x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ അ​ഭ്യാ​സം വി​ഴി​ഞ്ഞ​ത്ത് സ​മാ​പി​ച്ചു

വെബ് ഡെസ്ക്
Published: September 26, 2026 02:28 AM IST | Updated: September 26, 2026 02:28 AM IST

വി​ഴി​ഞ്ഞം കോ​സ്റ്റ് ഗാ​ർ​ഡ് സ്റ്റേ​ഷ​ൻ വി​വി​ധ കേ​ന്ദ്ര, സം​സ്ഥാ​ന ഏ​ജ​ൻ​സി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ത്തി​യ ര​ണ്ട് ദി​വ​സ​ത്തെ ഏ​രി​യ ലെ​വ​ൽ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ അ​ഭ്യാ​സം.

തി​രു​വ​ന​ന്ത​പു​രം : വി​ഴി​ഞ്ഞം കോ​സ്റ്റ് ഗാ​ർ​ഡ് സ്റ്റേ​ഷ​ൻ വി​വി​ധ കേ​ന്ദ്ര, സം​സ്ഥാ​ന ഏ​ജ​ൻ​സി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ത്തി​യ ര​ണ്ട് ദി​വ​സ​ത്തെ ഏ​രി​യ ലെ​വ​ൽ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ അ​ഭ്യാ​സം സ​മാ​പി​ച്ചു. ക​ട​ൽ മ​ലി​നീ​ക​ര​ണ സാ​ഹ​ച​ര്യ​ത്തി​ൽ അ​തു പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ത​ത്സ​മ​യ അ​ഭ്യാ​സ​മാ​ണ് വി​ഴി​ഞ്ഞം ക​ട​ലി​ൽ സം​ഘ​ടി​പ്പി​ച്ച​ത് .

ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡ് ക​പ്പ​ലാ​യ സു​ജീ​ത്, അ​ന​ഘ്, സി-427, ​സി-441, അ​ദാ​നി വി​ഴി​ഞ്ഞം പോ​ർ​ട്ട് ട​ഗു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ട്ട അ​ഭ്യാ​സം, എ​ണ്ണ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ന്യാ​സം പ്ര​വ​ർ​ത്ത​നം, വീ​ണ്ടെ​ടു​ക്ക​ൽ സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ പ്ര​ദ​ർ​ശി​പ്പി​ച്ചു.

ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡ് ഷി​പ്പ് സു​ജീ​ത്തി​ൽ നി​ന്ന് പു​റ​പ്പെ​ട്ട അ​ന​ഘ് എം​കെ -3 കോ​സ്റ്റ് ഗാ​ർ​ഡ് ഹെ​ലി​കോ​പ്റ്റ​ർ, ക​ട​ലി​ൽ എ​ണ്ണ ചോ​ർ​ച്ച​യു​ണ്ടാ​കു​മ്പോ​ൾ ആ​കാ​ശ​ത്ത് നി​ന്നും ടി​സി-3 ബ​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ച് ഓ​യി​ൽ സ്പി​ൽ ഡി​സ്പേ​ഴ്സ​ന്‍റ് ത​ളി​ക്കു​ന്ന​ത് പ്ര​ദ​ർ​ശി​പ്പി​ച്ചു.

കേ​ര​ളം സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി, കേ​ര​ളം മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ്, , തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​ള​ക്ട​റേ​റ്റു​ക​ൾ, ഫി​ഷ​റീ​സ് വ​കു​പ്പ്, കേ​ര​ള പൊ​ലി​സ് , ഹാ​ർ​ബ​ർ എ​ൻ​ജി​നി​യ​റിം​ഗ് വ​കു​പ്പ്, കോ​സ്റ്റ​ൽ ഷി​പ്പിം​ഗ് ആ​ൻ​ഡ് ഇ​ൻ​ലാ​ൻ​ഡ് നാ​വി​ഗേ​ഷ​ൻ, മ​റ്റ് ഏ​ജ​ൻ​സി​ക​ൾ എ​ന്നി​വ​യി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ അ​ഭ്യാ​സ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

കേ​ര​ള സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി മെ​മ്പ​ർ സെ​ക്ര​ട്ട​റി ഡോ. ​ശേ​ഖ​ർ എ​ൽ കു​ര്യാ​ക്കോ​സ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് സാ​ങ്കേ​തി​ക സെ​ഷ​ൻ ന​ട​ന്നു. ഒ​രു സാ​ങ്ക​ൽ​പ്പി​ക ക​പ്പ​ൽ അ​പ​ക​ടം പ​രി​ഗ​ണി​ക്കു​ക​യും എ​ണ്ണ ചോ​ർ​ച്ച​യ്‌​ക്കെ തി​രെ​സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് എ​ല്ലാ​ഏ​ജ​ൻ​സി​ക​ളും വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്യു​ക​യു​മു​ണ്ടാ​യി.

Tags : Nattuvishesham DistrictNews DeepikaNews Vizhinjam

Recent News

Corehub Up