x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ള്ളു​വ​നാ​ട് വി​ദ്യാ​ഭ​വ​നി​ൽ "ന​മാ​മി ഭാ​ര​തം’

വെബ് ഡെസ്ക്
Published: September 26, 2026 02:58 AM IST | Updated: September 26, 2026 02:58 AM IST

പെ​രി​ന്ത​ൽ​മ​ണ്ണ വ​ള്ളു​വ​നാ​ട് വി​ദ്യാ​ഭ​വ​നി​ൽ ന​ട​ത്തി​യ ന​മാ​മി ഭാ​ര​തം പ​രി​പാ​ടി​യു​ടെ ആ​കാ​ശ​ദൃ​ശ്യം.

 പെ​രി​ന്ത​ൽ​മ​ണ്ണ: വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ 150-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ദേ​ശീ​യ​ത​ല​ത്തി​ൽ വി​ദ്യാ​ഭാ​ര​തി സം​ഘ​ടി​പ്പി​ച്ച ന​മാ​മി ഭാ​ര​തം’ സ​മൂ​ഹ വ​ന്ദേ​മാ​ത​ര ഗാ​നാ​ലാ​പ​ന​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ വ​ള്ളു​വ​നാ​ട് വി​ദ്യാ​ഭ​വ​നി​ൽ 1150 പേ​ർ അ​ണി​നി​ര​ന്നു. വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ഉ​ൾ​പ്പെ​ടെ ഒ​രു​മി​ച്ച് വ​ന്ദേ​മാ​ത​രം ആ​ല​പി​ച്ചു.

റി​ട്ട​യേ​ർ​ഡ് ലെ​ഫ്റ്റ​ന​ന്‍റ് കേ​ണ​ൽ പി. ​സു​കു​മാ​ര​ൻ നാ​യ​ർ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി ദേ​ശീ​യ​ഗാ​നം ആ​ല​പി​ച്ച​തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. വി​ദ്യാ​ല​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ടി.​ജി. മാ​ധ​വ​നു​ണ്ണി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സ്കൂ​ൾ മാ​നേ​ജ​ർ കെ. ​കൃ​ഷ്ണ​കു​മാ​ർ സ​ന്ദേ​ശം ന​ൽ​കി. ട്ര​ഷ​റ​ർ എ.​ മു​ര​ളീ​ധ​ര​ൻ, വി​ദ്യാ​ല​യ സ​മി​തി അം​ഗം വി.​പി. ദി​വാ​ക​ര​ൻ, ക​ള​മെ​ഴു​ത്ത് ക​ലാ​കാ​ര​ൻ ശ്രീ​നി​വാ​സ​ൻ ക​ട​ന്ന​മ​ണ്ണ, പ്രി​ൻ​സി​പ്പ​ൽ പി. ​ഹ​രി​ദാ​സ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ എ​ൻ. മ​ഞ്ജു​ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Namami

Recent News

Corehub Up