x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ലെ ന്യൂ​ന​മ​ര്‍​ദം; ഇ​ട​മ​ഴ​യ്ക്കും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

വെബ് ഡെസ്ക്
Published: September 26, 2026 03:13 AM IST | Updated: September 26, 2026 03:13 AM IST

പ്രതീകാത്മക ചിത്രം

മ​ല​പ്പു​റം: തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ മ​ണ്‍​സൂ​ണ്‍ സീ​സ​ണി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ജി​ല്ല​യി​ലു​ണ്ടാ​യ മ​ഴ​ക്കു​റ​വ് ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ലു​ണ്ടാ​യ ന്യൂ​ന​മ​ര്‍​ദ​ത്തി​ലൂ​ടെ പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്ന് പ്ര​തീ​ക്ഷ. ഓ​ഗ​സ്റ്റ് അ​വ​സാ​ന​ത്തോ​ടെ ശ​രാ​ശ​രി ല​ഭി​ക്കേ​ണ്ട മ​ഴ​യി​ല്‍ 20 ശ​ത​മാ​ന​ത്തോ​ളം കു​റ​വ് ജി​ല്ല​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ല്‍, ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ മ​ല​യോ​ര-​തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ല്‍ മ​ഴ ല​ഭി​ച്ച​തോ​ടെ വ​ര​ള്‍​ച്ചാ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് നേ​രി​യ ആ​ശ്വാ​സ​മാ​യി. നി​ല​വി​ല്‍ മ​ധ്യ-​പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പ​പ്പെ​ട്ട ശ​ക്തി കൂ​ടി​യ ന്യൂ​ന​മ​ര്‍​ദ​ത്തി​​ന്‍റെ സ്വാ​ധീ​നം കാ​ര​ണം ജി​ല്ല​യി​ല്‍ വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ മ​ഴ ക​ന​ക്കാ​നി​ട​യാ​ക്കു​മെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​​ന്‍റെ മു​ന്ന​റി​യി​പ്പ്. ജൂ​ണ്‍ മു​ത​ല്‍ ഓ​ഗ​സ്റ്റ് വ​രെ​യു​ള്ള മാ​സ​ങ്ങ​ളി​ല്‍ ജി​ല്ല​യി​ല്‍ പ്ര​തീ​ക്ഷി​ച്ച അ​ള​വി​ല്‍ മ​ഴ ല​ഭി​ച്ചി​രു​ന്നി​ല്ല.

എ​ന്നാ​ല്‍ സെ​പ്റ്റം​ബ​റി​ലെ ഇ​ട​മ​ഴ​ക​ള്‍ ജ​ലാ​ശ​യ​ങ്ങ​ളി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ത്താ​ന്‍ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ലെ അ​തി​തീ​വ്ര ന്യൂ​ന​മ​ര്‍​ദ സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ഇ​ന്ന​ലെ യെ​ല്ലോ അ​ലേ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.​മ​ഴ​യ്‌​ക്കൊ​പ്പം മ​ണി​ക്കൂ​റി​ല്‍ 30 മു​ത​ല്‍ 40 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യു​ള്ള ശ​ക്ത​മാ​യ കാ​റ്റി​നും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ചാ​ലി​യാ​ര്‍, ക​ട​ലു​ണ്ടി​പു​ഴ തു​ട​ങ്ങി​യ പ്ര​ധാ​ന ന​ദി​ക​ളു​ടെ തീ​ര​ത്തു​ള്ള​വ​രും മ​ല​യോ​ര മേ​ഖ​ല​ക​ളി​ലു​ള്ള​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ട​വും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

ഇ​ടി​മി​ന്ന​ല്‍ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ല്‍​ക്കു​ന്ന​തും മു​ന്‍​ക​രു​ത​ലു​ക​ളി​ല്ലാ​തെ വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണം. മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ രാ​ത്രി​കാ​ല യാ​ത്ര​ക​ള്‍ പ​ര​മാ​വ​ധി പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും ക​ട​ലാ​ക്ര​മ​ണ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ തീ​ര​ദേ​ശ​വാ​സി​ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു​മാ​ണ് മു​ന്‍​ക​രു​ത​ല്‍ നി​ര്‍​ദേ​ശം.

Tags : Nattuvishesham DistrictNews DeepikaNews rain

Recent News

Corehub Up