മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളജിൽ നവാഗതരുടെ സ്വാഗത ആഘോഷമായ ‘അസെൻഡ് 2026’ കോളജ് ഓഡിറ്റോറിയത്തിൽ കൊടുവായൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുരുകദാസ് ഉദ
കൊടുവായൂർ: മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളജിൽ നവാഗതരുടെ സ്വാഗത ആഘോഷമായ അസെൻഡ് 2026 കോളജ് ഓഡിറ്റോറിയത്തിൽ നടന്നു.
പ്രിൻസിപ്പൽ സിസ്റ്റർ ഡോ. പ്രീമയുടെ അധ്യക്ഷതയിൽ കൊടുവായൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുരുകദാസ് ഉദ്ഘാടനം ചെയ്തു.
വിവിധ അക്കാദമിക് വകുപ്പുകളുടെ ബാനർ അനാഛാദനം നടന്നു. ജിഎച്ച്എസ്എസ് പ്രിൻസിപ്പൽ ടി. ശോഭ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ജോസഫിൻ ആശംസകൾ നേർന്നു.
തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും ഗെയിമുകളും അരങ്ങേറി. ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രഫസർ ഫെമിന സ്വാഗതവും ഐക്യുഎസി കോ-ഓർഡിനേറ്റർ ജയശ്രീ നന്ദിയും പറഞ്ഞു.
Tags : NattuVishesham.DistricteNews