്ത​ട​ത്തി​ലെ മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും പ​ദ്ധ​തി വ്യാ​പി​പ്പി​ക്കും.

ശൂ​ലാ​പ്പ് കാ​വി​ൽ​നി​ന്നു​ള്ള നീ​രു​റ​വ​യു​ടെ സം​ര​ക്ഷ​ണം, ചെ​റു​ത​ട​യ​ണ​ക​ളു​ടെ നി​ർ​മാ​ണം, ഭൂ​ജ​ല പ​രി​പോ​ഷ​ണ​ത്തി​നാ​യു​ള്ള കു​ഴി​ക​ൾ, മേ​ൽ​ക്കൂ​ര​യി​ൽ നി​ന്നു​ള്ള മ​ഴ​വെ​ള്ള​ത്തി​ന്‍റെ സം​ഭ​ര​ണ​വും ഭൂ​ജ​ല പ​രി​പോ​ഷ​ണ​വും, ക​ല്ലു​ക​യ്യാ​ല നി​ർ​മാ​ണം, ത​ട്ടു​തി​രി​ക്ക​ൽ, ഫ​ല​വൃ​ക്ഷ​ത്തൈ വി​ത​ര​ണം, ക​ർ​ഷ​ക പ​രി​ശീ​ല​നം തു​ട​ങ്ങി​യ​വ​യാ​ണ് ഒ​ന്നാം​ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൃ​ഷി​യി​ട​ങ്ങി​ലെ മ​ണ്ണ് പ​രി​ശ​ധി​ച്ച് സോ​യി​ൽ ഹെ​ൽ​ത്ത് കാ​ർ​ഡ് ന​ൽ​കു​ന്ന​തി​നു​ള്ള ക്യാ​മ്പും ക​ർ​ഷ​ക​ർ​ക്ക് വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ​രി​ശീ​ല​ന ക്ലാ​സു​ക​ളും സം​ഘ​ടി​പ്പി​ച്ചു. മാ​റു​ന്ന കാ​ലാ​വ​സ്ഥ; മാ​റ​ണം ന​മ്മ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ജി​ല്ലാ മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ വി.​വി. പ്ര​കാ​ശ​നും മ​ണ്ണി​നെ​യ​റി​ഞ്ഞ് കൃ​ഷി എ​ന്ന വി​ഷ​യ​ത്തി​ൽ കൃ​ഷി​വ​കു​പ്പ് റി​ട്ട. അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ആ​ർ. വീ​ണാ​റാ​ണി​യും മ​ണ്ണി​നെ അ​റി​യാം മൊ​ബൈ​ലി​ലൂ​ടെ എ​ന്ന വി​ഷ​യ​ത്തി​ൽ മ​ണ്ണ് പ​ര്യ​വേ​ഷ​ണ ഓ​ഫീ​സ​ർ സി.​കെ. ശ്രീ​ഷ്‌​മ​യും ക്ലാ​സു​ക​ൾ ന​യി​ച്ചു. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത ക​ർ​ഷ​ക​ർ​ക്ക് ഡോ​ള​മൈ​റ്റും പ​ച്ച​ക്ക​റി വി​ത്ത് പാ​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു.

പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ. ​കു​ഞ്ഞി​രാ​മ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ ഒ​ക്ലാ​വ് കൃ​ഷ്‌​ണ​ൻ, ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സം സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ എം. ​മ​നു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സി.​ടി. ശ്രീ​ല​ത, കൃ​ഷി ഓ​ഫീ​സ​ർ​മാ​രാ​യ ഇ.​എ​ൻ. ശി​ൽ​പ, കെ.​ നാ​ണു​ക്കു​ട്ട​ൻ, മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ രാ​ജി​ത് ആ​ർ. ച​ന്ദ്ര​ൻ, ശൂ​ലാ​പ്പ് കാ​വ് സം​ര​ക്ഷ​ണ സ​മി​തി സെ​ക്ര​ട്ട​റി എ.​എം. ബാ​ല​കൃ​ഷ്ണ​ൻ, പാ​ടി​ക്കീ​ൽ ഗ​വ.​ യു.​പി സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ കെ. ​സു​ഗ​ത​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Pallippadam wetland development Nattuvishesham DistrictNews

Recent News

Corehub Up