സഞ്ജയ് ദാസ് , അമരേശ്വർ ബെഹ്റ.
കോഴിക്കോട്: ഓപറേഷൻ തൂഫാന്റെ ഭാഗമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കോഴിക്കോട് സിറ്റി ഡാൻസാഫും കോഴിക്കോട് ടൗൺ പൊലിസും ചേർന്ന് പിടികൂടി.
വെസ്റ്റ് ബംഗാൾ രാമകൃഷ്ണ പള്ളി സ്വദേശി സഞ്ജയ് ദാസ് (39) ഒഡീഷ ന്യൂ കലികൻ സ്വദേശി അമരേശ്വർ ബെഹ്റ (32) എന്നിവരെയാണ് എട്ട് കിലോയിലധികം കഞ്ചാവുമായി പിടികൂടിയത്. ഒഡീഷയിൽ നിന്നും വലിയ അളവിൽ കഞ്ചാവ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ താമസസ്ഥലമായ പുതിയാപ്പയിലേക്ക് പോകും വഴി നടത്തിയ പരിശോധനയിലാണ് റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും ഇരുവരും പിടിയിലാകുന്നത്.
പുതിയാപ്പ ഹാർബർ, ബീച്ച്, ബേപ്പൂർ എന്നീ പ്രദേശങ്ങളിൽ ചില്ലറ വില്പന നടത്താനാൻ എത്തിച്ചതാണെന്ന് ഇരുവരും മൊഴി നൽകി. ഇവരിൽ നിന്നും കഞ്ചാവ് വാങ്ങുന്നവരെ കുറിച്ചും ഇവർ എവിടെ നിന്നാണ് കഞ്ചാവ് എത്തിക്കുന്നത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് വരുന്നതായി കോഴിക്കോട് ടൗൺ പൊലിസ് അറിയിച്ചു.
Tags : Nattuvishesham DistrictNews DeepikaNews caught