x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിഴിഞ്ഞത്ത് ബോട്ടിൽ കപ്പലി‌ടിച്ച സംഭവം : അ​പ​ക​ട​ത്തിന്‍റെ​ അ​ന്വേ​ഷ​ണം ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് ഷി​പ്പിം​ഗി​ന്

എ​സ്. രാ​ജേ​ന്ദ്ര​കു​മാ​ർ
Published: March 10, 2026 06:24 AM IST | Updated: March 10, 2026 06:24 AM IST

വി​ഴി​ഞ്ഞം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ബോ​ട്ടി​ൽ വി​യ​റ്റ്നാം ക​പ്പ​ലി​ടി​ച്ചു ക​യ​റി​യ അ​പ​ക​ട​ത്തി​ന്‍റെ അ​ന്വേ​ഷ​ണം ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് ഷി​പ്പിം​ഗി​ന്.
ക​പ്പ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദ പ​രി​ശോ​ധ​ന​ക്കാ​യി സ​ർ​വേ​യ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ​ഗ്ദ സം​ഘം ഇ​ന്നു വി​ഴി​ഞ്ഞ​ത്ത് എ​ത്തു​മെ​ന്ന​റി​യു​ന്നു. ക​പ്പ​ൽ ബോ​ട്ടി​ൽ ഇ​ടി​ക്കാ​നു​ണ്ടായ സാ​ഹ​ച​ര്യം, ഇ​ടി​യു​ടെ ആ​ഘാ​തം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ചോ​ദ്യ​ങ്ങ​ൾ​ക്ക് അ​ധി​കൃ​ത​ർ ഉ​ത്ത​രം ക​ണ്ടെ​ത്തേ​ണ്ടി​യി​രി​ക്കു​ന്നു.

ഇ​തി​നി​ട​യി​ൽ അ​ധി​കൃ​ത​രു​ടെ ക​സ്റ്റ​ഡി​യി​ലാ​യ ക​പ്പ​ൽ ഇ​ന്ന​ലെ വി​ഴി​ഞ്ഞം തീ​ര​ത്ത് ന​ങ്കൂ​ര​മി​ട്ടു.​ ര​ക്ഷ​പ്പെ​ട്ട ഒ​ൻ​പ​ത് തൊ​ഴി​ലാ​ളി​ക​ളെ​യും ഏ​റ്റു​വാ​ങ്ങി​യ ശേ​ഷം​ ഇ​ന്ത്യ​ൻ തീ​ര​സം​ര​ക്ഷ​ണ​സേ​ന​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഉ​ൾ​ക്ക​ട​ലി​ൽനി​ന്ന് വി​ഴി​ഞ്ഞം ല​ക്ഷ്യ​മാ​ക്കി തി​രി​ച്ച എം​വി സോ​ളി​സ് ഇ​ന്ന​ലെ രാ​വി​ലെ പു​റം​ക​ട​ലി​ൽ എ​ത്തി​യി​രു​ന്നു. വൈ​കു​ന്നേ​രം മൂ​ന്നോ​ടെ വി​ഴി​ഞ്ഞം മാ​രി​ടൈം ബോ​ർ​ഡ് തു​റ​മു​ഖ അ​ധി​കൃ​ത​രു​ടെ അ​നു​മ​തി​യോ​ടെ ലൈ​റ്റ്ഹൗ​സി​നും ഒ​രു നോ​ട്ടി​ക്ക​ൽ ഉ​ള്ളി​ലാ​യാ​ണ് ക​പ്പ​ൽ ന​ങ്കൂ​ര​മി​ട്ട​ത്. ഇ​നി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ ഇ​വി​ടെ തു​ട​രും.

ക്യാ​പ്റ്റ​ൻ ലെ​വാ​ൻ തു​വാ​ൻ ന​യി​ക്കു​ന്ന 20 അം​ഗ വി​യ​റ്റ്നാം സ്വ​ദേ​ശി​ക​ളാ​യ ജീ​വ​ന​ക്കാ​രു​മാ​യാ​ണ് ക​പ്പ​ലിന്‍റെ വ​ര​വ്. നി​യ​മ​പ​ര​മാ​യി ക​പ്പ​ൽ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കാ​നു​ള്ള അ​ധി​കാ​രം തു​റ​മു​ഖ അ​ധി​കൃ​ത​ർ​ക്കാ​ണെ​ങ്കി​ലും ഉ​ന്ന​താ​ധി​കാ​രി​ക​ളി​ൽ നി​ന്നു​ള്ള നി​ർദേ​ശം ല​ഭി​ക്കാ​ത്ത​തി​നാ​ൽ അ​തു ന​ട​ന്നി​ല്ലെ​ന്നാ​ണ​റി​വ്.

ഇ​തി​നി​ട​യി​ൽ അ​പ​ക​ട​ത്തി​ൽപ്പെ​ട്ട​വ​രു​ടെ മൊ​ഴി​യെ​ടു​ത്ത ശേ​ഷം വി​ഴി​ഞ്ഞം തീ​ര​ദേ​ശ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ സം​ഭ​വം ന​ട​ന്ന​തു ത​മി​ഴ്നാ​ടി​ന്‍റെ അ​ധി​കാ​ര​പ​രി​ധി​യി​ൽ​പ്പെ​ട്ട ക​ട​ലി​ലാ​യ​തി​നാ​ൽ കേ​സ് ചെന്നൈ​ ബ്രോ​ഡ്‌​വേ​ റോ​ഡി​ലു​ള്ള ബി-5 ​ഹാ​ർ​ബ​ർ സ്റ്റേ​ഷ​നു കൈ​മാ​റി. കൊ​ച്ചി ക​ഴി​ഞ്ഞാ​ൽ കേ​ര​ള​ത്തി​ലെ മ​റ്റെ​ല്ല കോ​സ്റ്റ​ൽ സ്റ്റേഷ​നു​ക​ൾ​ക്കും തീ​ര​ത്ത് നി​ന്ന് 12 നോ​ട്ടി​ക്ക​ൽ മൈ​ൽ വ​രെ​യാ​ണ് അ​ധി​കാ​ര​പ​രി​ധി.

ശ​നി​യാ​ഴ്ച ന​ട​ന്ന ക​പ്പ​ല​പ​ക​ടം വി​ഴി​ഞ്ഞ​ത്ത് നി​ന്ന് ഏ​ക​ദേ​ശം 80 നോ​ട്ടി​ക്ക​ൽ ഉ​ൾ​ക്ക​ട​ലി​ലാ​യ​താ​ണ് ഡി​ജി ഓ​ഫ് ഷി​പ്പിം​ഗ് അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കാ​ൻ കാ​ര​ണം. കൊ​ല്ലം ശ​ക്തി​കു​ള​ങ്ങ​ര​സ്വ​ദേ​ശി രാ​ജേ​ഷ് മാ​ത്യു​വി​ന്‍റെ സെ​ന്‍റ് ജോ​സ​ഫ് എ​ന്ന ബോ​ട്ടി​ലാ​ണ് ഒ​മാ​നി​ൽനി​ന്ന് കൊ​ളംബോയ്​ക്ക് പോ​വു​ക​യാ​യി​രു​ന്ന പ​നാ​മ ര​ജി​സ്ട്രേ​ഷ​നു​ള്ള വി​യ​റ്റ് നാ​മി​ന്‍റെ സോ​ളി​സ് എ​ന്ന ക​പ്പ​ൽ ഇ​ടി​ച്ചു ക​യ​റി​യ​ത്.

ബോ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന 16 തൊ​ഴി​ലാ​ളി​ക​ളി​ൽ ഒ​ൻ​പ​ത് പേ​ർ ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും ര​ണ്ടു പേ​രെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. ഇ​വ​ർ​ക്കാ​യി കോ​സ്റ്റ് ഗാ​ർ​ഡ് ന​ട​ത്തി​യ തി​ര​ച്ചി​ലും ഫ​ലം ക​ണ്ടി​ല്ല. ര​ക്ഷ​പ്പെ​ട്ട​വ​രി​ൽ മെ​ഡി​ക്ക​ൽ കോളജി​ൽ പ്ര​വേ​ശി​പ്പി​ച്ച നാ​ലു ത​മി​ഴ്നാ​ട്ടു​കാ​ർ ഡി​സ് ചാ​ർ​ജ് വാ​ങ്ങി തു​ട​ർചി​കി​ത്സ​ക്കാ​യി ത​മി​ഴ്നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.

പ​രി​ക്ക് ഭേ​ദ​മാ​കു​ന്ന മു​റ​യ്ക്കു പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളും നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​മെ​ന്നു തീ​ര​ദേ​ശ പോ​ലീ​സ് അ​റി​യി​ച്ചു

Tags : nattu vishesham Vizhinjam boat collision

Recent News

Corehub Up