Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vizhinjam

വി​ഴി​ഞ്ഞം ഓ​ഹ​രി കൈ​മാ​റ്റം: നേ​താ​ക്ക​ളു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ൾ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കി​യെ​ന്നു സി​പി​എം

തി​​രു​​വ​​ന​​ന്ത​​പു​​രം: വി​​ഴി​​ഞ്ഞം തു​​റ​​മു​​ഖ​​ത്തി​​ന്‍റെ ഓ​​ഹ​​രി കൈ​​മാ​​റ്റ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു പാ​​ർ​​ട്ടി നേ​​താ​​ക്ക​​ൾ വ്യ​​ത്യ​​സ്ത​​മാ​​യ അ​​ഭി​​പ്രാ​​യ​​ങ്ങ​​ൾ പ​​റ​​ഞ്ഞ​​ത് ആ​​ശ​​യ​​ക്കു​​ഴ​​പ്പ​​മു​​ണ്ടാ​​ക്കി​​യെ​​ന്നു സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ്.

പാ​​ർ​​ട്ടി​​യു​​ടെ കേ​​ന്ദ്ര ക​​മ്മി​​റ്റി അം​​ഗ​​ങ്ങ​​ൾ ത​​ന്നെ അ​​ഭി​​പ്രാ​​യ​​ങ്ങ​​ൾ പു​​റ​​ത്തു​​പ​​റ​​ഞ്ഞ​​തു ന​​ല്ല കീഴ്‌വഴക്ക​​മ​​ല്ലെ​​ന്നും ഇ​​ത്ത​​രം വി​​ഷ​​യ​​ങ്ങ​​ളി​​ൽ പ​​ഠി​​ച്ചു മാ​​ത്ര​​മേ പ്ര​​തി​​ക​​രി​​ക്കാ​​വൂ എ​​ന്നും ഇ​​ന്ന​​ലെ ചേ​​ർ​​ന്ന സം​​സ്ഥാ​​ന സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​ൽ സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി എം.​​വി.​​ ഗോ​​വി​​ന്ദ​​ൻ വ്യ​​ക്ത​​മാ​​ക്കി.

Kerala

വി​ഴി​ഞ്ഞം: മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്ന് വി.​എ​ൻ. വാ​സ​വ​ൻ

കോ​​​​ട്ട​​​​യം: വി​​​​ഴി​​​​ഞ്ഞം തു​​​​റ​​​​മു​​​​ഖ​​​​ത്തി​​​​ന്‍റെ അദാനിയുടെ ഓഹരികളി ലെ 49 ശ​​​​ത​​​​മാ​​​​നം എം​​​​എ​​​​സ്‌​​​സി ക​​​​മ്പ​​​​നി​​​​ക്കു കൈ​​​​മാ​​​​റു​​​​ന്ന​​​​തി​​​​ല്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​ഡി. സ​​​​തീ​​​​ശ​​​​ന്‍ നാ​​​​ട​​​​കം ക​​​​ളി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് മു​​​​ന്‍ തു​​​​റ​​​​മു​​​​ഖ​​​മ​​​​ന്ത്രി വി.​​​എ​​​​ന്‍. വാ​​​​സ​​​​വ​​​​ന്‍. സ​​​​ര്‍​ക്കാ​​​​രി​​​​നു ന​​​​ഷ്‌​​​ട​​​​മു​​​​ണ്ടാ​​​​കി​​​​ല്ലെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​യു​​​​ന്ന​​​​തി​​​​ല്‍ ദു​​​​രൂ​​​​ഹ​​​​ത​​​​യു​​​​ണ്ടെ​​​​ന്നും വാ​​​​സ​​​​വ​​​​ന്‍ ആ​​​രോ​​​പി​​​ച്ചു.

25 ശ​​​​ത​​​​മാ​​​​ന​​​​മോ അ​​​​തി​​​​ല്‍ താ​​​​ഴെ​​​​യോ ഓ​​​​ഹ​​​​രി കൈ​​​​മാ​​​​റു​​​​മ്പോ​​​​ള്‍ സം​​​​സ്ഥാ​​​​ന​​​സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ അ​​​​നു​​​​മ​​​​തി വാ​​​​ങ്ങ​​​​ണ​​​​മെ​​​​ന്നാ​​​​ണു ക​​​​രാ​​​​ര്‍. ദേ​​​​ശീ​​​​യ​​​സു​​​​ര​​​​ക്ഷ​​​​യും തൊ​​​​ഴി​​​​ല്‍സു​​​​ര​​​​ക്ഷ​​​​യും ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണം. കാ​​​​ലേ​​​​ക്കൂ​​​​ട്ടി​​​​യു​​​​ള്ള ച​​​​ര്‍​ച്ച​​​​ക​​​​ളും അ​​​​ന്ത​​​​ര്‍​നാ​​​​ട​​​​ക​​​​ങ്ങ​​​​ളും ന​​​​ട​​​​ന്നി​​​​ട്ടു​​​​ണ്ടെ​​​​ന്നു വ്യ​​​​ക്ത​​​മാ​​​ണ്.

സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​റി​​​​ഞ്ഞി​​​​ല്ലെ​​​​ന്നു പ​​​​റ​​​​യു​​​​ന്ന​​​​ത് ശ​​​​രി​​​​യ​​​​ല്ല. മു​​​​ഖ്യ​​​​മ​​​​ന്ത്രി നി​​​​യ​​​​മ​​​​സ​​​​ഭ​​​​യെ തെ​​​​റ്റി​​​​ദ്ധ​​​​രി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണു ചെ​​​​യ്ത​​​​ത്. എ​​​​ല്‍​ഡി​​​​എ​​​​ഫ് സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്തു ന​​​​ട​​​​ന്ന കോ​​​​ണ്‍​ക്ലേ​​​​വി​​​​ല്‍ അ​​​​ദാ​​​​നി സി​​​​ഇ​​​​ഒ, എം​​​​എ​​​സ്‌​​​സി ചെ​​​​യ​​​​ര്‍​മാ​​​​ന്‍ എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ച്ചി​​​​രു​​​​ന്നു. നി​​​​ക്ഷേ​​​​പ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചോ ഓ​​​​ഹ​​​​രി കൈ​​​​മാ​​​​റ്റ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചോ പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നി​​​​ല്ല. മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​​​​റി​​​​യാ​​​​തെ അ​​​​ദാ​​​​നി ഇ​​​​ങ്ങ​​​​നെ​​​​യൊ​​​​രു തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ലേ​​​​ക്കു പോ​​​​കി​​​​ല്ല.

നി​​​​ക്ഷേ​​​​പം വ​​​​രു​​​​ന്ന​​​​തി​​​​ല്‍ തെ​​​​റ്റി​​​​ല്ല. ക​​​​രാ​​​​റാ​​​​ണു പ​​​​രി​​​​ശോ​​​​ധി​​​​ക്കേ​​​​ണ്ട​​​​ത്. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​കും​​​​മു​​​​ന്പ് വി.​​​ഡി. സ​​​​തീ​​​​ശ​​​​ന്‍ അ​​​​ദാ​​​​നി ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തി​​​​യ പ്ര​​​​ത്യേ​​​​ക വി​​​​മാ​​​​ന​​​​ത്തി​​​​ല്‍ മം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ല്‍ പോ​​​​യ​​​​ത് ഇ​​​​തു​​​​മാ​​​​യി കൂ​​​​ട്ടി​​​​വാ​​​​യി​​​​ക്ക​​​​ണം-​​​വാ​​​സ​​​വ​​​ൻ പ​​​റ​​​ഞ്ഞു.

അ​​​​ദാ​​​​നി-​​​​എം​​​എ​​​​സ്‌​​​സി ഇ​​​​ട​​​​പാ​​​​ട് സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ സാ​​​​മ്പ​​​​ത്തി​​​​ക​​​താ​​​​ത്പ​​​​ര്യം, സു​​​​ര​​​​ക്ഷ, സു​​​​താ​​​​ര്യ​​​​ത എ​​​​ന്നി​​​​വ മു​​​​ന്‍​നി​​​​ര്‍​ത്തി സ​​​​ര്‍​ക്കാ​​​​ര്‍ ക​​​​ര്‍​ശ​​​​ന​​​​മാ​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു വി​​​​ധേ​​​​യ​​​​മാ​​​​ക്ക​​​​ണം. കോ​​​​ര്‍​പ​​​​റേ​​​​റ്റ് താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ള്‍​ക്കു​​​ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ പ​​​​ര​​​​മാ​​​​ധി​​​​കാ​​​​രം പ​​​​ണ​​​​യം​​​​വ​​​യ്​​​​ക്കാ​​​​ന്‍ അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ല. ക​​​​ള്ള​​​​നാ​​​​ട​​​​ക​​​​ങ്ങ​​​​ള്‍​ക്കെ​​​​തി​​​​രേ​​​​യും അ​​​​നാ​​​​വ​​​​ശ്യ കു​​​​ത്ത​​​​ക​​​​വ​​​ത്ക​​​​ര​​​​ണ​​​​ത്തി​​​​നെ​​​​തി​​​​രേ​​​​യും ശ​​​​ക്ത​​​​മാ​​​​യ ജ​​​​ന​​​​കീ​​​​യ​​​ജാ​​​​ഗ്ര​​​​ത ഉ​​​​യ​​​​ര്‍​ന്നു​​​​വ​​​​ര​​​​ണ​​​​മെ​​​​ന്നും വി.​​​​എ​​​​ന്‍. വാ​​​​സ​​​​വ​​​​ന്‍ പ​​​​റ​​​​ഞ്ഞു.

Kerala

വി​ഴി​ഞ്ഞം ഓ​ഹ​രിക്കൈ​മാ​റ്റം: മു​ഖ്യ​മ​ന്ത്രി ഒ​ന്നും അ​റി​ഞ്ഞി​ല്ലെ​ന്ന് പ​റ​യു​ന്ന​ത് വി​ശ്വ​സ​നീ​യ​മ​ല്ലെ​ന്ന് എം.​വി.​ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​ന്‍റെ ഓ​ഹ​രി​ക​ൾ കൈ​മാ​റാ​നു​ള്ള അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ നീ​ക്ക​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. പ​ദ്ധ​തി​യു​ടെ ഓ​ഹ​രി കൈ​മാ​റ്റം പ​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​റി​ഞ്ഞ​തെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം സാ​ധാ​ര​ണ​ക്കാ​ർ​ക്ക് വി​ശ്വ​സി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

അ​ദാ​നി​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള, ബാം​ഗ്ലൂ​ർ യാ​ത്ര​ക​ൾ സം​ഘ​ടി​പ്പി​ച്ച, വി​വി​ധ ഇ​ട​പാ​ടു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ മു​ഖ്യ​മ​ന്ത്രി ഇ​ത​റി​ഞ്ഞി​ല്ല എ​ന്ന് പ​റ​യു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. പ​ദ്ധ​തി​യെ​ക്കു​റി​ച്ച് ധ​വ​ള​പ​ത്രം പു​റ​ത്തി​റ​ക്കി​യ മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്താ​ൻ ബാ​ധ്യ​സ്ഥ​നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ദ്ധ​തി​ക്കാ​യി അ​ദാ​നി ഗ്രൂ​പ്പ് ഏ​ക​ദേ​ശം 3,000 കോ​ടി രൂ​പ​യി​ൽ താ​ഴെ മാ​ത്ര​മേ ഇ​തു​വ​രെ ചെ​ല​വാ​ക്കി​യി​ട്ടു​ള്ളൂ. എ​ന്നാ​ൽ ഇ​പ്പോ​ൾ 49 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ 13,000 കോ​ടി രൂ​പ​യ്ക്ക് എം​എ​സ്‌​സി ക​മ്പ​നി​ക്ക് വി​ൽ​ക്കാ​ൻ നീ​ക്കം ന​ട​ക്കു​ന്ന​ത് വ​ലി​യ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടാ​ണ്.

ക​രാ​ർ പ്ര​കാ​രം 25 ശ​ത​മാ​ന​ത്തി​ല​ധി​കം ഓ​ഹ​രി​ക​ൾ കൈ​മാ​റ​ണ​മെ​ങ്കി​ൽ സ​ർ​ക്കാ​രി​ന്‍റെ മു​ൻ​കൂ​ർ അ​നു​മ​തി നി​ർ​ബ​ന്ധ​മാ​ണ്. അ​നു​മ​തി​യി​ല്ലാ​തെ ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് ഗു​രു​ത​ര​മാ​യ നി​യ​മ​ലം​ഘ​ന​മാ​ണ്. ഇ​തി​നെ​തി​രെ ഒ​റ്റ​ക്കെ​ട്ടാ​യി ശ​ബ്ദ​മു​യ​ർ​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

അ​ദാ​നി​ഗ്രൂ​പ്പ് ഇ​ത്ര ധൈ​ര്യം കാ​ണി​ച്ച​ത് എ​ങ്ങ​നെ?; വി​ഴി​ഞ്ഞം ഓ​ഹ​രി​കൈ​മാ​റ്റം സ​ർ​ക്കാ​രി​ന്‍റെ അ​റി​വോ​ടെ​യെ​ന്ന് പി​ണ​റാ​യി

തിരുവനന്തപുരം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തെ അ​ദാ​നി-​എം​എ​സ്‌​സി ഓ​ഹ​രി​കൈ​മാ​റ്റം സ​ർ​ക്കാ​രി​ൻ​റെ അ​റി​വോ​ടെ​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. എ​ങ്ങ​നെ​യാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ മു​ന്‍​കൂ​ട്ടി​യു​ള്ള അ​നു​മ​തി​യോ​ടെ മാ​ത്രം ആ​ലോ​ചി​ക്കാ​ന്‍ ക​ഴി​യു​ന്ന കാ​ര്യ​ത്തി​ല്‍ അ​ദാ​നി​ക്ക​മ്പ​നി​ക്ക് ഇ​ത്ര ധൈ​ര്യ​ത്തി​ല്‍ കാ​ര്യ​ങ്ങ​ള്‍ നീ​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്. അ​വി​ടെ​യാ​ണ് വ്യ​ക്ത​ത​യു​ണ്ടാ​വേ​ണ്ട​തെ​ന്ന് പി​ണ​റാ​യി പ്ര​തി​ക​രി​ച്ചു.

25 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ ഓ​ഹ​രി കൈ​മാ​റ്റം ന​ട​ക്കു​ക​യാ​ണെ​ങ്കി​ൽ സ​ർ​ക്കാ​രി​നെ മു​ൻ​കൂ​റാ​യി അ​റി​യി​ക്ക​ണ​മെ​ന്നാ​ണ് ച​ട്ടം. അ​ദാ​നി​യു​ടെ നി​യ​മ​വി​രു​ദ്ധ നീ​ക്ക​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു.

അ​ദാ​നി പോ​ർ​ട്ട് സെ​ബി​ക്ക് കൊ​ടു​ത്ത അ​പേ​ക്ഷ​യി​ൽ ഓ​ഹ​രി ഇ​ട​പാ​ട് ന​ട​ന്നു ക​ഴി​ഞ്ഞു​വെ​ന്ന് പ​റ​യു​ന്നു. ജൂ​ൺ 29ന് ​ത​ന്നെ ഒ​പ്പി​ട്ടു. കേ​ര​ള താ​ത്പ​ര്യ​ത്തി​ന് വി​രു​ദ്ധ​മാ​യ കാ​ര്യ​മാ​ണ​ത്. വി​ഴി​ഞ്ഞം തു​റ​മു​ഖം പു​തി​യ ഉ​ട​മ​യ്ക്ക് വി​ൽ​ക്കു​ന്ന​തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി ഇ​തി​നെ കാ​ണാം.

ഷി​പ്പിം​ഗ് ക​മ്പ​നി​യാ​യ എം​എ​സ്‌​സി വി​ഴി​ഞ്ഞം തു​റ​മു​ഖം നി​യ​ന്ത്രി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ അ​ത് കു​ത്ത​ക​യാ​യി മാ​റും. അ​ങ്ങ​നെ വ​രു​മ്പോ​ൾ മ​റ്റു ക​മ്പ​നി​ക​ളു​ടെ ക​പ്പ​ലു​ക​ൾ ഇ​ങ്ങോ​ട്ടേ​ക്ക് വ​രു​ന്ന​തി​ന് ത​ട​സ​മു​ണ്ടാ​കും. സം​സ്ഥാ​ന​ത്തി​ന് ല​ഭി​ക്കേ​ണ്ട വ​രു​മാ​ന​ത്തി​ലും മാ​റ്റ​മു​ണ്ടാ​കു​മെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ താ​ത്പ​ര്യ​ത്തി​ന് വ​ഴ​ങ്ങി കൊ​ടു​ക്കു​ന്ന നി​ല ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല. സ​ർ​ക്കാ​രി​ന്‍റെ മു​ൻ​കൂ​ർ അ​നു​മ​തി​യോ​ടെ വേ​ണ്ട കാ​ര്യ​ത്തി​ൽ അ​ദാ​നി ഗ്രൂ​പ്പ് ഇ​ത്ര​യും കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ എ​ങ്ങ​നെ ധൈ​ര്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യ​ത്തി​ൽ ഒ​ട്ടേ​റെ സം​ശ​യ​ങ്ങ​ളു​ണ്ട്. എ​വി​ടെ​യോ എ​ന്തോ അ​സാ​ധാ​ര​ണ കാ​ര്യ​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രോ​പി​ച്ചു.

Kerala

വി​ഴി​ഞ്ഞത്തേക്ക് എംഎസ്‌സി 13,000 കോ​ടി നി​ക്ഷേ​പം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ​​​ത്തി​​​ൽ 13,000 കോ​​​ടി രൂ​​​പ​​​യു​​​ടെ വ​​​ൻ വി​​​ദേ​​​ശ നി​​​ക്ഷേ​​​പം ന​​​ട​​​ത്താ​​​നൊ​​​രു​​​ങ്ങി ലോ​​​ക​​​ത്തി​​​ലെ വ​​​ലി​​​യ ഷി​​​പ്പിം​​​ഗ് ക​​​ന്പ​​​നി​​​യാ​​​യ എം​​​എ​​​സ്‌​​​സി (മെ​​​ഡി​​​റ്റ​​​റേ​​​നി​​​യ​​​ൻ ഷി​​​പ്പിം​​​ഗ് ക​​​ന്പ​​​നി). അ​​​ദാ​​​നി പോ​​​ർ​​​ട്ട്സി​​​ന്‍റെ കൈ​​​വ​​​ശ​​​മു​​​ള്ള വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ​​​ത്തി​​​ന്‍റെ 49 ശ​​​ത​​​മാ​​​നം ഓ​​​ഹ​​​രി​​​യാ​​​ണ് എം​​​എ​​​സ്‌​​​സി ക​​​ന്പ​​​നി സ്വ​​​ന്ത​​​മാ​​​ക്കു​​​ന്ന​​​ത്.

എം​​​എ​​​സ്‌​​​സി ക​​​ന്പ​​​നി​​​യു​​​ടെ ഉ​​​പ​​​വി​​​ഭാ​​​ഗ​​​മാ​​​യ ടെ​​​ർ​​​മി​​​ന​​​ൽ ഇ​​​ൻ​​​വെ​​​സ്റ്റ്മെ​​​ന്‍റ് ലി​​​മി​​​റ്റ​​​ഡാ​​​ണ് (ടി​​​ഐ​​​എ​​​ൽ) ന​​​ട​​​ത്തു​​​ന്ന​​​ത്. രാ​​​ജ്യ​​​ത്തെ തു​​​റ​​​മു​​​ഖ മേ​​​ഖ​​​ല​​​യ്ക്കു ല​​​ഭി​​​ക്കാ​​​വു​​​ന്ന വ​​​ലി​​​യ നി​​​ക്ഷേ​​​പ​​​മാ​​​ണ് വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ​​​ത്തേ​​​ക്ക് എ​​​ത്തു​​​ന്ന​​​ത്. ഇ​​​പ്പോ​​​ൾ തു​​​റ​​​മു​​​ഖ​​​ത്തി​​​ന്‍റെ ര​​​ണ്ടാം​​​ഘ​​​ട്ട വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​ണു ന​​​ട​​​ക്കു​​​ന്ന​​​ത്. 16 ല​​​ക്ഷം ടി​​​ഇ​​​യു​​​വാ​​​ണ് നി​​​ല​​​വി​​​ലെ ക​​​ണ്ടെ​​​യ്ന​​​ർ കൈ​​​കാ​​​ര്യ ശേ​​​ഷി. പു​​​തി​​​യ നി​​​ക്ഷേ​​​പം വ​​​രു​​​ന്ന​​​തു വ​​​ഴി​​​യു​​​ള്ള വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ വി​​​ക​​​സ​​​ന​​​ത്തി​​​ലൂ​​​ടെ 3.5 മ​​​ട​​​ങ്ങ് വ​​​ർ​​​ധി​​​ച്ച് 57 ല​​​ക്ഷം ടി​​​ഇ​​​യു ശേ​​​ഷി​​​യി​​​ലേ​​​ക്ക് ഉ​​​യ​​​രു​​​മെ​​​ന്നാ​​​ണ് ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്. 2028 ഡി​​​സം​​​ബ​​​റിൽ വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​നം പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന​​​തോ​​​ടെ​​​യാ​​​കും തു​​​റ​​​മു​​​ഖ​​​ത്തി​​​ന്‍റെ ശേ​​​ഷി ഉ​​​യ​​​രു​​​ന്ന​​​ത്.

ഇ​​​ന്ത്യ​​​യു​​​ടെ ആ​​​ദ്യ സ്വാ​​​ഭാ​​​വി​​​ക ആ​​​ഴ​​​മു​​​ള്ള മെ​​​ഗാ ട്രാ​​​ൻ​​​സ്ഷി​​​പ്പ്മെ​​​ന്‍റ് തു​​​റ​​​മു​​​ഖ​​​മാ​​​ണ് വി​​​ഴി​​​ഞ്ഞം. രാ​​​ജ്യാ​​​ന്ത​​​ര ക​​​പ്പ​​​ൽ​​​പ്പാ​​​ത​​​യി​​​ൽനി​​​ന്ന് വെ​​​റും 10 നോ​​​ട്ടി​​​ക്ക​​​ൽ മൈ​​​ൽ ദൂ​​​ര​​​ത്താ​​​ണെ​​​ന്ന​​​തും വി​​​ഴി​​​ഞ്ഞ​​​ത്തി​​​ന്‍റെ എ​​​ടു​​​ത്തു​​​പ​​​റ​​​യേ​​​ണ്ട പ്ര​​​ത്യേ​​​ക​​​ത​​​യാ​​​ണ്. 18-20 മീ​​​റ്റ​​​ർ സ്വാ​​​ഭാ​​​വി​​​ക ആ​​​ഴ​​​മു​​​ള്ള​​​തുകൊ​​​ണ്ട് ലോ​​​ക​​​ത്തെ എ​​​ത്ര വ​​​ലി​​​യ ക​​​പ്പ​​​ലി​​​നെ​​​യും വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ​​​ത്തി​​​ൽ സ്വീ​​​ക​​​രി​​​ക്കാ​​​നാ​​​കും.

ടി​​​ഐ​​​എ​​​ൽ ലോ​​​ക​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഷി​​​പ്പിം​​​ഗ് ഓ​​​പ്പ​​​റേ​​​റ്റ​​​ർ​​​

എം​​​എ​​​സ്‌​​​സി​​​യു​​​ടെ ഉ​​​പ​​​വി​​​ഭാ​​​ഗ​​​മാ​​​യ ടി​​​ഐ​​​എ​​​ൽ ലോ​​​ക​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഷി​​​പ്പിം​​​ഗ് ഓ​​​പ്പ​​​റേ​​​റ്റ​​​ർ​​​മാ​​​രി​​​ൽ ഒ​​​ന്നാ​​​ണ്. അ​​​ഞ്ച് ഭൂ​​​ഖ​​​ണ്ഡ​​​ങ്ങ​​​ളി​​​ലാ​​​യി നൂ​​​റി​​​ലേ​​​റെ ക​​​ണ്ടെ​​​യ്ന​​​ർ ടെ​​​ർ​​​മി​​​ന​​​ലു​​​ക​​​ൾ ടി​​​ഐ​​​എ​​​ൽ നി​​​ല​​​വി​​​ൽ നി​​​യ​​​ന്ത്രി​​​ക്കു​​​ന്നു​​​ണ്ട്. പ്ര​​​തി​​​വ​​​ർ​​​ഷം ശ​​​രാ​​​ശ​​​രി ഏ​​​ഴ് കോ​​​ടി ക​​​ണ്ടെ​​​യ്ന​​​റു​​​ക​​​ളാ​​​ണ് ടി​​​ഐ​​​എ​​​ൽ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​ത്.

ഈ ​​​പ​​​ങ്കാ​​​ളി​​​ത്തം വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ​​​ത്തി​​​ലെ ച​​​ര​​​ക്കു​​​നീ​​​ക്ക സ്ഥി​​​ര​​​ത​​​യും വ​​​ർ​​​ധ​​​ന​​​യും ഉ​​​റ​​​പ്പാ​​​ക്കു​​​ക​​​യും വ​​​ള​​​ർ​​​ച്ച​​​യു​​​ടെ വേ​​​ഗ​​​ം കൂ​​​ട്ടു​​​ക​​​യും ചെ​​​യ്യും. മു​​​ന്ദ്ര (​​​ക​​​ണ്ടെ​​​യ്ന​​​ർ ടെ​​​ർ​​​മി​​​ന​​​ൽ ന​​​ന്പ​​​ർ 3), എ​​​ന്നൂ​​​ർ തു​​​റ​​​മു​​​ഖ​​​ങ്ങ​​​ൾ​​​ക്കു ശേ​​​ഷം മൂ​​​ന്നാ​​​മ​​​ത്തെ വ​​​ലി​​​യ സ​​​ഹ​​​ക​​​ര​​​ണ​​​മാ​​​ണ് അ​​​ദാ​​​നി പോ​​​ർ​​​ട്ട്സും എം​​​എ​​​സ്‌​​​സി ക​​​പ്പ​​​ൽ ക​​​ന്പ​​​നി​​​യും ത​​​മ്മി​​​ൽ ന​​​ട​​​ക്കു​​​ന്ന​​​ത്.

ഏ​​​റ്റ​​​വും വ​​​ലി​​​യ വി​​​ദേ​​​ശ സ്വ​​​കാ​​​ര്യ നി​​​ക്ഷേ​​​പം

ഇ​​​ന്ത്യ​​​ൻ തു​​​റ​​​മു​​​ഖ അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ മേ​​​ഖ​​​ല​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ വി​​​ദേ​​​ശ സ്വ​​​കാ​​​ര്യ നി​​​ക്ഷേ​​​പ​​​മാ​​​ണ് എം​​​എ​​​സ്‌​​​സി​​​യു​​​ടേ​​​ത്. ഇ​​​തോ​​​ടെ ഇ​​​ന്ത്യ​​​ൻ മ​​​ഹാ​​​സ​​​മു​​​ദ്ര മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​മു​​​ഖ ട്രാ​​​ൻ​​​ഷി​​​പ്മെ​​​ന്‍റ് ഹ​​​ബ്ബാ​​​യ വി​​​ഴി​​​ഞ്ഞ​​​ത്തി​​​ന്‍റെ സ്ഥാ​​​നം കൂ​​​ടു​​​ത​​​ൽ ദൃ​​​ഢ​​​മാ​​​ക്കു​​​മെ​​​ന്നും നി​​​യ​​​മാ​​​നു​​​സൃ​​​ത അ​​​നു​​​മ​​​തി​​​ക​​​ൾ​​​ക്കും നി​​​യ​​​ന്ത്ര​​​ണാ​​​നു​​​മ​​​തി​​​ക​​​ൾ​​​ക്കും വി​​​ധേ​​​യ​​​മാ​​​യാ​​​ണ് എം​​​എ​​​സ്‌​​​സി​​​യു​​​ടെ നി​​​ക്ഷേ​​​പ​​​മെ​​​ന്നും അ​​​ദാ​​​നി പോ​​​ർ​​​ട്സ് ആ​​​ൻ​​​ഡ് സ്പെ​​​ഷ്യ​​​ൽ ഇ​​​ക്ക​​​ണോ​​​മി​​​ക് സോ​​​ൺ ലി​​​മി​​​റ്റ​​​ഡ് ഡ​​​യ​​​റ​​​ക്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ അ​​​ശ്വ​​​നി ഗു​​​പ്ത പ​​​റ​​​ഞ്ഞു.

ആ​​​കെ 2.85 ബി​​​ല്യ​​​ൺ യു​​​എ​​​സ് ഡോ​​​ള​​​ർ (ഏ​​​താ​​​ണ്ട് 27,000 കോ​​​ടി രൂ​​​പ) മൂ​​​ല്യ​​​മു​​​ള്ള പ​​​ദ്ധ​​​തി​​​യി​​​ൽ 1.397 ബി​​​ല്യ​​​ൺ യു​​​എ​​​സ് ഡോ​​​ള​​​റാ​​​ണ് (ഏ​​​താ​​​ണ്ട് 13,000 കോ​​​ടി രൂ​​​പ) എം​​​എ​​​സ്‌​​​സി നി​​​ക്ഷേ​​​പി​​​ക്കു​​​ന്ന​​​ത്.

Kerala

വി​ഴി​ഞ്ഞ​ത്ത് നി​ന്ന് മീ​ൻ പി​ടി​ക്കാ​ൻ പോ​യ മൂ​ന്ന് തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യി

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തീ​ര​ത്ത് നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ മൂ​ന്ന് തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യി. വെ​ട്ടു​കാ​ട് സ്വ​ദേ​ശി​ക​ളാ​യ റോ​ബി​ൻ​സ​ൺ (55),സ​നു(45), വ​ലി​യ​വേ​ളി സ്വ​ദേ​ശി ബാ​ബു(40) എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്.

ജൂ​ൺ28​ന് വൈ​കി​ട്ടോ​ടെ ക​ട​ലി​ൽ പോ​യ ഇ​വ​ർ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യോ​ടെ മ​ട​ങ്ങി​യെ​ത്തേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ മൂ​വ​രെ​യും കാ​ണാ​താ​യ​തോ​ടെ​യാ​ണ് സു​ഹൃ​ത്തു​ക്ക​ളും തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ച​ത്.

ഫി​ഷ​റീ​സ് വ​കു​പ്പും തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​രം​ഭി​ച്ച തെ​ര​ച്ചി​ൽ രാ​ത്രി വൈ​കി​യും തു​ട​രു​ന്നു​ണ്ട്. കോ​സ്‌​റ്റ് ഗാ​ർ​ഡ്,തീ​ര​ദേ​ശ പോ​ലീ​സ്, കാ​ണാ​താ​യ​വ​രു​ടെ ബ​ന്ധു​ക്ക​ൾ ഉ​ൾ​പ്പെ​ട്ട സം​ഘ​വും തെ​ര​ച്ചി​ൽ ന​ട​ത്തു​ന്നു​ണ്ട്.

ഒ​ഴു​ക്ക് തെ​ക്കോ​ട്ട് എ​ന്ന നി​ല​യ്ക്ക് ക​ന്യാ​കു​മാ​രി, കു​ള​ച്ച​ൽ ഭാ​ഗ​ത്തേ​ക്കാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ക​ട​ലി​ൽ കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ തെ​ര​യു​ന്ന​തി​ന് നാ​വി​ക സേ​ന​യു​ടെ സേ​വ​നം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​ഴി​ഞ്ഞം തീ​ര​ദേ​ശ പോ​ലീ​സ്, ഫി​ഷ​റീ​സ് അ​ധി​കൃ​ത​ർ എ​ന്നി​വ​ർ ക​ല​ക്ട​ർ​ക്ക് ക​ത്തു ന​ൽ​കി.

Kerala

ഓ​ട്ടോ ത​ക​ർ​ത്തു, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ വെ​ട്ടി; വി​ഴി​ഞ്ഞ​ത്ത് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച യു​വാ​വ് പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്ത് വാ​ളു​മാ​യെ​ത്തി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് ഓ​ട്ടോ ത​ക​ർ​ക്കു​ക​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത യു​വാ​വ് അ​റ​സ്റ്റി​ൽ. വി​ഴി​ഞ്ഞം സ്വ​ദേ​ശി ഇ​ൻ​ഷാ​ദ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വി​ഴി​ഞ്ഞം സ്വ​ദേ​ശി സി​ലു​വ​യ്യ​നാ​ണ് വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് വെ​ട്ടേ​റ്റ​ത്. വി​ഴി​ഞ്ഞ​ത്ത് സൂ​ക്ഷി​ച്ചി​രു​ന്ന മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളി​ലെ എ​ഞ്ചി​നു​ക​ൾ ബൈ​ക്കി​ലെ​ത്തി​യ പ്ര​തി ഇ​ൻ​ഷാ​ദ് തെ​റി​പ്പി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്ക​വെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ചേ​ർ​ന്ന് ഇ​യാ​ളെ ത​ട​ഞ്ഞു. ഇ​തോ​ടെ പ്ര​തി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ മ​ർ​ദി​ക്കു​ക​യും വാ​ൾ വീ​ശി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ആ​ളു​ക​ൾ കൂ​ടി​യ​തോ​ടെ ഓ​ടി ര​ക്ഷ​പ്പെ​ട്ട പ്ര​തി ബ​സ് സ്റ്റാ​ൻ​ഡ് ജം​ഗ്ഷ​നു സ​മീ​പ​ത്തെ ഓ​ട്ടോ സ്റ്റാ​ൻ​ഡി​ലെ​ത്തി അ​വി​ടെ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യു​ടെ ഗ്ലാ​സു​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്തു. ശി​ലു​വ​യ്യ​ന്‍റെ ഫോ​ൺ പി​ടി​ച്ചു​വാ​ങ്ങു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ആ​ണ് പ്ര​തി കൈ​യിൽ വെ​ട്ടി​യ​ത്. വ​ധ​ശ്ര​മ​മു​ൾ​പ്പെ​ടെ 14 കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​ൻ​ഷാ​ദ് വി​ഴി​ഞ്ഞം സ്റ്റേ​ഷ​നി​ലെ റൗ​ഡി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

സ​ഹോ​ദ​ര​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; യു​വാ​വ് പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്ത് കു​ടും​ബ വ​ഴ​ക്കി​നി​ടെ ജ്യേ​ഷ്ഠ​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ. വി​ഴി​ഞ്ഞം ടൗ​ൺ​ഷി​പ്പ് ഉ​ന്ന​തി​യി​ൽ മു​ഹ​മ്മ​ദ് ആ​ഷി​ക് (25) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ൻ അ​ഹ​മ്മ​ദ് ഹാ​ഷി​മി​ന് ആ​ണ് വെ​ട്ടേ​റ്റ​ത്.

അ​ഹ​മ്മ​ദ് ഹാ​ഷിം വീ​ട്ടി​ൽ നി​ര​ന്ത​രം പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​റു​ള്ള വ്യ​ക്തി​യാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം അ​ഹ​മ്മ​ദ് ഹാ​ഷിം അ​മ്മ​യോ​ടും സ​ഹോ​ദ​രി​യോ​ടും വ​ഴ​ക്കി​ട്ടി​രു​ന്നു. ഇ​തി​നി​ടെ ബോ​ധ​ര​ഹി​ത​യാ​യി വീ​ഴു​ക​യും ചെ​യ്തു.

ഇ​തേ തു​ട​ർ​ന്ന് അ​മ്മ​യെ വി​ഴി​ഞ്ഞം സി​എ​ച്ച്സി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​വ​ര​മ​റി​ഞ്ഞ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ മു​ഹ​മ്മ​ദ് ആ​ഷി​ക് സ​ഹോ​ദ​ര​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക്കെ​തി​രെ വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്ന് കോ​വ​ളം പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

 

Kerala

വി​ഴി​ഞ്ഞ​ത്ത് എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ‌

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്ത് 51 ഗ്രാം ​എം​ഡി​എം​എ​യും 2.6 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​രെ എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​സ​ർ​ഗോ​ഡ് വെ​ള്ള​രി​കു​ണ്ട് ചി​റ്റാ​രി​ക്ക​ൽ പാ​ല​വ​യ​ൽ മെ​യ്യാ​ൽ വ​ലി​യ വീ​ട്ടി​ൽ ജി​ഷ്‌​ണു (30), മ​ല​പ്പു​റം ക​രു​വാ​ര​കു​ണ്ട് കി​ഴ​ക്കേ​ത്ത​ല പാ​റ​ക്ക​ൽ വീ​ട്ടി​ൽ സ​ഹ​ലു റ​ഹ്‌​മാ​ൻ (36) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

നെ​യ്യാ​റ്റി​ൻ​ക​ര എ​ക്സൈ​സ് സം​ഘ​മാ​ണ് ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്. കോ​വ​ളം, പൂ​വാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് വി​ല്പ​ന ന​ട​ത്തു​ന്ന​തി​നാ​യി എ​ത്തി​ച്ച എം​ഡി​എം​എ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ വി​ഴി​ഞ്ഞം മു​ക്കോ​ല ഭാ​ഗ​ത്ത് ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. വാ​ട​ക​യ്ക്കെ​ടു​ത്ത ഐ ​ട്വ​ന്‍റി കാ​റി​ൽ എ​റ​ണാ​കു​ള​ത്ത് നി​ന്നാ​ണ് ഇ​വ​രെ​ത്തി​യ​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ജി​ഷ്‌​ണു​വി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ബാ​ഗി​ലാ​ണ് എം​ഡി​എം​എ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. സ​ഹ​ലു​ൾ റ​ഹ്മാ​ന്‍റെ കൈ​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്. ഇ​തി​ന് മാ​ർ​ക്ക​റ്റി​ൽ മൂ​ന്ന​ര​ല​ക്ഷ​ത്തോ​ളം വി​ല​യു​ണ്ടാ​കു​മെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു.

ഇ​വ​രി​ൽ നി​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ളും പി​ടി​ച്ചെ​ടു​ത്തു. ജി​ഷ്‌​ണു നേ​ര​ത്തെ​യും ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യി​ട്ടു​ണ്ട്. ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​മെ​ന്ന് എ​ക്സൈ​സ് അ​റി​യി​ച്ചു.

Kerala

വി​ഴി​ഞ്ഞ​ത്തെ ഹോ​ട്ട​ലി​ൽ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച​വ​രു​ടെ മ​ര​ണ​കാ​ര​ണം മ​റൈ​ൻ ടോ​ക്‌​സി​ൻ: റി​പ്പോ​ർ​ട്ട് പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്ത് ഭ​ക്ഷ​ണം ക​ഴി​ച്ച​തി​ന് പി​ന്നാ​ലെ ര​ണ്ട് കൊ​ല്ലം സ്വ​ദേ​ശി​ക​ള്‍ മ​രി​ച്ച​ത് ഭ​ക്ഷ്യ​വി​ഷ​ബാ​ധ മൂ​ല​മ​ല്ലെ​ന്ന് ​പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ട്. മ​ര​ണ​ത്തി​ന് കാ​ര​ണം മ​റൈ​ന്‍ ടോ​ക്‌​സി​ന്‍ ആ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.

ഹോ​ട്ട​ലി​ലെ ഭ​ക്ഷ​ണ​വും വെ​ള​ള​വും പ​രി​ശോ​ധി​ച്ച​തി​ല്‍ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യ്ക്ക് കാ​ര​ണ​മാ​യ ബാ​ക്ടീ​രി​യ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഹോ​ട്ട​ലി​ന് തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കാ​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്.

മ​രി​ച്ച​വ​രു​ടെ പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ ഭ​ക്ഷ്യ​വി​ഷ​ബാ​ധ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​രും ഒ​രു​പോ​ലെ ക​ഴി​ച്ച​ത് മീ​ന്‍ മു​ട്ട​യാ​ണ്. ഹോ​ട്ട​ലി​ലെ അ​വ​ശേ​ഷി​ച്ച ഭ​ക്ഷ്യ വ​സ്തു​ക്ക​ള്‍ പ​രി​ശോ​ധി​ച്ചു.

വെ​ള​ള​വും പ​രി​ശോ​ധി​ച്ചു. ഇ​തി​ലൊ​ന്നും ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യ്ക്ക് കാ​ര​ണ​മാ​യ ബാ​ക്ടീ​രി​യ ക​ണ്ടെ​ത്താ​നാ​യി​ല്ല. മീ​ന്‍ വാ​ങ്ങി​യ ത​മി​ഴ്‌​നാ​ട്ടി​ലെ മാ​ര്‍​ക്ക​റ്റി​ലെ സാ​മ്പി​ളും പ​രി​ശോ​ധി​ച്ചു. സം​ശ​യി​ക്കു​ന്ന ത​ര​ത്തി​ല്‍ ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. മീ​ന്‍ മു​ട്ട​യി​ലെ മ​റൈ​ന്‍ ടോ​ക്‌​സി​ന്‍ ആ​കാം മ​ര​ണ​കാ​ര​ണം എ​ന്നാ​ണ് രാ​സ​പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്.

ഫെ​ബ്രു​വ​രി 16-നാ​ണ് കേ​സി​ന് ആ​സ്‌​പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. വി​ഴി​ഞ്ഞ​ത്തെ ഹോ​ട്ട​ലി​ൽ​നി​ന്നു ഭ​ക്ഷ​ണം ക​ഴി​ച്ച കൊ​ല്ലം സ്വ​ദേ​ശി​ക​ൾ മ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കൊ​ല്ലം ച​ട​യ​മം​ഗ​ലം നി​ല​മേ​ൽ സ്വ​ദേ​ശി​ക​ളാ​യ ഷാ​ജി (42), ഭാ​ര്യാ​മാ​താ​വ് റാ​ഷി​ദ ബീ​വി (58) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

 

 

Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് ഓ​ടു​ന്ന കാ​റി​ൽ പീ​ഡ​ന​ശ്ര​മം; ര​ണ്ട് പേ​ർ പി​ടി​യി​ൽ

വി​ഴി​ഞ്ഞം: ഓ​ടു​ന്ന കാ​റി​ൽ പ​ട്ടാ​പ്പ​ക​ൽ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ പി​ടി​യി​ൽ. കോ​വ​ളം സ്വ​ദേ​ശി​ക​ളാ​യ അ​ജി​ത് രാ​ജ് (44), അ​ശോ​ക​ൻ (54) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വി​ഴി​ഞ്ഞം ക​ല്ലു​വെ​ട്ടാ​ൻ​കു​ഴി - വെ​ങ്ങാ​നൂ​ർ റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം.

ബു​ധ​നാ​ഴ്ച രാ​വി​ലെ 11ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം. ന​ഗ​ര​ത്തി​ലേ​ക്ക് പോ​കാ​ൻ ക​ല്ലു​വെ​ട്ടാം​കു​ഴി ബ​സ് സ്റ്റോ​പ്പി​ൽ നി​ന്ന യു​വ​തി​യെ ഷെ​യ​ർ ടാ​ക്സി എ​ന്ന പേ​രി​ൽ ക​ബ​ളി​പ്പി​ച്ച് പ്ര​തി​ക​ൾ കാ​റി​ൽ ക​യ​റ്റു​ക​യാ​യി​രു​ന്നു. ‌‌

പ​രാ​തി​ക്കാ​രി വാ​ഹ​ന​ത്തി​ൽ ക​യ​റി​യ​തി​ന് പി​ന്നാ​ലെ ഡ്രൈ​വ​ർ സീ​റ്റി​ലി​രു​ന്ന അ​ജി​ത്രാ​ജ് പി​ൻ​സീ​റ്റി​ലേ​ക്ക് മാ​റി. തു​ട​ർ​ന്ന് അ​ശോ​ക​ൻ ഡ്രൈ​വ​ർ സീ​റ്റി​ൽ ക​യ​റി. വാ​ഹ​നം മു​ന്നോ​ട്ടെ​ടു​ത്ത​തോ​ടെ അ​ജി​ത്രാ​ജ് യു​വ​തി​യെ ഉ​പ​ദ്ര​വി​ക്കാ​ൻ തു​ട​ങ്ങി.

യു​വ​തി ബ​ഹ​ളം വ​ച്ച​തോ​ടെ വാ​ഹ​ന​ത്തി​ന്‍റെ വേ​ഗം കു​റ​ച്ചു. ഇ​തോ​ടെ യു​വ​തി ഡോ​ർ തു​റ​ന്ന് വാ​ഹ​ന​ത്തി​ൽ നി​ന്ന് പു​റ​ത്തു​ചാ​ടി. കാ​റു​മാ​യി ഇ​രു​വ​രും ക​ട​ന്നു​ക​ള​ഞ്ഞെ​ങ്കി​ലും യു​വ​തി വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ സ​ഹി​തം ഫോ​ട്ടോ എ​ടു​ത്തി​രു​ന്നു. 

തു​ട​ർ​ന്ന് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. കോ​വ​ള​ത്ത് നി​ന്നാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

വി​ഴി​ഞ്ഞ​ത്ത് ന​ങ്കൂ​ര​മി​ടാ​ൻ അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ അ​നു​മ​തി​യി​ല്ല; തീ​രം തേ​ടി​യെ​ത്തി​യ അ​ന്താ​രാ​ഷ്ട്ര ഭീ​മ​ൻ​മാ​ർ​ക്ക് നി​രാ​ശ

തി​രു​വ​ന​ന്ത​പു​രം: ബ​ർ​ത്ത് ചെ​യ്യാ​ൻ അ​നു​മ​തി തേ​ടി​യ മു​ൻ​നി​ര അ​ന്താ​രാഷ്‌ട്ര ഷി​പ്പിം​ഗ് ക​മ്പ​നി​ക​ളെ ഒ​ഴി​വാ​ക്കി വി​ഴി​ഞ്ഞം തു​റ​മു​ഖം. പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷ സാ​ധ്യ​ത​ക​ൾ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് വി​ഴി​ഞ്ഞം തീ​രം തേ​ടി ച​ര​ക്ക് ക​പ്പ​ലു​ക​ളെ​ത്തി​യ​ത്.

തു​റ​മു​ഖ​ത്തി​ന്‍റെ നി​ല​വി​ലെ ശേ​ഷി​യേ​ക്കാ​ൾ അ​ധി​കം ക​ണ്ടെ​യ്ന​റു​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ പ്ര​യാ​സ​മു​ള്ള​തി​നാ​ലാ​ണ് അ​പേ​ക്ഷ​ക​ൾ നി​ര​സി​ച്ച​ത്. ജ​ർ​മ​ൻ, താ​യ്‌​വാ​ൻ, ഡാ​നി​ഷ് ക​മ്പ​നി​ക​ളാ​ണ് നി​ല​വി​ൽ അ​നു​മ​തി തേ​ടി വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തെ സ​മീ​പി​ച്ച​ത്.

ജ​ർ​മ​ൻ ഷി​പ്പിം​ഗ് ക​മ്പ​നി​യാ​യ ഹാ​പാം​ഗ് ലോ​യ്ഡ്, താ​യ്‌​വാ​ൻ ക​മ്പ​നി എ​വ​ർ​ഗ്രീ​ൻ, ഡാ​നി​ഷ് ക​മ്പ​നി മെ​ഴ്സ്ക്, ദ​ക്ഷി​ണ കൊ​റി​യ​യു​ടെ ഹ്യു​ണ്ടാ​യ് എ​ന്നീ ക​മ്പ​നി​ക​ളാ​ണ് അ​നു​മ​തി തേ​ടി​യ​ത്. ‌പ​ശ്ചി​മേ​ഷ്യ​ൽ സം​ഘ​ർ​ഷ​ത്തോ​ടെ ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്കു​ള്ള ക​പ്പ​ൽ ഗ​താ​ഗ​തം മ​ന്ദ​ഗ​തി​യി​ലാ​യി.

ഇ​തോ​ടെ​യാ​ണ് വി​ഴി​ഞ്ഞ​ത്ത് ബ​ർ​ത്തിം​ഗി​നും ച​ര​ക്കി​റ​ക്കു​ന്ന​തി​നും ക​പ്പ​ൽ ക​മ്പ​നി​ക​ൾ അ​നു​മ​തി തേ​ടി​യ​ത്. വി​ഴി​ഞ്ഞ​ത്ത് ഇ​പ്പോ​ൾ പ്ര​തി​മാ​സം എ​ത്തു​ന്ന​ത് 60ൽ ​ഏ​റെ ക​പ്പ​ലു​ക​ളാ​ണ്. 60,000ൽ ​അ​ധി​കം ക​ണ്ടെ​യ്ന​റു​ക​ളാ​ണ് ഓ​രോ മാ​സ​വും കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.

ക​പ്പ​ൽ അ​ടു​പ്പി​ക്കാ​ൻ നി​ർ​വാ​ഹ​മി​ല്ലാ​ത്ത​തി​നാ​ൽ അ​നു​മ​തി തേ​ടി​യ ഷി​പ്പിം​ഗ് ക​മ്പ​നി​ക​ളെ വി​ഴി​ഞ്ഞം മ​ട​ക്കി. ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണം വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി ക​മ്മീ​ഷ​നിം​ഗ് ന​ട​ത്തി കൂ​ടു​ത​ൽ ക​പ്പ​ലു​ക​ൾ​ക്ക് ബ​ർ​ത്ത് ചെ​യ്യാ​നും യാ​ർ​ഡ് സ്പേ​സ് ഒ​രു​ക്കാ​നു​മാ​ണ് അ​ദാ​നി ഗ്രൂ​പ്പ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

 

Kerala

സ്വ​ന്തം വീ​ട്ടി​ൽ നി​ന്ന് മോ​ഷ​ണം, പി​ന്നാ​ലെ പ​രാ​തി​യു​മാ​യി സ്റ്റേ​ഷ​നി​ൽ; യു​വാ​വ് പി​ടി​യി​ൽ

വി​ഴി​ഞ്ഞം: സ്വ​ന്തം വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ത്തി​യ ശേ​ഷം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ യു​വാ​വ് പി​ടി​യി​ൽ. വെ​ങ്ങാ​നൂ​ർ നീ​ല​കേ​ശി മു​ടി​പ്പു​ര​യ്ക്കു സ​മീ​പം ആ​ദി​ത്യ വീ​ട്ടി​ൽ മ​നോ​ജ് (33) ആ​ണ് പി​ടി​യി​ലാ​യ​ത്. വി​ഴി​ഞ്ഞം പോ​ലീ​സ് ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

സ്വ​ന്തം വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഏ​ഴ് പ​വ​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 15,000 രൂ​പ​യു​മാ​ണ് മ​നോ​ജ് മോ​ഷ്ടി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ആ​യി​രു​ന്നു സം​ഭ​വം. മോ​ഷ​ണ​ത്തി​ന് ശേ​ഷം തു​ട​ർ​ന്ന് വീ​ടി​ന്‍റെ പി​ൻ​വാ​തി​ൽ തു​റ​ന്നി​ടു​ക​യും ജ​നാ​ല​യു​ടെ ക​മ്പി​ക​ൾ മു​റി​ച്ചു​മാ​റ്റു​ക​യും ചെ​യ്‌​തി​രു​ന്നു.

തു​ട​ർ​ന്ന് ഓ​ട്ടോ​റി​ക്ഷ ഓ​ടി​ക്കാ​ൻ പോ​യ മ​നോ​ജ് തി​രി​കെ വ​രു​മ്പോ​ൾ ക​ട്ട​ച്ച​ൽ​ക്കു​ഴി​ക്ക് സ​മീ​പം മീ​ൻ​വി​ൽ​ക്കു​ന്ന ഭാ​ര്യ​യെ​യും ഒ​പ്പം കൂ​ട്ടി​യി​രു​ന്നു. വീ​ട്ടി​ലെ​ത്തി​യ​തി​ന് പി​ന്നാ​ലെ വാ​തി​ൽ തു​റ​ന്നി​ട്ടി​രി​ക്കു​ന്ന​തും ജ​ന​ൽ ക​മ്പി​ക​ൾ മു​റി​ച്ചി​രി​ക്കു​ന്ന​തും ക​ണ്ട് ഭാ​ര്യ​യ്ക്കൊ​പ്പം ബ​ഹ​ളം വ​ച്ചു.

തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. വി​ഴി​ഞ്ഞം പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി മ​നോ​ജ് ആ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

District News

വിഴിഞ്ഞത്ത് ബോട്ടിൽ കപ്പലി‌ടിച്ച സംഭവം : അ​പ​ക​ട​ത്തിന്‍റെ​ അ​ന്വേ​ഷ​ണം ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് ഷി​പ്പിം​ഗി​ന്

വി​ഴി​ഞ്ഞം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ബോ​ട്ടി​ൽ വി​യ​റ്റ്നാം ക​പ്പ​ലി​ടി​ച്ചു ക​യ​റി​യ അ​പ​ക​ട​ത്തി​ന്‍റെ അ​ന്വേ​ഷ​ണം ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് ഷി​പ്പിം​ഗി​ന്.
ക​പ്പ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദ പ​രി​ശോ​ധ​ന​ക്കാ​യി സ​ർ​വേ​യ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ​ഗ്ദ സം​ഘം ഇ​ന്നു വി​ഴി​ഞ്ഞ​ത്ത് എ​ത്തു​മെ​ന്ന​റി​യു​ന്നു. ക​പ്പ​ൽ ബോ​ട്ടി​ൽ ഇ​ടി​ക്കാ​നു​ണ്ടായ സാ​ഹ​ച​ര്യം, ഇ​ടി​യു​ടെ ആ​ഘാ​തം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ചോ​ദ്യ​ങ്ങ​ൾ​ക്ക് അ​ധി​കൃ​ത​ർ ഉ​ത്ത​രം ക​ണ്ടെ​ത്തേ​ണ്ടി​യി​രി​ക്കു​ന്നു.

ഇ​തി​നി​ട​യി​ൽ അ​ധി​കൃ​ത​രു​ടെ ക​സ്റ്റ​ഡി​യി​ലാ​യ ക​പ്പ​ൽ ഇ​ന്ന​ലെ വി​ഴി​ഞ്ഞം തീ​ര​ത്ത് ന​ങ്കൂ​ര​മി​ട്ടു.​ ര​ക്ഷ​പ്പെ​ട്ട ഒ​ൻ​പ​ത് തൊ​ഴി​ലാ​ളി​ക​ളെ​യും ഏ​റ്റു​വാ​ങ്ങി​യ ശേ​ഷം​ ഇ​ന്ത്യ​ൻ തീ​ര​സം​ര​ക്ഷ​ണ​സേ​ന​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഉ​ൾ​ക്ക​ട​ലി​ൽനി​ന്ന് വി​ഴി​ഞ്ഞം ല​ക്ഷ്യ​മാ​ക്കി തി​രി​ച്ച എം​വി സോ​ളി​സ് ഇ​ന്ന​ലെ രാ​വി​ലെ പു​റം​ക​ട​ലി​ൽ എ​ത്തി​യി​രു​ന്നു. വൈ​കു​ന്നേ​രം മൂ​ന്നോ​ടെ വി​ഴി​ഞ്ഞം മാ​രി​ടൈം ബോ​ർ​ഡ് തു​റ​മു​ഖ അ​ധി​കൃ​ത​രു​ടെ അ​നു​മ​തി​യോ​ടെ ലൈ​റ്റ്ഹൗ​സി​നും ഒ​രു നോ​ട്ടി​ക്ക​ൽ ഉ​ള്ളി​ലാ​യാ​ണ് ക​പ്പ​ൽ ന​ങ്കൂ​ര​മി​ട്ട​ത്. ഇ​നി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ ഇ​വി​ടെ തു​ട​രും.

ക്യാ​പ്റ്റ​ൻ ലെ​വാ​ൻ തു​വാ​ൻ ന​യി​ക്കു​ന്ന 20 അം​ഗ വി​യ​റ്റ്നാം സ്വ​ദേ​ശി​ക​ളാ​യ ജീ​വ​ന​ക്കാ​രു​മാ​യാ​ണ് ക​പ്പ​ലിന്‍റെ വ​ര​വ്. നി​യ​മ​പ​ര​മാ​യി ക​പ്പ​ൽ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കാ​നു​ള്ള അ​ധി​കാ​രം തു​റ​മു​ഖ അ​ധി​കൃ​ത​ർ​ക്കാ​ണെ​ങ്കി​ലും ഉ​ന്ന​താ​ധി​കാ​രി​ക​ളി​ൽ നി​ന്നു​ള്ള നി​ർദേ​ശം ല​ഭി​ക്കാ​ത്ത​തി​നാ​ൽ അ​തു ന​ട​ന്നി​ല്ലെ​ന്നാ​ണ​റി​വ്.

ഇ​തി​നി​ട​യി​ൽ അ​പ​ക​ട​ത്തി​ൽപ്പെ​ട്ട​വ​രു​ടെ മൊ​ഴി​യെ​ടു​ത്ത ശേ​ഷം വി​ഴി​ഞ്ഞം തീ​ര​ദേ​ശ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ സം​ഭ​വം ന​ട​ന്ന​തു ത​മി​ഴ്നാ​ടി​ന്‍റെ അ​ധി​കാ​ര​പ​രി​ധി​യി​ൽ​പ്പെ​ട്ട ക​ട​ലി​ലാ​യ​തി​നാ​ൽ കേ​സ് ചെന്നൈ​ ബ്രോ​ഡ്‌​വേ​ റോ​ഡി​ലു​ള്ള ബി-5 ​ഹാ​ർ​ബ​ർ സ്റ്റേ​ഷ​നു കൈ​മാ​റി. കൊ​ച്ചി ക​ഴി​ഞ്ഞാ​ൽ കേ​ര​ള​ത്തി​ലെ മ​റ്റെ​ല്ല കോ​സ്റ്റ​ൽ സ്റ്റേഷ​നു​ക​ൾ​ക്കും തീ​ര​ത്ത് നി​ന്ന് 12 നോ​ട്ടി​ക്ക​ൽ മൈ​ൽ വ​രെ​യാ​ണ് അ​ധി​കാ​ര​പ​രി​ധി.

ശ​നി​യാ​ഴ്ച ന​ട​ന്ന ക​പ്പ​ല​പ​ക​ടം വി​ഴി​ഞ്ഞ​ത്ത് നി​ന്ന് ഏ​ക​ദേ​ശം 80 നോ​ട്ടി​ക്ക​ൽ ഉ​ൾ​ക്ക​ട​ലി​ലാ​യ​താ​ണ് ഡി​ജി ഓ​ഫ് ഷി​പ്പിം​ഗ് അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കാ​ൻ കാ​ര​ണം. കൊ​ല്ലം ശ​ക്തി​കു​ള​ങ്ങ​ര​സ്വ​ദേ​ശി രാ​ജേ​ഷ് മാ​ത്യു​വി​ന്‍റെ സെ​ന്‍റ് ജോ​സ​ഫ് എ​ന്ന ബോ​ട്ടി​ലാ​ണ് ഒ​മാ​നി​ൽനി​ന്ന് കൊ​ളംബോയ്​ക്ക് പോ​വു​ക​യാ​യി​രു​ന്ന പ​നാ​മ ര​ജി​സ്ട്രേ​ഷ​നു​ള്ള വി​യ​റ്റ് നാ​മി​ന്‍റെ സോ​ളി​സ് എ​ന്ന ക​പ്പ​ൽ ഇ​ടി​ച്ചു ക​യ​റി​യ​ത്.

ബോ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന 16 തൊ​ഴി​ലാ​ളി​ക​ളി​ൽ ഒ​ൻ​പ​ത് പേ​ർ ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും ര​ണ്ടു പേ​രെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. ഇ​വ​ർ​ക്കാ​യി കോ​സ്റ്റ് ഗാ​ർ​ഡ് ന​ട​ത്തി​യ തി​ര​ച്ചി​ലും ഫ​ലം ക​ണ്ടി​ല്ല. ര​ക്ഷ​പ്പെ​ട്ട​വ​രി​ൽ മെ​ഡി​ക്ക​ൽ കോളജി​ൽ പ്ര​വേ​ശി​പ്പി​ച്ച നാ​ലു ത​മി​ഴ്നാ​ട്ടു​കാ​ർ ഡി​സ് ചാ​ർ​ജ് വാ​ങ്ങി തു​ട​ർചി​കി​ത്സ​ക്കാ​യി ത​മി​ഴ്നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.

പ​രി​ക്ക് ഭേ​ദ​മാ​കു​ന്ന മു​റ​യ്ക്കു പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളും നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​മെ​ന്നു തീ​ര​ദേ​ശ പോ​ലീ​സ് അ​റി​യി​ച്ചു

Kerala

യു​വാ​വി​നെ ബി​യ​ർ കു​പ്പി​കൊ​ണ്ട് ആ​ക്ര​മി​ച്ച സം​ഭ​വം; സ​ഹോ​ദ​ര​ങ്ങ​ൾ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: വെ​ങ്ങാ​നൂ​രി​ൽ യു​വാ​വി​നെ ബി​യ​ർ കു​പ്പി​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സ​ഹോ​ദ​ര​ങ്ങ​ൾ പി​ടി​യി​ൽ. നെ​ല്ലി​വി​ള കൊ​ല്ല​ൻ​വി​ള സ്വ​ദേ​ശി എ.​എം. അ​രു​ണി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

കേ​സി​ൽ വെ​ങ്ങാ​നൂ​ർ നെ​ല്ലി​വി​ള ച​രു​വി​ള സ്വ​ദേ​ശി​ക​ളും സ​ഹോ​ദ​ര​ങ്ങ​ളു​മാ​യ അ​ഖി​ൽ(24), അ​ജി​ൻ(23) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. അ​സ​ഭ്യം പ​റ​ഞ്ഞ​ത് ചോ​ദ്യം ചെ​യ്ത​താ​ണ് പ്ര​തി​ക​ളെ പ്ര​കോ​പി​പ്പി​ച്ച​ത്. വി​ഴി​ഞ്ഞം പോ​ലീ​സ് ആ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

മാ​ർ​ച്ച് മൂ​ന്നി​ന് രാ​ത്രി ഏ​ഴോ​ടെ വെ​ങ്ങാ​നൂ​ർ കാ​യ​ൽ​ക്ക​ര​യ്ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ്ര​തി​ക​ൾ ബി​യ​ർ​ക്കു​പ്പി​കൊ​ണ്ട് അ​രു​ണി​ന്‍റെ ത​ല​യ്ക്ക് അ​ടി​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

വി​ഴി​ഞ്ഞ​ത്ത് സി​പി​എം ഓ​ഫീ​സ് അ​ടി​ച്ചു​ത​ക​ർ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം പു​ളി​ങ്കൊ​ടി​യി​ല്‍ സി​പി​എം ഓ​ഫീ​സ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ അ​ടി​ച്ചു​ത​ക​ര്‍​ത്തു. വ്യാ​ഴാ​വ്ച കോ​ണ്‍​ഗ്ര​സി​ന്‍റെ ഫ്ല​ക്സ് സി​പി​എ​മ്മു​കാ​ര്‍ ക​ത്തി​ച്ചി​രു​ന്നു.

ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് പ്ര​ക​ട​നം പ്ര​ക​ട​ന​ത്തി​നി​ടെ​യാ​ണ് സി​പി​എം ഓ​ഫീ​സി​ന​ക​ത്തെ ക​സേ​ര​ക​ളും ഫ്ല​ക്സു​ക​ളും ത​ക​ര്‍​ത്ത​ത്. ഓ​ഫീ​സി​ന​ക​ത്തെ ക​സേ​ര​ക​ളും മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും അ​ടി​ച്ചു​ത​ക​ർ​ത്താ​ണ് പ്ര​വ​ർ​ത്ത​ക​ർ മ​ട​ങ്ങി​യ​ത്.

സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​ദേ​ശ​ത്ത് വ​ൻ പൊ​ലീ​സ് സ​ന്നാ​ഹ​മാ​ണ് ഒ​രു​ക്കി. ഓ​ഫീ​സ് ത​ക​ര്‍​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സി​പി​എം പ്ര​ക​ട​നം ന​ട​ത്തി.

Kerala

വി​ഴി​ഞ്ഞ​ത്ത് ഭ​ക്ഷ്യ​വി​ഷ​ബാ​ധ; ര​ണ്ടുപേ​ർ മ​രി​ച്ചു, ഹോ​ട്ട​ൽ പോ​ലീ​സ് പൂ​ട്ടി​ച്ചു

വി​ഴി​ഞ്ഞം: തി​രു​വ​ന​ന്ത​പു​രം വി​ഴി​ഞ്ഞ​ത്ത് ര​ണ്ടു​പേ​ർ മ​രി​ച്ച​ത് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ​ത്തു​ട​ർ​ന്നെ​ന്ന് സം​ശ​യം. കൊ​ല്ലം നി​ല​മേ​ൽ സ്വ​ദേ​ശി​ക​ളാ​യ റ​ഷീ​ദ ബീ​വി, മ​രു​മ​ക​ൻ ഷാ​ജി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ ഇ​വ​രു​ടെ കു​ടും​ബം വി​ഴി​ഞ്ഞ​ത്തെ സാ​യാ​ഹ്ന ഹോ​ട്ട​ലി​ൽ​നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ചി​രു​ന്നു. പി​ന്നാ​ലെ അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ട്ട ഇ​വ​ർ ചി​കി​ത്സ തേ​ടി​യെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

മ​രി​ച്ച ര​ണ്ട് പേ​രും നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ലു​ള്ള​യാ​ളും മീ​ൻ​മു​ട്ട കൊ​ണ്ടു​ള്ള വി​ഭ​വം ക​ഴി​ച്ച​താ​യാ​ണ് വി​വ​രം. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്. ഇ​വ​ർ​ക്കൊ​പ്പം ഭ​ക്ഷ​ണം ക​ഴി​ച്ച ആ​റ് പേ​രി​ൽ നാ​ല് പേ​ർ​ക്കാ​ണ് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​ത്. സം​ഭ​വി​ത്തി​ന് പി​ന്നാ​ലെ പോ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രും ചേ​ർ​ന്ന് ഹോ​ട്ട​ൽ പൂ​ട്ടി​ച്ചു.

ഷാ​ജി​യു​ടെ ഭാ​ര്യ സ​ജീ​ന പാ​രി​പ്പ​ള്ളി ആ​ശു​പ​ത്രി​യി​ലെ ഐ​സി​യു​വി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. സ​ജീ​ന ഉ​ൾ​പ്പെ​ടെ നാ​ല് പേ​രാ​ണ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കി​ടെ​യാ​ണ് ഷാ​ജി മ​രി​ച്ച​ത്. നി​ല​മേ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കി​ടെ​യാ​ണ് റ​ഷീ​ദ ബീ​വിക്ക് മരണം സംഭവിച്ചത്.

Leader Page

വിഴിഞ്ഞം: ആരാണ് യഥാർഥത്തിൽ രാജ്യവിരുദ്ധർ?

വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ പ​​​ദ്ധ​​​തി​​​ക്കെ​​​തി​​​രേ ജീ​​​വ​​​ൻ​​​മ​​​ര​​​ണ​​​പോ​​​രാ​​​ട്ടം ന​​​ട​​​ത്തി​​​യ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ ‘രാ​​​ജ്യ​​​വി​​​രു​​​ദ്ധ​​​ർ’ എ​​​ന്ന് മു​​​ദ്ര​​​കു​​​ത്തു​​​ക​​​യും അ​​​വ​​​ർ​​​ക്കെ​​​തി​​​രേ വെ​​​ടി​​​വ​​​യ്പ് ന​​​ട​​​ത്താ​​​ൻ പോ​​​ലീ​​​സ് സ​​​ജ്ജ​​​മാ​​​യി​​​രു​​​ന്നു എ​​​ന്ന് പ​​​ര​​​സ്യ​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യും ചെ​​​യ്ത കേ​​​ര​​​ള​​​ത്തി​​​ലെ ഒ​​​രു മ​​​ന്ത്രി​​​യു​​​ടെ ന​​​ട​​​പ​​​ടി ജ​​​നാ​​​ധി​​​പ​​​ത്യ കേ​​​ര​​​ള​​​ത്തെ ഞെ​​​ട്ടി​​​ക്കു​​​ന്ന​​​താ​​​ണ്. സ്വ​​​ന്തം മ​​​ണ്ണും തൊ​​​ഴി​​​ലും ന​​​ഷ്ട​​​പ്പെ​​​ടു​​​മെ​​​ന്ന ഭ​​​യ​​​ത്താ​​​ൽ തെ​​​രു​​​വി​​​ലി​​​റ​​​ങ്ങി​​​യ ഒ​​​രു ജ​​​ന​​​ത​​​യെ, അ​​​വ​​​രു​​​ടെ പ്ര​​​തി​​​ഷേ​​​ധ​​​ത്തെ, അ​​​ടി​​​ച്ച​​​മ​​​ർ​​​ത്താ​​​ൻ വെ​​​ടി​​​യു​​​ണ്ട​​​ക​​​ൾ ത​​​യാ​​​റാ​​​ക്കി​​​യി​​​രു​​​ന്നു എ​​​ന്ന ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ ഫാ​​​സി​​​സ്റ്റ് മ​​​നോ​​​ഭാ​​​വ​​​ത്തി​​​ന്‍റെ തെ​​​ളി​​​വാ​​​ണ്.

വി​​​ഴി​​​ഞ്ഞം സ​​​മ​​​രം കേ​​​വ​​​ല​​​മൊ​​​രു പ്രാ​​​ദേ​​​ശി​​​ക ത​​​ർ​​​ക്ക​​​മാ​​​യി​​​രു​​​ന്നി​​​ല്ല. മ​​​റി​​​ച്ച് ന​​​വ​​​കൊ​​​ളോ​​​ണി​​​യ​​​ൽ ശ​​​ക്തി​​​ക​​​ൾ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള ഇ​​​ന്ത്യ​​​യി​​​ലെ ‘ര​​​ണ്ടാം സ്വാ​​​ത​​​ന്ത്ര്യ​​​സ​​​മ​​​ര​​​’ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​വേ​​​ണം കാ​​​ണാ​​​ൻ‌.

ഇ​​​ര​​​ക​​​ളെ വി​​​ല്ല​​​ന്മാ​​​രാ​​​ക്കു​​​ന്ന തി​​​ര​​​ക്ക​​​ഥ

വി​​​ഴി​​​ഞ്ഞം സ​​​മ​​​ര​​​ത്തെ നേ​​​രി​​​ടാ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം സ്വീ​​​ക​​​രി​​​ച്ച​​​ത് ‘ഇ​​​ര-​​​നാ​​​യ​​​ക​​​ൻ-​​​വി​​​ല്ല​​​ൻ’ എ​​​ന്ന കൃ​​​ത്യ​​​മാ​​​യ തി​​​ര​​​ക്ക​​​ഥ​​​യാ​​​ണ്. വി​​​ക​​​സ​​​ന​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ കു​​​ടി​​​യൊ​​​ഴി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്ന യ​​​ഥാ​​​ർ​​​ഥ ‘ഇ​​​ര​​​ക​​​ളെ’ ഇ​​​വി​​​ടെ ‘വി​​​ല്ല​​​ന്മാ​​​രാ​​​യി’ ചി​​​ത്രീ​​​ക​​​രി​​​ക്കു​​​ന്നു. വി​​​ക​​​സ​​​നം മു​​​ട​​​ക്കു​​​ന്ന​​​വ​​​ർ, വി​​​ദേ​​​ശ ഫ​​​ണ്ട് പ​​​റ്റു​​​ന്ന​​​വ​​​ർ, രാ​​​ജ്യ​​​വി​​​രു​​​ദ്ധ​​​ർ എ​​​ന്നി​​​ങ്ങ​​​നെ അ​​​വ​​​രെ മു​​​ദ്ര​​​കു​​​ത്തു​​​ന്നു. മ​​​റു​​​ഭാ​​​ഗ​​​ത്ത്, പ്ര​​​കൃ​​​തിവി​​​ഭ​​​വ​​​ങ്ങ​​​ളെ കൊ​​​ള്ള​​​യ​​​ടി​​​ക്കാ​​​ൻ വ​​​രു​​​ന്ന കോ​​​ർ​​​പ​​​റേ​​​റ്റ് ശ​​​ക്തി​​​ക​​​ളെ​​​യും അ​​​വ​​​ർ​​​ക്ക് ഒ​​​ത്താ​​​ശ ചെ​​​യ്യു​​​ന്ന ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ​​​യും വി​​​ക​​​സ​​​ന​​​ത്തി​​​ന്‍റെ ‘നാ​​​യ​​​ക​​​രാ​​​യി’ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്നു. തീ​​​ര​​​ദേ​​​ശ ജ​​​ന​​​ത​​​യു​​​ടെ ന്യാ​​​യ​​​മാ​​​യ ആ​​​വ​​​ശ്യ​​​മാ​​​യ ‘പ​​​രി​​​സ്ഥി​​​തി ആ​​​ഘാ​​​ത പ​​​ഠ​​​നം’ പോ​​​ലും ന​​​ട​​​ത്താ​​​ൻ ത​​​യാ​​​റാ​​​കാ​​​ത്ത​​​വ​​​ർ, നീ​​​തി ചോ​​​ദി​​​ക്കു​​​ന്ന​​​വ​​​രെ വെ​​​ടി​​​വ​​​യ്ക്കാ​​​ൻ മ​​​ടി​​​ക്കി​​​ല്ല എ​​​ന്നു പ​​​റ​​​യു​​​ന്ന​​​ത് ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളു​​​ടെ ലം​​​ഘ​​​ന​​​മാ​​​ണ്.

കോ​​​ർപ​​​റേ​​​റ്റ്-ഭ​​​ര​​​ണ​​​കൂ​​​ട അ​​​വി​​​ശു​​​ദ്ധ കൂ​​​ട്ടു​​​കെ​​​ട്ട്


വി​​​ഴി​​​ഞ്ഞം സ​​​മ​​​രം യ​​​ഥാ​​​ർ​​​ഥ​​​ത്തി​​​ൽ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് ഭ​​​ര​​​ണ​​​കൂ​​​ട​​​വും കോ​​​ർ​​​പ​​​റേ​​​റ്റ് ശ​​​ക്തി​​​ക​​​ളും ത​​​മ്മി​​​ലു​​​ള്ള അ​​​വി​​​ശു​​​ദ്ധ കൂ​​​ട്ടു​​​കെ​​​ട്ടി​​​നെ​​​യാ​​​ണ്. ഈ ​​​സാ​​​മ്പ​​​ത്തി​​​ക-​​​രാ​​​ഷ്‌​​​ട്രീ​​​യ അ​​​ച്ചു​​​ത​​​ണ്ട്, പൊ​​​തു​​​സ്വ​​​ത്താ​​​യ ക​​​ട​​​ലി​​​നെ​​​യും തീ​​​ര​​​ത്തെ​​​യും സ്വ​​​കാ​​​ര്യ ലാ​​​ഭ​​​ത്തി​​​നാ​​​യി തീ​​​റെ​​​ഴു​​​തു​​​ക​​​യാ​​​ണ്. ജ​​​നാ​​​ധി​​​പ​​​ത്യ​​​പ​​​ര​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ ജ​​​ന​​​ങ്ങ​​​ളു​​​ടെ താ​​​ത്പ​​​ര്യ​​​ത്തേ​​​ക്കാ​​​ൾ ഉ​​​പ​​​രി​​​യാ​​​യി കു​​​ത്ത​​​ക മു​​​ത​​​ലാ​​​ളി​​​ത്ത​​​ത്തി​​​ന്‍റെ സം​​​ര​​​ക്ഷ​​​ക​​​രാ​​​യി മാ​​​റു​​​ന്നു. ഇ​​​തി​​​നെ​​​തി​​​രേ ശ​​​ബ്ദി​​​ക്കു​​​ന്ന​​​ത് രാ​​​ജ്യ​​​വി​​​രു​​​ദ്ധ​​​ത​​​യ​​​ല്ല, മ​​​റി​​​ച്ച് രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​ഭ​​​വ​​​ങ്ങ​​​ളെ സം​​​ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള ദേ​​​ശ​​​സ്നേ​​​ഹ​​​പ​​​ര​​​മാ​​​യ ന​​​ട​​​പ​​​ടി​​​യാ​​​ണ്.

വ​​​ർ​​​ഗീ​​​യ ധ്രു​​​വീ​​​ക​​​ര​​​ണം എ​​​ന്ന ആ​​​യു​​​ധം

സ​​​മ​​​ര​​​ത്തെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്താ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം ഉ​​​പ​​​യോ​​​ഗി​​​ച്ച മ​​​റ്റൊ​​​രു ത​​​ന്ത്രം വ​​​ർ​​​ഗീ​​​യ ധ്രു​​​വീ​​​ക​​​ര​​​ണ​​​മാ​​​ണ്. വി​​​ഴി​​​ഞ്ഞം സ​​​മ​​​രം ല​​​ത്തീ​​​ൻ ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ മാ​​​ത്രം പ്ര​​​ശ്ന​​​മാ​​​ണെ​​​ന്നും ഇ​​​ത് വ​​​ർ​​​ഗീ​​​യ​​​മാ​​​ണെ​​​ന്നും വ​​​രു​​​ത്തി​​​ത്തീ​​​ർ​​​ക്കാ​​​ൻ ബോ​​​ധ​​​പൂ​​​ർ​​​വ​​​മാ​​​യ ശ്ര​​​മം ന​​​ട​​​ന്നു. നാ​​​യ​​​ർ, ഈ​​​ഴ​​​വ, മു​​​സ്‌​​​ലിം തു​​​ട​​​ങ്ങി​​​യ ഇ​​​ത​​​ര സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളെ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കെ​​​തി​​​രേ തി​​​രി​​​ക്കാ​​​നും വി​​​ക​​​സ​​​ന​​​ത്തി​​​ന് എ​​​തി​​​രു​​​നി​​​ൽ​​​ക്കു​​​ന്ന​​​വ​​​ർ എ​​​ന്ന പൊ​​​തു​​​ബോ​​​ധം സൃ​​​ഷ്ടി​​​ക്കാ​​​നും ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന് സാ​​​ധി​​​ച്ചു. എ​​​ന്നാ​​​ൽ യ​​​ഥാ​​​ർ​​​ഥ​​​ത്തി​​​ൽ, തീ​​​ര​​​ദേ​​​ശ​​​ത്തെ മ​​​ണ്ണും മ​​​നു​​​ഷ്യ​​​നും സം​​​സ്കാ​​​ര​​​വും സം​​​ര​​​ക്ഷി​​​ക്ക​​​പ്പെ​​​ടാ​​​നു​​​ള്ള ഈ ​​​പോ​​​രാ​​​ട്ടം ഏ​​​തെ​​​ങ്കി​​​ലും ഒ​​​രു മ​​​ത​​​ത്തി​​​ന്‍റെ​​​യോ ജാ​​​തി​​​യു​​​ടെ​​​യോ മാ​​​ത്രം വി​​​ഷ​​​യ​​​മ​​​ല്ല, മ​​​റി​​​ച്ച് പ​​​രി​​​സ്ഥി​​​തി നീ​​​തി​​​യു​​​ടെ പ്ര​​​ശ്ന​​​മാ​​​ണ്.

ഫാ. ​​​സ്റ്റാ​​​ൻ സ്വാ​​​മി​​​യു​​​ടെ മു​​​ന്ന​​​റി​​​യി​​​പ്പ്

ആ​​​ദി​​​വാ​​​സി​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ​​​ക്കാ​​​യി പോ​​​രാ​​​ടി​​​യ ഫാ. ​​​സ്റ്റാ​​​ൻ സ്വാ​​​മി​​​യു​​​ടെ വാ​​​ക്കു​​​ക​​​ൾ വി​​​ഴി​​​ഞ്ഞ​​​ത്തെ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ലും പ്ര​​​സ​​​ക്ത​​​മാ​​​ണ്. “നി​​​ല​​​വി​​​ലെ വ്യ​​​വ​​​സ്ഥി​​​തി​​​യി​​​ൽ നീ​​​തി എ​​​ന്ന​​​ത് പാ​​​വ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് അ​​​പ്രാ​​​പ്യ​​​മാ​​​ണ്. വ്യ​​​വ​​​സ്ഥാ​​​പി​​​ത​​​മാ​​​യ തെ​​​റ്റു​​​ക​​​ൾ​​​ക്കെ​​​തി​​​രേ യു​​​വാ​​​ക്ക​​​ൾ ശ​​​ബ്ദ​​​മു​​​യ​​​ർ​​​ത്തു​​​മ്പോ​​​ൾ അ​​​വ​​​രെ ജ​​​യി​​​ലി​​​ല​​​ട​​​യ്ക്കു​​​ന്നു.” വി​​​ഴി​​​ഞ്ഞം പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ ആ​​​ക്ര​​​മ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ന​​​ട​​​ന്ന സം​​​ഭ​​​വ​​​വി​​​കാ​​​സ​​​ങ്ങ​​​ൾ ഒ​​​രു ‘തി​​​ര​​​ക്ക​​​ഥ’ പോ​​​ലെ​​​യാ​​​യി​​​രു​​​ന്നു എ​​​ന്ന് സ​​​മ​​​ര​​​ക്കാ​​​ർ സം​​​ശ​​​യി​​​ക്കു​​​ന്നു. സ​​​മ​​​ര​​​ത്തെ അ​​​ക്ര​​​മാ​​​സ​​​ക്ത​​​മാ​​​ക്കി എ​​​ന്ന് വ​​​രു​​​ത്തി​​​ത്തീ​​​ർ​​​ത്ത്, അ​​​തി​​​നെ ചോ​​​ര​​​യി​​​ൽ മു​​​ക്കി​​​ക്കൊ​​​ല്ലാ​​​നു​​​ള്ള നീ​​​ക്ക​​​മാ​​​യി​​​രു​​​ന്നു അ​​​ത്. “വെ​​​ടി​​​വയ്ക്കാ​​​ൻ പോ​​​ലീ​​​സ് ത​​​യാ​​​റാ​​​യി​​​രു​​​ന്നു” എ​​​ന്ന മ​​​ന്ത്രി​​​യു​​​ടെ ഇ​​​പ്പോ​​​ഴ​​​ത്തെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ ഈ ​​​സം​​​ശ​​​യ​​​ത്തെ ബ​​​ല​​​പ്പെ​​​ടു​​​ത്തു​​​ന്നു.

ര​​​ണ്ടാം സ്വാ​​​ത​​​ന്ത്ര്യ​​​സ​​​മ​​​രം

മ​​​ന്ത്രി​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന​​​യി​​​ലൂ​​​ടെ തെ​​​ളി​​​യു​​​ന്ന​​​ത്, വി​​​ഴി​​​ഞ്ഞം സ​​​മ​​​രം പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട ഒ​​​ന്ന​​​ല്ല, മ​​​റി​​​ച്ച് അ​​​ത് വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന വ​​​ലി​​​യ പോ​​​രാ​​​ട്ട​​​ങ്ങ​​​ളു​​​ടെ തു​​​ട​​​ക്ക​​​മാ​​​ണെ​​​ന്നാ​​​ണ്. 1980ക​​​ളി​​​ൽ ഫാ. ​​​തോ​​​മ​​​സ് കൊ​​​ച്ചേ​​​രി​​​യു​​​ടെ​​​യും മ​​​റ്റും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ന്ന മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ളു​​​ടെ തു​​​ട​​​ർ​​​ച്ച​​​യാ​​​ണി​​​ത്. അ​​​ന്ന് അ​​​ത് ട്രോ​​​ളിം​​​ഗിനും യ​​​ന്ത്ര​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​നുമെ​​​തി​​​രേ​​​യാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ, ഇ​​​ന്ന് അ​​​ത് കോ​​​ർപ​​​റേ​​​റ്റ് അ​​​ധി​​​നി​​​വേ​​​ശ​​​ത്തി​​​നെ​​​തി​​​രേ​​​യാ​​​ണ്.

ഇ​​​ന്ത്യ​​​ൻ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ ആ​​​മു​​​ഖം ഉ​​​റ​​​പ്പു​​​ന​​​ൽ​​​കു​​​ന്ന നീ​​​തി​​​ക്കും സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നും സ​​​മ​​​ത്വ​​​ത്തി​​​നും വേ​​​ണ്ടി​​​യു​​​ള്ള പോ​​​രാ​​​ട്ട​​​മാ​​​ണി​​​ത്. അ​​​തി​​​നാ​​​ൽ, വി​​​ഴി​​​ഞ്ഞ​​​ത്തെ പാ​​​വ​​​പ്പെ​​​ട്ട മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള​​​ല്ല രാ​​​ജ്യ​​​വി​​​രു​​​ദ്ധ​​​ർ; മ​​​റി​​​ച്ച്, ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളെ നി​​​ഷേ​​​ധി​​​ച്ച്, കോ​​​ർ​​​പ​​​റേ​​​റ്റ് ലാ​​​ഭ​​​ത്തി​​​നു വേ​​​ണ്ടി സ്വ​​​ന്തം ജ​​​ന​​​ത​​​യ്ക്കു​​​ നേ​​​രേ തോ​​​ക്കു​​​ചൂ​​​ണ്ടു​​​ന്ന ഭ​​​ര​​​ണ​​​കൂ​​​ട ന​​​യ​​​ങ്ങ​​​ളാ​​​ണ് യ​​​ഥാ​​​ർ​​​ഥ​​​ത്തി​​​ൽ ‘രാ​​​ജ്യ​​​വി​​​രു​​​ദ്ധം’.

ഇഎം​​​എ​​​സ് ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ച്ച​​​തു​​​പോ​​​ലെ, തൊ​​​ഴി​​​ലാ​​​ളി​​​വ​​​ർ​​​ഗ​​​ത്തി​​​ന്‍റെ താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത, കോ​​​ർപ​​​റേ​​​റ്റു​​​ക​​​ൾ​​​ക്ക് വ​​​ഴ​​​ങ്ങു​​​ന്ന ഒ​​​രു ഭ​​​ര​​​ണ​​​കൂ​​​ടം ച​​​രി​​​ത്ര​​​ത്തോ​​​ട് നീ​​​തി പു​​​ല​​​ർ​​​ത്തു​​​ന്നി​​​ല്ല. അ​​​തു​​​കൊ​​​ണ്ട്, വി​​​ഴി​​​ഞ്ഞം സ​​​മ​​​രം അ​​​വ​​​സാ​​​നി​​​ച്ചി​​​ട്ടി​​​ല്ല; അ​​​ത് ഇ​​​ന്ത്യ​​​ൻ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ വീ​​​ണ്ടെ​​​ടു​​​ക്കാ​​​നു​​​ള്ള ‘ര​​​ണ്ടാം സ്വാ​​​ത​​​ന്ത്ര്യ​​​സ​​​മ​​​ര’മാ​​​യി തു​​​ട​​​രു​​​കത​​​ന്നെ ചെ​​​യ്യും.

ഇഎംഎ​​​സി​​​ന്‍റെ വാ​​​ക്കു​​​ക​​​ളുംഇ​​​ന്ന​​​ത്തെ ഇ​​​ട​​​തു​​​പ​​​ക്ഷ​​​വും

തൊ​​​ഴി​​​ലാ​​​ളി​​​വ​​​ർ​​​ഗ​​​ത്തി​​​ന്‍റെ വ​​​ക്താ​​​ക്ക​​​ൾ എ​​​ന്ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന ഇ​​​ട​​​തു​​​പ​​​ക്ഷ സ​​​ർ​​​ക്കാ​​​ർ, അ​​​ദാ​​​നി ഗ്രൂ​​​പ്പി​​​ന്‍റെ കോ​​​ർപ​​​റേ​​​റ്റ് താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ പോ​​​ലീ​​​സി​​​നെ ഉ​​​പ​​​യോ​​​ഗി​​​ച്ച് സ​​​മ​​​ര​​​ത്തെ അ​​​ടി​​​ച്ച​​​മ​​​ർ​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച​​​ത് ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​യ വൈ​​​രു​​​ദ്ധ്യ​​​മാ​​​ണ്. ക​​​മ്യൂ​​​ണി​​​സ്റ്റ് ആ​​​ചാ​​​ര്യ​​​നും കേ​​​ര​​​ള​​​ത്തി​​​ന്‍റെ ആ​​​ദ്യ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യി​​​രു​​​ന്ന ഇ.​​​എം.​​​എ​​​സ്. ന​​​മ്പൂ​​​തി​​​രി​​​പ്പാ​​​ട് പതി​​​റ്റാ​​​ണ്ടു​​​ക​​​ൾ​​​ക്കു മു​​​മ്പ് മ​​​റ്റ് ബൂ​​​ർ​​​ഷ്വാ പാ​​​ർ​​​ട്ടി​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് പ​​​റ​​​ഞ്ഞ വാ​​​ക്കു​​​ക​​​ൾ, ഇ​​​ന്ന് സ്വ​​​ന്തം പാ​​​ർ​​​ട്ടി​​​യു​​​ടെ അ​​​വ​​​സ്ഥ​​​യെ​​​യും ചെ​​​യ്തി​​​ക​​​ളെ​​​യും വെ​​​ളി​​​വാ​​​ക്കു​​​ന്ന ക​​​ണ്ണാ​​​ടി​​​യാ​​​യി മാ​​​റു​​​ന്നു. 1984ൽ ​​​അ​​​ദ്ദേ​​​ഹം എ​​​ഴു​​​തി​​​യ വ​​​രി​​​ക​​​ൾ വി​​​ഴി​​​ഞ്ഞം സ​​​മ​​​ര​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ അ​​​തീ​​​വ പ്രാ​​​ധാ​​​ന്യ​​​മ​​​ർ​​​ഹി​​​ക്കു​​​ന്നു:

“കേ​​​ര​​​ള​​​ത്തി​​​ലെ ഇ​​​ന്ന​​​ത്തെ ഭ​​​ര​​​ണ​​​സ​​​ഖ്യം എ​​​ന്ന​​​ത് തൊ​​​ഴി​​​ലാ​​​ളി​​​വ​​​ർ​​​ഗ​​​ത്തോ​​​ടും മ​​​റ്റ് അ​​​ധ്വാ​​​നി​​​ക്കു​​​ന്ന ജ​​​ന​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളോ​​​ടും ശ​​​ത്രു​​​ത പു​​​ല​​​ർ​​​ത്തു​​​ന്ന പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ​​​യും ഗ്രൂ​​​പ്പു​​​ക​​​ളു​​​ടെ​​​യും ഒ​​​രു കൂ​​​ട്ടാ​​​യ്മ​​​യാ​​​ണ്. ജ​​​ന​​​ങ്ങ​​​ളെ ജാ​​​തി​​​യു​​​ടെ​​​യും മ​​​ത​​​ത്തി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഭി​​​ന്നി​​​പ്പി​​​ച്ചു​​​കൊ​​​ണ്ട് അ​​​വ​​​ർ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ തു​​​ട​​​രു​​​ന്ന​​​ത്, അ​​​ധ്വാ​​​നി​​​ക്കു​​​ന്ന ജ​​​ന​​​ങ്ങൾ​​​ക്കു​​​നേ​​​രേ കൂ​​​ടു​​​ത​​​ൽ ക്രൂ​​​ര​​​മാ​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ​​​ക്കും ജാ​​​തി, മ​​​ത സ​​​മൂ​​​ഹ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ കല​​​ഹ​​​ങ്ങ​​​ൾ​​​ക്കും സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കും വ​​​ഴി​​​യൊ​​​രു​​​ക്കും.”

അ​​​ന്നിത് ഇഎംഎ​​​സ് കോ​​​ൺ​​​ഗ്ര‌​​​സ് നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സ​​​ഖ്യ​​​ത്തി​​​നെ​​​തി​​​രേ​​​യാ​​​ണ് പ​​​റ​​​ഞ്ഞ​​​തെ​​​ങ്കി​​​ൽ, ഇ​​​ന്ന് അ​​​തേ വി​​​മ​​​ർ​​​ശ​​​നം, വി​​​ഴി​​​ഞ്ഞം സ​​​മ​​​ര​​​ത്തെ അ​​​ടി​​​ച്ച​​​മ​​​ർ​​​ത്തു​​​ന്ന ഇ​​​ട​​​തു​​​പ​​​ക്ഷ സ​​​ർ​​​ക്കാ​​​രി​​​ന് ബാ​​​ധ​​​ക​​​മാ​​​കു​​​ന്നു. അ​​​ദാ​​​നി എ​​​ന്ന കോ​​​ർ​​​പ​​​റേ​​​റ്റ് ഭീ​​​മ​​​നു വേ​​​ണ്ടി തൊ​​​ഴി​​​ലാ​​​ളി​​​വ​​​ർ​​​ഗ​​​മാ​​​യ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ ‘രാ​​​ജ്യ​​​ദ്രോ​​​ഹി​​​ക​​​ളാ’​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച​​​തും സ​​​മു​​​ദാ​​​യ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ ഭി​​​ന്നി​​​പ്പു​​​ണ്ടാ​​​ക്കി സ​​​മ​​​ര​​​ത്തെ ഒ​​​റ്റ​​​പ്പെ​​​ടു​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച​​​തും ഇഎംഎ​​​സ് ഭ​​​യ​​​പ്പെ​​​ട്ട ആ ‘ശ​​​ത്രു​​​ത​​​യു​​​ടെ രാ​​​ഷ്‌​​​ട്രീ​​​യം’ ത​​​ന്നെ​​​യാ​​​ണ്.

Kerala

വി​ഴി​ഞ്ഞ​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക​ട​ലി​ൽ വീ​ണ് മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്ത് മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങ​വേ അ​വ​ശ​നി​ല​യി​ലാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക​ട​ലി​ൽ വീ​ണ് മ​രി​ച്ചു. വി​ഴി​ഞ്ഞം കോ​ട്ട​പ്പു​റം ച​രു​വി​ള കോ​ള​നി​യി​ൽ റി​ച്ചാ​ർ​ഡ് ജോ​ൺ (47) ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്‌​ച രാ​വി​ലെ ഒ​ൻ​പ​തോ​ടെ ആ​യി​രു​ന്നു സം​ഭ​വം. മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് വി​ഴി​ഞ്ഞം ഹാ​ർ​ബ​റി​ലെ​ത്തി​യ വ​ള്ള​ത്തി​ൽ നി​ന്നാ​ണ് അ​വ​ശ​നി​ല​യി​ലാ​യ റി​ച്ചാ​ർ​ഡ് ക​ട​ലി​ലേ​ക്ക് വീ​ണ​ത്. തി​ങ്ക​ളാ​ഴ​ച പു​ല​ർ​ച്ചെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ​താ​യി​രു​ന്നു റി​ച്ചാ​ർ​ഡ് ജോ​ൺ.

ഒ​പ്പം സു​ഹൃ​ത്തു​ക്ക​ളാ​യ സോ​ള​മ​ൻ, സ്റ്റാ​ൻ​ലി എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു. തി​രി​കെ ഒ​ൻ​പ​തോ​ടെ വി​ഴി​ഞ്ഞം ഹാ​ർ​ബ​റി​ലെ​ത്തി​യ റി​ച്ചാ​ർ​ഡ് വ​ള്ളം അ​ടു​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​ട​ലി​ലേ​ക്ക് കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ​ത​ന്നെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സോ​ള​മ​ൻ ക​ട​ലി​ലേ​ക്ക് ചാ​ടി റി​ച്ചാ​ർ​ഡി​നെ ഉ​യ​ർ​ത്തി​യെ​ടു​ത്തു. ഉ​ട​ൻ​ത​ന്നെ വി​ഴി​ഞ്ഞം ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

Kerala

വി​ഴി​ഞ്ഞ​ത്ത് തെ​രു​വു​നാ​യ ആ​ക്ര​മ​ണം; എ​ട്ട് പേ​ർ​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്ത് ചൊ​വ്വാ​ഴ്ച ഉ​ണ്ടാ​യ തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ എ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വീ​ട്ടു​മു​റ്റ​ത്ത് നി​ന്ന​വ​രെ​യും വ​ഴി​യി​ലൂ​ടെ ന​ട​ന്നു​പോ​യ​വ​രെ​യു​മ​ട​ക്ക​മാ​ണ് നാ​യ ക​ടി​ച്ച​ത്.

ക​ല്ലു​വെ​വെ​ട്ടാ​ൻ​കു​ഴി സ്വ​ദേ​ശി​ക​ളാ​യ അ​സി​യ (9), ആ​ദി​ൽ മു​ഹ​മ്മ​ദ് (7), വി​ഴി​ഞ്ഞം ഹാ​ർ​ബ​ർ റോ​ഡി​ൽ അ​സി​ക (18), മൈ​ദി​ൻ പീ​രു​മു​ഹ​മ്മ​ദ് (37), ഹ​സ​നാ​ർ (60), ഇ​ൻ​സ​മാം ഹ​ക്ക്(31), അ​ബു​ഷൗ​ക്ക​ത്ത് (56), വി​ഴി​ഞ്ഞം കോ​സ്റ്റ​ൽ പോ​ലീ​സി​ലെ വാ​ർ​ഡ​ൻ സു​നി​റ്റ് (35) എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. പേ​വി​ഷ​ബാ​ധ​യേ​റ്റ നാ​യ​യെ​ന്ന് സം​ശ​യ​മു​ള്ള​താ​യി ക​ടി​യേ​റ്റ​വ​ർ പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച രാ​വി​ലെ 9.30 ഓ​ടെ​യാ​ണ് നാ​യ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ക​ല്ലു​വെ​ട്ടാ​ൻ​കു​ഴി​യി​ൽ വീ​ട്ടു​മു​റ്റ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന അ​സി​യ​യു​ടെ ഇ​ട​ത് കൈ​യി​ലും കാ​ലി​ലും അ​തു​പോ​ലെ ആ​ദി​ലി​ന് വ​ല​തു​കാ​ലി​ലെ തു​ട​യി​ലു​മാ​ണ് ക​ടി​യേ​റ്റ​ത്. വി​ഴി​ഞ്ഞം കോ​സ്റ്റ​ൽ പോലീ​സ് സ്‌​റ്റേ​ഷ​ന് സ​മീ​പം ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന കോ​സ്റ്റ​ൽ വാ​ർ​ഡ​ൻ സു​നി​റ്റി​ന് ഇ​ട​തു​കാ​ലി​ലാ​ണ് ക​ടി​യേ​റ്റ​ത്.

പി​ന്നാ​ലെ വീ​ട്ടു​മു​റ്റ​ത്ത് നി​ന്ന അ​സി​ക, ഷെ​ഡി​ൽ കി​ട​ന്നു​റ​ങ്ങി​യ ഹ​സ​നാ​ർ, ഇ​ൻ​സ​മാം ഹ​ക്ക് എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. നാ​യ​യെ പി​ടി​കി​ട്ടി​യ​തോ​ടെ നാ​ട്ടു​കാ​ർ അ​ടി​ച്ചു​കൊ​ന്നു.

District News

വിഴിഞ്ഞം ഡിവിഷൻ പിടിച്ച് കോൺഗ്രസ് : കെ.​എ​ച്ച്. സു​ധീ​ർ ഖാ​ൻ വിജയിച്ചത് 83 വോട്ടിന്

വി​ഴി​ഞ്ഞം: കേ​ര​ളം ഉ​റ്റു നോ​ക്കി​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ വി​ഴി​ഞ്ഞം ഡി​വി​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് വി​ജ​യി​ച്ചു. ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​രം ന​ട​ന്ന വാ​ർ​ഡി​ൽ കോ​ൺ​ഗ്ര​സി​ലെ കെ.​എ​ച്ച്. സു​ധീ​ർ ഖാ​ൻ തൊ​ട്ട​ടു​ത്ത എ​തി​ർ സ്ഥാ​നാ​ർ​ഥി സി​പി​എ​മ്മി​ലെ എ​ൻ. നൗ​ഷാ​ദി​നെ 83 വോ​ട്ടു​ക​ൾ​ക്കാ​ണ് പ​രാ​ജ​യ​പ്പെ​ട്ടു​ത്തി​യ​ത്.

ആ​കെ​യു​ള്ള 13,305-ൽ ​പോ​ൾ ചെ​യ്ത 8,912 വോ​ട്ടി​ൽ സു​ധീ​ർ ഖാന് 2902 ഉം, ​നൗ​ഷാ​ദി​ന് 2,819 ഉം ​ബി​ജെ​പി​യി​ലെ സ​ർ​വ്വ​ശ​ക്തി​പു​രം ബി​നു​വി​ന് 2,437 ഉം വോ​ട്ടു​കൾ ല​ഭി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന വോ​ട്ടെ​ടു​പ്പി​നു​ശേ​ഷം കൗ​ണ്ടിം​ഗ് സ്റ്റേ​ഷ​നാ​യ വെ​ങ്ങാ​നൂ​ർ വി​പി​എ​സ് മ​ല​ങ്ക​ര ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ത്തി​ച്ച ബാ​ല​റ്റ് പെ​ട്ടി​ക​ൾ​ക്കു ശ​ക്ത​മാ​യ​പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ വ​ര​ണാ​ധി​കാ​രി​യാ​യ തി​രു​വ​ന​ന്ത​പു​രം സ​ബ് ക​ള​ക്ട​ർ ഒ.​എ​സ്. വി​ൽ​ഫ്ര​ഡ്, സ​ഹ​വ​ര​ണാ​ധി​കാ​രി​ക​ളാ​യ പ്ര​താ​പ​ച​ന്ദ്ര​ൻ, വി​നോ​ദ് ച​ന്ദ്ര എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ചു.

പി​ന്നെ​യു​ള്ള ഒ​രു മ​ണി​ക്കൂ​റോ​ളം ആ​കാം​ഷ​യു​ടെ നി​മി​ഷ​ങ്ങ​ളാ​യി​രു​ന്നു ക​ട​ന്നു​പോ​യ​ത്. ആ​കെ​യു​ള്ള പ​ത്തു ബൂ​ത്തു​ക​ളി​ൽ ഒ​ന്നു മു​ത​ൽ നാ​ലുവ​രെ ലീ​ഡ് നി​ല​നി​ർ​ത്തി​യ കോ​ൺ​ഗ്ര​സി​ന്‍റെ മാ​ർ​ജി​ൻ കു​ത്ത​നെ ഇ​ടി​ഞ്ഞു. അ​ഞ്ചു മു​ത​ൽ ഒ​ൻ​പ​ത് വ​രെ​യു​ള്ള ബൂ​ത്തു​ക​ൾ എ​ണ്ണി​ക്ക​ഴി​ഞ്ഞ​പ്പോ​ൾ സി​പി​എം സ്ഥാ​നാ​ർ​ഥി 122 വോ​ട്ടു​ക​ൾ​ക്ക് മു​ന്നി​ലാ​യി. പ​ത്താ​മ​ത്തെ ബൂ​ത്താ​യ വി​ഴി​ഞ്ഞം എ​ണ്ണി​ത്തു​ട​ങ്ങി​യ​തോ​ടെ കൗ​ണ്ടിം​ഗ് സ്റ്റേ​ഷ​നി​ൽ ഉ​ണ്ടാ​യി​രു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും അ​ണി​ക​ളു​ടെ​യും ച​ങ്കി​ടി​പ്പു കൂ​ടി.

എ​ന്നാ​ൽ പ​ത്താ​മ​ത്തെ വാ​ർ​ഡ് കോ​ൺ​ഗ്ര​സി​നെ കാ​ര്യ​മാ​യി തു​ണ​ച്ചു. കോ​ൺ​ഗ്ര​സി​ന് 478 വോ​ട്ടു​ക​ൾ കി​ട്ടി​യ​പ്പോ​ൾ ഇ​ട​തു​പ​ക്ഷ​ത്തി​ന് 223 കൊ​ണ്ട് തൃ​പ്തി​പ്പെ​ടേ​ണ്ടി​വ​ന്ന​തു പ​രാ​ജ​യ​ത്തി​നു വ​ഴി​തെ​ളി​ച്ചു. മൂ​ന്നു ബൂ​ത്തു​ക​ളി​ൽ ബി​ജെ​പി കാ​ര്യ​മാ​യ പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​തും മ​റ്റു മു​ന്ന​ണി​ക​ളെ ഞെ​ട്ടി​ച്ചു. കോ​ൺ​ഗ്ര​സി​നെ​തി​രേ സ്വ​ത​ന്ത്ര​നാ​യി രം​ഗ​ത്തി​റ​ങ്ങി​യ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് ഹി​സാ​ൻ ഹു​സൈ​ൻ 494 വോ​ട്ടും സി​പി​എ​മ്മി​നെ​തി​രേ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ മു​ൻ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ കൂ​ടി​യാ​യ എ​ൻ.​എ. റ​ഷീ​ദ് 118 വോ​ട്ടു നേ‌ടി തൃ​പ്തി​പ്പെ​ട്ടു.

കേ​ര​ള കോ​ൺ​ഗ്ര​സി​ലെ വി​ജ​യ​മൂ​ർ​ത്തി​ക്ക് 65, എ​സ്ഡി​പി​ഐ​യി​ലെ മാ​ഹീ​ന് 33, എ​എ​പി​യി​ലെ സ​മീ​ൻ സ​ത്യ​ദാ​സി​ന് 31, സ്വ​ത​ന്ത്ര​സ്ഥാ​നാ​ർ​ഥി ഷാ​ജ​ഹാ​ന് 13 വീതം വോ​ട്ടു​ക​ളും ല​ഭി​ച്ചു. വി​ഴി​ഞ്ഞം പ​ഞ്ചാ​യ​ത്ത് ന​ഗ​ര​സ​ഭ​യോ​ടു കൂ​ട്ടി​ച്ചേ​ർ​ത്ത​ശേ​ഷം വീ​ണ്ടും വെ​ട്ടി​മു​റി​ച്ചു പു​തി​യ​താ​യി രൂ​പീ​ക​രി​ച്ച വി​ഴി​ഞ്ഞം ഡി​വി​ഷ​നി​ൽ ആ​ദ്യ​മാ​യി ന​ട​ന്ന ത്രി​കോ​ണ മ​ത്സ​ര​ത്തി​ലാ​ണു കോ​ൺ​ഗ്ര​സി​നെ ജ​നം അ​നു​ഗ്ര​ഹി​ച്ച​ത്.

Kerala

വിഴിഞ്ഞം ആർക്കൊപ്പം? മൂന്നിടത്ത് ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. സ്ഥാനാർഥികളുടെ മരണത്തെത്തുടർന്ന് മാറ്റിവച്ച തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം, മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം, എറണാകുളം പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ എന്നീ വാർഡുകളിലെ ഫലമാണ് ഇന്ന് പുറത്തുവരുന്നത്.

വോട്ടെണ്ണൽ ഇന്ന് രാവിലെ പത്തിന് ആരംഭിക്കും. മൂന്നിടത്തുമായി ശരാശരി 67.2 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. മൂന്നിടത്തും ഇന്ന് ഉച്ചയോടെ വിജയചിത്രം തെളിയും.

വിഴിഞ്ഞത്ത് സ്വതന്ത്ര സ്ഥാനാർഥി ജസ്റ്റിൻ ഫ്രാൻസിസ് വാഹനാപകടത്തിൽ മരിച്ചതോടെയാണ് വോട്ടെടുപ്പ് നീണ്ടുപോയത്. ഒൻപത് സ്ഥാനാർഥികൾ മാറ്റുരയ്ക്കുന്ന വിഴിഞ്ഞത്ത് 13,307 വോട്ടർമാരാണുള്ളത്. ബിജെപിയുടെ സർവശക്തിപുരം ബിനുവും എൽഡിഎഫിന്‍റെ എൻ. നൗഷാദും യുഡിഎഫിന്‍റെ മുൻ കൗൺസിലർ കെ.എച്ച്. സുധീർ ഖാനുമാണ് പ്രമുഖ സ്ഥാനാർഥികൾ.

നിലവിൽ ഒരു സ്വതന്ത്രന്‍റെ പിന്തുണയോടെ 51 സീറ്റുകളുമായി ഭരണം നടത്തുന്ന ബിജെപിക്ക്, വിഴിഞ്ഞത്ത് വിജയിച്ചാൽ കേവല ഭൂരിപക്ഷമെന്ന 51ലേക്ക് എത്താനാകും.

മലപ്പുറം മൂത്തേടം പഞ്ചായത്തിലെ പായിംപാടം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന വട്ടത്ത് ഹസീനയുടെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അതേസമയം, എറണാകുളം പാമ്പാക്കുടയിലെ ഓണക്കൂർ വാർഡിൽ യുഡിഎഫ് സ്ഥാനാർഥി സി.എസ്. ബാബുവിന്‍റെ മരണത്തെത്തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്.

Kerala

മാ​റ്റി​വ​ച്ച മൂ​ന്ന് വാ​ര്‍​ഡു​ക​ളി​ലെ വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ച്ചു; വോ​ട്ടെ​ണ്ണ​ൽ ചൊ​വ്വാ​ഴ്ച

തി​രു​വ​ന​ന്ത​പു​രം:​സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ മ​ര​ണ​ത്തെ തു​ട​ര്‍​ന്ന് മാ​റ്റി​വ​ച്ച സം​സ്ഥാ​ന​ത്തെ മൂ​ന്നു വാ​ര്‍​ഡു​ക​ളി​ലെ വോ​ട്ടെു​പ്പ് അ​വ​സാ​നി​ച്ചു. വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ 67.2 % പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ വി​ഴി​ഞ്ഞം, മ​ല​പ്പു​റം മൂ​ത്തേ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പാ​യിം​പാ​ടം വാ​ര്‍​ഡ്, എ​റ​ണാ​കു​ളം പാ​മ്പാ​ക്കു​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഓ​ണ​ക്കൂ​ര്‍ വാ​ര്‍​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വോ​ടെ​ടു​പ്പ് ന​ട​ന്ന​ത്. വൈ​കു​ന്നേ​രം ആ​റി​നാ​ണ് വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​യ​ത്.

ഒ​മ്പ​തു​പേ​ര്‍ മ​ത്സ​രി​ക്കു​ന്ന വി​ഴി‍​ഞ്ഞ​ത്ത് 13307 വോ​ട്ട​ര്‍​മാ​രാ​ണു​ള്ള​ത്. പാ​യിം​പാ​ട​ത്ത് 991 ഉം ​ഓ​ണ​ക്കൂ​റി​ൽ 1183 ഉം ​വോ​ട്ട​ര്‍​മാ​രു​ണ്ട്. ര​ണ്ടി​ട​ത്തും നാ​ലു വീ​തം സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണു​ള്ള​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ത്തി​നാ​ണ് വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ക്കു​ന്ന​ത്.

Kerala

വി​ഴി​ഞ്ഞം ഹാ​ർ​ബ​റി​ലെ ബെ​ർ​ത്തി​ൽ കോ​ൺ​ക്രീ​റ്റ് ത​ക​ർ​ന്നു

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് ബെ​ർ​ത്തി​ൽ കോ​ൺ​ക്രീ​റ്റ് ത​ക​ർ​ന്ന് ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടു. മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്തോ​ട​നു​ബ​ന്ധി​ച്ച ബെ​ർ​ത്തി​ലാ​ണ് ഗ​ർ​ത്ത​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​തി​ന് സ​മീ​പ​ത്താ​യാ​ണ് കോ​സ്റ്റ​ൽ പോ​ലീ​സി​നാ​യി ബെ​ർ​ത്ത് നി​ർ​മി​ക്കു​ന്ന​തും.

കോ​ൺ‌​ക്രീ​റ്റി​ന് കീ​ഴി​ലു​ള്ള ക​ല്ലും മ​ണ്ണും തി​ര​യി​ൽ ഒ​ലി​ച്ചു പോ​യ​താ​ണ് കോ​ൺ‌​ക്രീ​റ്റ് ത​ക​ർ​ന്നി​ട​ത്ത് കു​ഴി രൂ​പ​പ്പെ​ടാ​ൻ കാ​ര​ണം. കോ​സ്റ്റ​ൽ പോ​ലീ​സി​ന്‍റെ ബെ​ർ​ത്ത് നി​ർ​മാ​ണ​ത്തി​നാ​യി ക്രെ​യി​ൻ ക​യ​റ്റി​യ​പ്പോ​ഴാ​ണ് കോ​ൺ​ക്രീ​റ്റ് ത​ക​ർ​ന്ന് കു​ഴി​യു​ണ്ടാ​യ​ത്.

ഏ​ക​ദേ​ശം ര​ണ്ടാ​ൾ താ​ഴ്ച​യി​ൽ കു​ഴി രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ കോ​സ്റ്റ​ൽ പോ​ലീ​സി​ന്‍റെ ബെ​ർ​ത്ത് നി​ർ​മാ​ണം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. തു​ട​ർ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​പ​ക​ട​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ താ​ത്കാ​ലി​ക സം​വി​ധാ​നം ത​യാ​റാ​ക്കു​ന്നു​ണ്ട്.

 

District News

ഷി​പ്പ് ടു ​ഷി​പ്പ് എ​ൽ​എ​ൻ​ജി ബ​ങ്ക​റിം​ഗ് യൂ​ണി​റ്റ് വിഴിഞ്ഞത്ത് ഉടന്‌ നടപ്പാകും

വി​ഴി​ഞ്ഞം: ച​ര​ക്ക് ക​പ്പ​ലു​ക​ൾ​ക്ക ആ​വ​ശ്യ​മാ​യ ഇ​ന്ധ​നം ന​ൽ​കു​ന്ന ബ​ങ്ക​റിം​ഗ് സം​വി​ധാ​നം ന​ട​പ്പാ​ക്കി വി​ജ​യം കൈ​വ​രി​ച്ച വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട തു​റ​മു​ഖം വീ​ണ്ടും ച​രി​ത്രം സൃ​ഷ്ടി​ക്കു​ന്നു.

 

​ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ഷി​പ്പ് ടു ​ഷി​പ്പ് എ​ൽ​എ​ൻ​ജി ബ​ങ്ക​റിം​ഗ് യൂ​ണി​റ്റ് വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​കും. ഇ​ന്ത്യ മാ​രി​ടൈം വീ​ക്കി​ന്‍റെ ഭാ​ഗ​മാ​യി അ​ദാ​നി വി​ഴി​ഞ്ഞം പ്രൈ​വ​റ്റ് പോ​ർ​ട്ട് ലി​മി​റ്റ​ഡ്, ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡു​മാ​യി പ​ദ്ധ​തി​യു​ടെ ധാ​ര​ണാ​പ​ത്രം ഒ പ്പുവച്ചു. അ​ദാ​നി പോ​ർ​ട്സ് ആ​ൻ​ഡ് സ്പെ​ഷൽ ഇ​ക്ക​ണോ​മി​ക് സോ​ൺ സി​ഇ​ഒ അ​ശ്വ​നി ഗു​പ്ത​യും ബി​പി​സി​എ​ൽ ഗ്യാ​സ് ബി​സി​ന​സ് ഹെ​ഡ് രാ​ഹു​ൽ ട​ണ്ട​നും ത​മ്മി​ൽ ഔ​ദ്യോ​ഗി​ക ക​രാ​ർ കൈ​മാ​റി.

 

ബി​പി​സി​എ​ൽ ഫി​നാ​ൻ​സ് ഡ​യ​റ​ക്ട​ർ ജി.​ആ​ർ. വ​ത്സ, മാ​ർ​ക്ക​റ്റിം​ഗ് ഡ​യ​റ​ക്ട​ർ ശു​ഭാ​ങ്ക​ർ സെ​ൻ, ബി​പി​സി​എ​ൽ ഐ ആൻ ഡ് ​സി ബി​സി​ന​സ് ഹെ​ഡ് മ​നോ​ജ് മേ​നോ​ൻ, എ​വിപി​പി​എ​ൽ സി​ഇ​ഒ പ്ര​ദീ​പ് ജ​യ​രാ​മ​ൻ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ഒപ്പുവയ്ക്കൽ ചടങ്ങുകൾ. പ​ദ്ധ​തി ന​ട​പ്പാ​കു​ന്ന​തോ​ടെ അ​ന്താ​രാ​ഷ്ട്ര സ​ർ​വീ​സ് ന​ട​ത്തു​ന്ന ക​പ്പ​ലു​ക​ൾ​ക്ക് എ​ൽ​എ​ൻ​ജി ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന​തി​നു​ള്ള പ്ര​ധാ​ന കേ​ന്ദ്ര​മാ​യി വി​ഴി​ഞ്ഞം തു​റ​മു​ഖം മാ​റും. വാ​ണി​ജ്യ സം​രം​ഭം എ​ന്ന​തി​ലു​പ​രി കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം കു​റ​യ്ക്കാ​നും നെ​റ്റ് സി​റോ എ​മി​ഷ​ൻ ല​ക്ഷ്യം കൈ​വ​രി​ക്കാ​നു​മു​ള്ള ഇ​ന്ത്യ​യു​ടെ ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള സു​പ്ര​ധാ​ന ചു​വ​ടുവ​യ്പ്പ് കൂ​ടി​യാ​ണി​ത്. മ​റ്റ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി താ​മ​സി​യാ​തെ പ​ദ്ധ​തി യാ​ഥാ​ർഥ്യ​മാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

District News

വിഴിഞ്ഞത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർഥികൾ മരിച്ച അപകടം; കാർ ഡ്രൈവർ അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്ത് കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ കാ​ർ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. പൊ​ഴി​യൂ​ർ സ്വ​ദേ​ശി ഷാ​ബു(44) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വി​ഴി​ഞ്ഞം കോ​ട്ട​പ്പു​റം നി​ർ​മ​ലാ ഭ​വ​നി​ൽ ജ​യിം​സ്- മോ​ളി ദ​മ്പ​തി​മാ​രു​ടെ മ​ക​ൻ ജെ​യ്സ​ൻ(17), പു​തി​യ​തു​റ ഉ​രി​യ​രി​ക്കു​ന്നി​ൽ ഷാ​ജി-​ട്രീ​സ ദ​മ്പ​തി​മാ​രു​ടെ മ​ക​ൾ ടി.​ഷാ​നു(16) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മ​റ്റൊ​രു വി​ദ്യാ​ർ​ഥി​നി പു​തി​യ​തു​റ സ്വ​ദേ​ശി​നി സ്റ്റെ​ഫാ​നി(16) ഗു​രു​ത​ര പ​രു​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​ണ്.

അ​ഭി​ഭാ​ഷ​ക​നാ​യ ഷാ​ബു​വി​നെ​തി​രെ മ​ദ്യ​ല​ഹ​രി​യി​ൽ വാ​ഹ​ന​മോ​ടി​ച്ച​ത​നു​സ​രി​ച്ചു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സ് എ​ടു​ത്തു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. മ​ന​പ്പൂ​ർ​വ​മു​ള​ള ന​ര​ഹ​ത്യ​യ്ക്കാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മു​ല്ലൂ​ർ ഭ​ദ്ര​കാ​ളി​ക്ഷേ​ത്ര​ത്തി​നു മു​ന്നി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വി​ഴി​ഞ്ഞ​ത്ത് നി​ന്ന് പു​തി​യ​തു​റ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റും ചൊ​വ്വ​ര ഭാ​ഗ​ത്തു നി​ന്നു വ​ന്ന കാ​റും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

Kerala

വി​ഴി​ഞ്ഞ​ത്ത് വീ​ട്ടി​ൽ വ​ൻ​ക​വ​ർ​ച്ച; 90 പ​വ​നും ല​ക്ഷം രൂ​പ​യും ന​ഷ്ട​മാ​യി

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്ത് റി​ട്ട. ഫ​യ​ര്‍​ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വീ​ട് കു​ത്തി​ത്തു​റ​ന്ന് 90 പ​വ​ന്‍റെ സ്വ​ര്‍​ണ​വും ഒ​രു ല​ക്ഷം രൂ​പ​യും ക​വ​ര്‍​ന്നു. വി​ഴി​ഞ്ഞം വെ​ങ്ങാ​നൂ​ര്‍ വെ​ണ്ണി​യൂ​ര്‍ മാ​വു​വി​ള വി​ന്‍​സ​ന്‍ വി​ല്ല​യി​ല്‍ റി​ട്ട. ഫ​യ​ര്‍​ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഗി​ല്‍​ബ​ര്‍​ട്ടി​ന്‍റെ വീ​ട്ടി​ലാ​ണു ക​വ​ര്‍​ച്ച ന​ട​ന്ന​ത്.

ഗി​ല്‍​ബ​ര്‍​ട്ടി​ന്‍റെ സ​ഹോ​ദ​രി​യു​ടെ മ​ക​ന്‍ ഈ ​സ​മീ​പ​കാ​ല​ത്ത് മ​ര​ണ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് എ​ല്ലാ ദി​വ​സ​വും രാ​ത്രി പ​ത്ത് മ​ണി​ക്കു ശേ​ഷം ഗി​ല്‍​ബ​ര്‍​ട്ടും ഭാ​ര്യ​യും സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ല്‍ കു​ട്ടു​കി​ട​ക്കാ​ന്‍ പോ​കു​ക പ​തി​വാ​യി​രു​ന്നു. പ​തി​വു​പോ​ലെ ചൊവ്വാഴ്ചയും പോ​യി.

ഇ​ന്ന് പു​ല​ര്‍​ച്ചെ വീ​ട്ടി​ല്‍ തി​രി​കെ​യെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്.​വീ​ടി​ന്‍റെ മു​ന്‍​വ​ശ​ത്തെ വാ​തി​ല്‍ ത​ക​ര്‍​ത്ത് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​ക്ക​ള്‍ ര​ണ്ടാം നി​ല​യി​ല്‍ മു​റി​യി​ലെ അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 90 പ​വ​ന്‍റെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​രു​ക​യാ​യി​രു​ന്നു.

മ​റ്റൊ​രു മു​റി​യി​ലെ അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​രു ല​ക്ഷം രൂ​പ​യും മോ​ഷ്ടാ​ക്ക​ള്‍ അ​പ​ഹ​രി​ച്ചു​വെ​ന്ന് ഗി​ല്‍​ബ​ര്‍​ട്ട് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഗി​ല്‍​ബ​ര്‍​ട്ടി​ന്‍റെ മ​ക​നും മ​ക​ളും സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രാ​ണ്. ഇ​രു​വ​രും കൊ​ല്ലം മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. മ​ക​ളു​ടെ​യും മ​രു​മ​ക​ളു​ടെ​യും ഭാ​ര്യ​യു​ടെ​യും സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് ഇ​ദ്ദേ​ഹം പോ​ലീ​സി​ല്‍ മൊ​ഴി ന​ല്‍​കി.

വീ​ട്ടി​ലെ സാ​ധ​ന​ങ്ങ​ള്‍ വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​ണ്. വി​ഴി​ഞ്ഞം പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ്‌ സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ള്‍ ആ​രം​ഭി​ച്ചു.

District News

എം​എ​സ്‌സി ​എ​ൽ​സ-3 ക​ട​ലി​ൽ മുങ്ങിയിട്ട് നാ​ളെ ഒ​രു​മാ​സം

എ​സ്. രാ​ജേ​ന്ദ്ര​കു​മാ​ർ

വി​ഴി​ഞ്ഞം: ​എം​എ​സ്‌സി എ​ൽ​സ -3 , 643 ക​ണ്ടെ​യ്ന​റു​ക​ളു​മാ​യി അ​റ​ബി​ക്ക​ട​ലി​ൽ താ​ഴ്ന്നു പോ യിട്ട് നാ​ളേയ്ക്ക് ഒ​രു​മാ​സം. ക​ണ്ടെ​യ്ന​റു​ക​ൾ ത​ക​ർ​ന്ന് ഉ​ല്പ​ന്ന​ങ്ങ​ൾ ന​ഷ്ട​മാ​യ ഏ​ജ​ൻ​സി​ക​ൾ കോ​ട​തി മു​ഖാ​ന്തി​രം ന​ഷ്ട​പ​രി​ഹാ​ര​ങ്ങ​ൾ​ക്ക് അ​ർ​ഹ​മാ​യപ്പോ​ൾ ക​ട​ലി​നെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ശ​ങ്ക​യ്ക്ക് ഇനിയും പ​രി​ഹാ​ര​മി​ല്ല.

ക​രയ്​ക്ക​ടി​ഞ്ഞ വ​സ്തു​ക്ക​ൾ ഏ​റ്റെ​ടു​ത്ത് കൊ​ണ്ടു​പോ​കാ​ൻ പോ​ലും ആ​ളി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​യി. വാ​ർ​ത്ത​ക​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും കെ​ട്ട​ട​ങ്ങി​യെ​ങ്കി​ലും ദു​രൂ​ഹ​ത​യും നി​ഗൂ​ഢ​ത​യും ബാ​ക്കി​യാ​യി തു​ട​രു​ന്നു. ഏ​റെ പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കാ​വു​ന്ന ത​ര​ത്തി​ൽ ക​ട​ലി​ന്‍റെ അ​ടി​ത്ത​ട്ടി​ലേ​ക്ക് ആ​ണ്ടു​പോ​യ ക​ണ്ടെ​യ്ന​റു​ക​ൾക്ക് എ​ന്തു സം​ഭ​വി​ച്ചു​വെ​ന്നു പു​റം ലോ​ക​ത്തെ അ​റി​യി​ക്കാ​ൻ ബാ​ധ്യ​ത​യു​ള്ള അ​ധി​കൃ​ത​രു​ടെ മൗ​ന​വും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ശ​ങ്ക കൂ​ട്ടു​ക​യാ​ണ്.

എ​ൽ​സ താഴ് ന്നഭാ​ഗ​ത്ത് എ​ണ്ണ​പ്പാ​ട ക​ണ്ട​താ​യ​ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ളും മ​റ്റു കിം​വദ​ന്തി​ക​ളും ഇ​പ്പോ​ഴും പ്ര​ച​രി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ മാ​സം 24 നാ​ണ് വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തുനി​ന്നു കൊ​ച്ചി​യി​ലേ​ക്കു പു​റ​പ്പെ​ട്ട എ​ൽ​സ ആ​ല​പ്പു​ഴ തോ​ട്ട​പ്പ​ള്ളി​ക്കും പ​തി​നാ​റ് നോ​ട്ടി​ക്ക​ൽ ഉ​ൾ​ക്ക​ട​ലി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ശ​ക്ത​മാ​യ കാ​റ്റും ക​ട​ൽ​ക്ഷോ​ഭ​വും ഉ​ണ്ടാ​യ വൈ​കു​ന്നേ​ര​ത്തോ​ടെ ച​രി​ഞ്ഞ ക​പ്പ​ൽ ര​ക്ഷി​ക്കാ​മെ​ന്ന അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ​ക​ൾ തെ​റ്റി​ച്ചു ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ൻ​പ​ത് മീ​റ്റ​റോ​ളം ആ​ഴ​ങ്ങ​ളി​ലേ​ക്ക് കപ്പൽ താ​ഴ്ന്നു.

മാ​ര​ക​മാ​യ രാ​സ​വ​സ്തു​ക്ക​ൾ അ​ട​ങ്ങി​യ ക​ണ്ടെ​യ്ന​റു​ക​ൾ ഉ​ൾ​പ്പെ​ടെ ക​പ്പ​ലി​ൽ ഉ​ണ്ടാ​യി​രു​ന്ന 643 എ​ണ്ണ​ത്തി​ൽ ക​ര​യി​ലേ​ക്ക് അ​ടി​ച്ച് ക​യ​റി​യ​ത് അ​ൻ​പ​തി​ൽ​പ്പ​രം ക​ണ്ടെ​യ്ന​റു​ക​ൾ മാ​ത്രം. ഇ​തി​ൽ പ​കു​തി​യും ഭാ​രം കു​റ​ഞ്ഞ കാ​ലി​യാ​യ​വ​യും. രാ​സ​പ​ദാ​ർ​ഥ​ങ്ങ​ൾ നി​റ​ച്ച​വ ഉ​ൾ​പ്പെ​ടെ ബ​ഹു​ഭൂ​രി​പ​ക്ഷം ക​ണ്ടെ​യ്ന​റു​ക​ളു​ടെ കാ​ര്യ​ത്തി​ൽ ഒ​രു മാ​സം തി​ക​യു​മ്പോ​ഴും പു​റം​ലോ​ക​ത്തി​നു യാ​തൊ​ര​റി​വും ഇ​ല്ലതാ​നും.

ക​ട​ൽ വെ​ള്ളം ക​യ​റി​യാ​ൽ ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​ക്കു​ന്ന രാ​സ​വ​സ്തു​ക്ക​ളാ​ണ് ക​പ്പ​ലി​ൽ ഉ​ള്ള​തെന്നു തു​ട​ക്ക​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ദി​വ​സം ക​ഴി​യും​തോ​റും ആ​രുംമി​ണ്ടാ​താ​യി. എ​ന്നാ​ൽ ക​ട​ലി​ന്‍റെ അ​ടി​ത്ത​ട്ടി​ൽ കി​ട​ക്കു​ന്ന​വ ശ​ക്ത​മാ​യ തി​ര​യ​ടി​യി​ലും ഉ​പ്പു​വെ​ള്ള​ത്തി​ൽ തു​രു​മ്പെ​ടു​ത്തും വേ​ഗ​ത്തി​ൽ ത​ക​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. ത​ക​ർ​ന്നാ​ൽ പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ൾ​ക്കു​പ​രി ക​ട​ലി​ന്‍റെ ആ​വാ​സ വ്യ​വ​സ്ഥ​യെ​യും ഇ​തു ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

ഏ​തു സ​മ​യ​ത്തും പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​ക്കാ​വു​ന്ന ത​ര​ത്തി​ൽ ക​ട​ലി​ൽ ക​ണ്ടെ​യ്ന​റു​ക​ൾ ഉ​ള്ള​പ്പോ​ൾ മ​ന​സ​മാ​ധാ​ന​ത്തോ​ടെ വ​ള്ള​മി​റ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥയാണെ ന്നു വി​ഴി​ഞ്ഞം ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. ഒ​ഴു​കി​യെ​ത്തി​യ ക​ണ്ടെ​യ്ന​റു​ക​ളി​ൽ ചി​ല​ത് പൊ​ട്ടി​ത്ത​ക​ർ​ന്നു തോ​ടു​ള്ള ക​ശു​വ​ണ്ടി, തേ​ങ്ങാ, പ്ലാ​സ്റ്റി​ക് ത​രി​ക​ൾ എ​ന്നി​വ ക​ട​ലി​ൽ ഒ​ഴു​കി.

ക​ര​യി​ൽ ക​യ​റി​യ ക​ശു​വ​ണ്ടി​യും തേ​ങ്ങ​യു​മെ​ല്ലാം ആ​ൾ​ക്കാ​രും കൊ​ണ്ടു​പോ​യി. എ​ന്നാ​ൽ പ​രി​സ്ഥി​തി​ക്കു നാ​ശം വ​രു​ത്താ​വു​ന്ന പ്ലാ​സ്റ്റി​ക് ത​രി​ക​ൾ നി​റ​ച്ച ചാ​ക്കു​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ അ​ധി​കൃ​ത​ർ എ​ത്തി​യി​ല്ല. ഒ​രു മാ​സ​മാ​യി ക​ട​ൽ​ക്ക​ര​യി​ൽ അ​നാ​ഥ​മാ​യി കി​ട​ക്കു​ന്ന​താ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ഏ​റ്റെ​ടു​ത്ത ഓ​യി​ൽ കാ​നു​ക​ൾ, ത​ടി​ക​ൾ എ​ന്നി​വ വി​ഴി​ഞ്ഞം മാ​രി​ടൈം ബോ​ർ​ഡി​ൻന്‍റെ തു​റ​മു​ഖ വാ​ർ​ഫി​ൽ സൂ​ക്ഷി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടും നാ​ളു​ക​ൾ ക​ഴി​ഞ്ഞു.

Latest News

Corehub Up