x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി യൂ​ത്ത് കോ​ൺ​ഗ്ര​സ് ക്യാ​മ്പി​ൽ

വെബ് ഡെസ്ക്
Published: September 26, 2026 03:29 AM IST | Updated: September 26, 2026 03:29 AM IST

വി.​എ​ൻ. ശു​ഹൈ​ബ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന ചിത്രം. ഇടത്തുനിന്ന് മൂന്നാമത് നിൽക്കുന്നതാണ് ശുഹൈബ്.

മു​ക്കം: കാ​ര​ശേ​രി​യി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ത​മ്മി​ൽ ന​ടു​റോ​ഡി​ൽ ഏ​റ്റു​മു​ട്ടി​യ സം​ഭ​വ​ത്തി​ൽ കേ​സ് പു​തി​യ ത​ല​ത്തി​ലേ​ക്ക്. പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ പീ​ഡ​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് പൊ​ലി​സ് ത​ര​ച്ചി​ൽ ന​ട​ത്തു​ന്ന പ്ര​തി​യും കു​ന്ന​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ വി.​എ​ൻ. ശു​ഹൈ​ബ് വ്യാ​ഴാ​ഴ്‌​ച ന​ട​ന്ന യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നു.

കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പ്രേ​മ​ദാ​സ​നെ മ​ർ​ദി​ച്ച കേ​സി​ലാ​ണ് യു​ഡി​എ​ഫ് നേ​താ​വ് കൂ​ടി​യാ​യ ശു​ഹൈ​ബി​നെ​തി​രേ കേ​സ് നി​ല​വി​ലു​ള്ള​ത്. പൊ​ലി​സ് അ​ന്വേ​ഷി​ക്കു​ന്ന പ്ര​തി യൂ​ത്ത് കോ​ൺ​ഗ്ര​സ് പ​രി​പാ​ടി​യി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്ത​ത് പൊ​ലി​സി​ന്‍റെ വ​ലി​യ വീ​ഴ്ച​യാ​ണെ​ന്ന വി​മ​ർ​ശ​നം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. അ​തേ സ​മ​യം കേ​സി​ൽ ഒ​ളി​വി​ലു​ള്ള ശു​ഹൈ​ബി​നൊ​പ്പം യൂ​ത്ത് കോ​ൺ​ഗ്ര​സ് ക്യാ​മ്പി​ൽ വ​ച്ച് കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റും നി​ല​വി​ലെ അം​ഗ​വു​മാ​യ ജം​ഷി​ദ് ഒ​ള​ക​ര, യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നി​ഷാ​ദ് വീ​ച്ചി, കെ​എ​സ്‌​യു ജി​ല്ലാ സെ​ക്ര​ട്ട​റി താ​നു​ദേ​വ് തു​ട​ങ്ങി​യ​വ​ർ ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്ത​തും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ഒ​രു ദ​ളി​ത് നേ​താ​വി​നെ മ​ർ​ദ്ദി​ച്ച പ്ര​തി​യെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് ഒ​പ്പ​മു​ള്ള നേ​താ​ക്ക​ൾ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും, ഒ​ളി​വി​ലു​ള്ള ആ​ളെ​യ​ട​ക്കം പ​ര​സ്യ​മാ​യി പ​ങ്കെ​ടു​പ്പി​ച്ചി​ട്ടും പൊ​ലി​സ് തി​രി​ഞ്ഞു​നോ​ക്കു​ന്നി​ല്ലെ​ന്നും കാ​ട്ടി പാ​ർ​ട്ടി​ക്കു​ള്ളി​ൽ പ്ര​തി​ഷേ​ധം പു​ക​യു​ക​യാ​ണ്. സം​ഭ​വം കാ​ര​ശേ​രി​യി​ൽ കോ​ൺ​ഗ്ര​സി​ലെ പ്ര​മു​ഖ വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള തു​റ​ന്ന പോ​രി​ലേ​ക്കും വ​ഴി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

 

Tags : Nattuvishesham DistrictNews DeepikaNews Accused

Recent News

Corehub Up