പ്രതീകാത്മക ചിത്രം
കൊയിലാണ്ടി: ദേശീയപാത സർവീസ് റോഡ് നിർമാണം ആരംഭിച്ചിട്ടും പൊയിൽക്കാവ് നിവാസികളുടെ യാത്ര ദുരിതത്തിന് പരിഹാരമായില്ല.
മഴയില്ലാത്ത സമയം പ്രവൃത്തി വേഗതയിൽ നടത്താത്തത് മൂലം നിലവിൽ കാൽനട യാത്ര പോലും സാധ്യമാകാത്ത സ്ഥിതിയാണ്. മണ്ണ് നീക്കം ചെയ്തിടത്ത് കാൽ നടയാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരും ഒരുപോലെ ദുരിതത്തിലായി.
കിഴക്കുവശത്തെ സർവ്വീസ് റോഡിൽ പണി ആരംഭിച്ച സ്ഥലത്തെ വെള്ളക്കെട്ടു കാരണം യാത്രക്കാർ ബസ്സ് കയറുന്നതിന് ബൈപാസിലേയ്ക്ക് പോവാനും ഇറങ്ങിവാരാനും വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. കിഴക്കോട്ടുപോകുന്ന കാൽനടയാത്രക്കാരും സമാനമായ ദുരിതം നേരിടുന്നു.
അതേസമയം, എത്രകാലം ഈ ദുരിതം അനുഭവിക്കേണ്ടിവരും എന്നറിയാതെ യാത്രക്കാർ ഉഴറുകയാണ്. ഡ്രൈനേജ് പണി പൂർത്തീകരിക്കാതെ സർവ്വീസ് റോഡിന്റെ പണി പല ഭാഗങ്ങളിലായി നടത്തുന്നതും നിർമാണപ്രവർത്തനങ്ങളിൽ വേണ്ടത്ര ജാഗ്രത പുലർത്താത്തതുമാണ് മാസങ്ങളായി പൊയിൽക്കാവ് നിവാസികളെ ദുരിതത്തിലാക്കുന്നത്.
Tags : Nattuvishesham DistrictNews DeepikaNews road