x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ത്സ​രി​ച്ച അ​ഞ്ചി​ന​ങ്ങ​ളി​ലും ഒ​ന്നാം സ്ഥാ​നം; വി​സ്മ​യ​മാ​യി സ്വാ​തി ശ​ങ്ക​ർ

വെബ് ഡെസ്ക്
Published: September 26, 2026 02:54 AM IST | Updated: September 26, 2026 02:54 AM IST

സ്വാ​തി ശ​ങ്ക​ർ

മ​ല​പ്പു​റം: മ​ല​പ്പു​റം സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ സി​ബി​എ​സ്ഇ ജി​ല്ലാ ക​ലോ​ത്സ​വ വേ​ദി​യി​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത മി​ക​വു​മാ​യി നി​ല​ന്പൂ​ർ പീ​വീ​സ് മോ​ഡ​ൽ സ്കൂ​ളി​ലെ പ്ല​സ് ടു ​കൊ​മേ​ഴ്സ് വി​ദ്യാ​ർ​ഥി​നി സ്വാ​തി ശ​ങ്ക​ർ. പ​ങ്കെ​ടു​ത്ത അ​ഞ്ച് ഇ​ന​ങ്ങ​ളി​ലും ഒ​ന്നാം സ്ഥാ​നം തൂ​ത്തു​വാ​രി​യാ​ണ് ഈ ​പ്ര​തി​ഭ ക​ലോ​ത്സ​വ​ത്തി​ലെ താ​ര​മാ​യി മാ​റി​യ​ത്.

മ​ല​യാ​ളം ക​വി​താ​ര​ച​ന, ഇം​ഗ്ലീ​ഷ് ക​വി​താ​ര​ച​ന, മ​ല​യാ​ളം ക​ഥാ​ര​ച​ന, ശാ​സ്ത്രീ​യ സം​ഗീ​തം, സം​സ്കൃ​തം പ​ദ്യ​പാ​രാ​യ​ണം എ​ന്നീ അ​ഞ്ച് ഇ​ന​ങ്ങ​ളി​ലാ​ണ് സ്വാ​തി ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​ത്. സാ​ഹി​ത്യ​ത്തി​ലും സം​ഗീ​ത​ത്തി​ലും ഒ​രേ​പോ​ലെ തി​ള​ങ്ങി അ​സാ​ധാ​ര​ണ പ്ര​തി​ഭ തെ​ളി​യി​ക്കാ​ൻ ഈ ​മി​ടു​ക്കി​ക്കാ​യി.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ക​ലോ​ത്സ​വ​ങ്ങ​ളി​ലും നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ സ്വാ​തി സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. കെ​ജി ത​ലം മു​ത​ൽ പ​ത്താം ക്ലാ​സ് വ​രെ നി​ല​ന്പൂ​ർ ഫാ​ത്തി​മ​ഗി​രി ഇം​ഗ്ലീ​ഷ് സ്കൂ​ളി​ലാ​യി​രു​ന്നു പ​ഠ​നം. ക​ല​യും സം​ഗീ​ത​വും ഇ​ഴ​ചേ​ർ​ന്ന കു​ടും​ബ പ​ശ്ചാ​ത്ത​ല​ത്തി​ൽനി​ന്നാ​ണ് സ്വാ​തി​യു​ടെ വ​ള​ർ​ച്ച. പ്ര​മു​ഖ ക​ർ​ണാ​ട​ക സം​ഗീ​ത​ജ്ഞ​നും കേ​ര​ള ഗ്രാ​മീ​ണ ബാ​ങ്ക് മാ​നേ​ജ​രു​മാ​യ വെ​ച്ചൂ​ർ സി. ​ശ​ങ്ക​റി​ന്‍റെ​യും കെ.​എ​സ്. ശ​ശി​ക​ല​യു​ടെ​യും മ​ക​ളാ​ണ്. സ​ഹോ​ദ​ര​ൻ മി​ക​ച്ച മൃ​ദം​ഗ വാ​ദ​ക​നാ​ണ്. നി​ല​ന്പൂ​ർ കോ​വി​ല​ക​ത്ത് മു​റി​യി​ലാ​ണ് കു​ടും​ബം താ​മ​സി​ക്കു​ന്ന​ത്. കു​ടും​ബ​ത്തി​ന്‍റെ അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ​യും അ​ധ്യാ​പ​ക​രു​ടെ പ്രോ​ത്സാ​ഹ​ന​വു​മാ​ണ് വി​ജ​യ​ത്തി​ന് പി​ന്നി​ലെ​ന്ന് സ്വാ​തി ശ​ങ്ക​ർ പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews First

Recent News

Corehub Up