x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​രി​ത്രംകു​റി​ച്ച് എം​എ​സ്‌സി​യു​ടെ ലൊ​റെ​ട്ടോ തീ​ര​ത്ത​ടു​ത്തു

സ്വ​ന്തം ലേ​ഖ​ക​ൻ
Published: September 26, 2026 02:08 AM IST | Updated: September 26, 2026 02:08 AM IST

എം​എ​സ്‌സി​യു​ടെ ലൊ​റെ​ട്ടോ

വി​ഴി​ഞ്ഞം: ച​രി​ത്രം കു​റി​ച്ച് എം​എ​സ്‌സി യു​ടെ ലൊ​റോ​ട്ട വി​ഴി​ഞ്ഞ​ത്തെ​ത്തി, ഒ​റ്റ​ത്തവണ 17,400 ക​ണ്ടെ​യ്ന​റു​ക​ൾ കൈ​കാ​ര്യം ചെ​യ്തു മ​ട​ങ്ങി. ഇ​ന്ത്യ​യി​ലെ എ​ല്ലാ തു​റ​മു​ഖ​ങ്ങ​ളെ​യും ക​ട​ത്തി വെ​ട്ടി​യ വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖം ലോ​ക​ത്തി​ലെ ഏ​തു ത​രം ക​പ്പ​ലു​ക​ളെ​യും നി​ഷ്പ്ര​യാ​സം കൈ​കാ​ര്യം ചെ​യ്യാ​മെ​ന്ന് തെ​ളി​യി​ച്ചു.

വി​ഴി​ഞ്ഞ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ ശ്ര​ദ്ധേ​യ​മാ​യ നാ​ഴി​ക​ക്ക​ല്ലി​ന് നാ​ന്ദി​കു​റി​ച്ചാ​ണ് സിം​ഗ​പ്പൂ​രി​ൽനി​ന്ന് കൊ​ളം​ബോ​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ​യു​ള്ള ലൊ​റോ​ട്ട​യു​ടെ വ​ര​വ്. എംഎ​സ്‌സി ​ഐ​റീ​ന ശ്രേ​ണി​യി​ലെ ആ​റ് അ​ൾ​ട്രാ ലാ​ർ​ജ് ക​ണ്ടെ​യ്ന​ർ വെ​സ​ലു​ക​ളി​ൽ ഒ​ന്നാ​യ ലൊ​റോ​ട്ട​ക്ക് 399.99 മീ​റ്റ​ർ നീളവും 61.33 മീ​റ്റ​ർ വീ​തി​യും 11.6 മീ​റ്റ​ർ ആ​ഴ​വു​മു​ണ്ട്. 2023 നി​ർമിച്ച ലൈ​ബീ​രി​യ​ൻ ര​ജി​സ്‌​ട്രേ​ഷ​നു​ള്ള ക​പ്പ​ലി​നെ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക​ണ്ടെ​യ്ന​ർ ക​പ്പ​ലു​ക​ളി​ൽ ഒ​ന്നാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​താ​ണ്.

ഒ​രു ആ​ഗോ​ള ട്രാ​ൻ​സ്ഷി​പ്മെ​ന്‍റ് ഹ​ബ്ബ് എ​ന്ന നി​ല​യി​ൽ വ​ള​ർ​ന്നു​വ​രു​ന്ന വിഴിഞ്ഞത്തിന്‍റെ ക​ഴി​വി​ന്‍റെ മ​റ്റൊ​രു തെ​ളി​വാ​ണി​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഇ​ന്ന​ലെ വ​രെ 1141 ക​പ്പ​ലു​ക​ൾ അ​ടു​ത്ത വ​ക​യി​ൽ 24.2 ല​ക്ഷം ക​ണ്ടെ​യ്ന​റു​ക​ളും കൈ​കാ​ര്യം ചെ​യ്തു. എ​ന്നാ​ൽ ഇ​വ​യി​ൽ ഒ​ന്നുപോ​ലും ക​ര​വ​ഴി ക​യ​റ്റി അ​യ​ക്കാ​നാ​യി​ട്ടി​ല്ലെ​ന്ന വ​സ്തു​ത​യു​മു​ണ്ട്.

ഇ​ക്ക​ഴി​ഞ്ഞ ഓഗ​സ്റ്റ് 29ന് ​എം​എ​സ്‌സി​യു​ടെ ച​ര​ക്ക് ക​പ്പ​ലാ​യ ബെ​റി​നി​ൽ ര​ണ്ട് ക​ണ്ടെ​യ്ന​റു​ക​ൾ ക​യ​റ്റി അ​യ​ച്ച് ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞശേ​ഷം വി​വി​ധ ഏ​ജ​ൻ​സി​ക​ൾ വ​ഴി കേ​ര​ള​ത്തി​ൽനി​ന്നു ക​ട​ൽ ക​ട​ന്ന​തു വെ​റും പ​ത്തോ​ളം ക​ണ്ടെ​യ്ന​റു​ക​ൾ മാ​ത്രം. ആ​ദ്യദി​നം ചി​പ്‌​സും വ​റ്റ​ലും മ​റ​യൂ​ർ ശ​ർ​ക്ക​ര​യും ഉ​ൾ​പ്പെ​ടെ​യു​ള്ള വ​സ്തു​ക്ക​ൾ ക​യ​റ്റി അ​യ​ച്ച ആ​സ്പി​ൻ വാ​ളി​ന്‍റെ വ​ക​യാ​യ സം​സ്‌​ക​രി​ച്ച ചോ​റും ക​റി​യും സാ​മ്പാ​റു​മെ​ല്ലാം കൊ​ച്ചി വ​ഴി ക​പ്പ​ൽ ക​യ​റി​യ​പ്പോ​ൾ കാ​ൽ​ഷ്യ​ന്‍റെ ​ക്ലേ ക​യ​റ്റി വി​ട്ട ചാ​ക്യാ​ട്ട് എ​ക്സ്പോ​ർ​ട്ട് അ​ധി​കൃ​ത​ർ ഇ​ങ്ങോ​ട്ടു തി​രി​ഞ്ഞുനോ​ക്കി​യി​ല്ല. ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഇ​രു​പ​ത്തി​നാ​ല് ല​ക്ഷ​ത്തി​ൽ​പ്പ​രം ക​ണ്ടെ​യ്ന​ർ ക​ട​ൽമാ​ർ​ഗം വ​ന്നു ക​ട​ൽമാ​ർ​ഗം പോ​യ​പ്പോ​ഴാ​ണ് കേ​ര​ള​ത്തു​കാ​ർ​ക്ക് അ​വ​കാ​ശ​പ്പെ​ടാ​ൻ പ​ത്തി​ൽ​പ്പ​രം ക​ണ്ടെ​യ്ന​റു​ക​ളി​ൽ ഒ​തു​ങ്ങി​യ​ത്.

Tags : Nattuvishesham DistrictNews DeepikaNews Loreto

Recent News

Corehub Up