x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​ട്ടു​കാ​ള​ക​ളെ കാ​ണാ​ന്‍ തി​ര​ക്ക്

വെബ് ഡെസ്ക്
Published: September 26, 2026 02:32 AM IST | Updated: September 26, 2026 02:32 AM IST

പ്രതീകാത്മക ചിത്രം

ഓ​ച്ചി​റ: ഓ​ച്ചി​റ പ​ട​നി​ല​ത്തേ​ക്ക് കെ​ട്ടു​കാ​ള​ക​ളെ കാ​ണാ​ന്‍ ഇ​ന്ന​ലെ​യും തി​ര​ക്ക്. പ​ര​ബ്ര​ഹ്മ​ക്ഷേ​ത്ര പ​രി​ധി​യി​ലെ 52 ക​ര​ക​ളി​ല്‍ നി​ന്നാ​ണ് ഇ​രു​നൂ​റോ​ളം കെ​ട്ടു​കാ​ള​ക​ളെ പ​ട​നി​ല​ത്തി​ലേ​ക്ക് ആ​ന​യി​ച്ച​ത്. ഉ​യ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​ര്‍​ദി​ഷ്‌ട സ്ഥ​ല​ങ്ങ​ളി​ലാ​ണ് കെ​ട്ടു​കാ​ള​ക​ളെ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. നാ​ളെ​യും​കൂ​ടി കെ​ട്ടു​കാ​ള പ്ര​ദ​ര്‍​ശ​നം തു​ട​രും. വ​രും ദി​വ​സ​ങ്ങ​ളി​ലും കൂ​ടു​ത​ല്‍ ഭ​ക്ത​ജ​ന​ങ്ങ​ള്‍ ക്ഷേ​ത്ര​ത്തി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ള്‍ കാ​ര​ണം പു​തു​താ​യി നി​ര്‍​മി​ച്ച അ​ഞ്ച് വ​ലി​യ കെ​ട്ടു​കാ​ള​ക​ള്‍​ക്ക് ആ​ദ്യ​ദി​വ​സം ക്ഷേ​ത്ര​ത്തി​ല്‍ എ​ത്തി​ച്ചേ​രാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. തു​ട​ര്‍​ന്ന് പ​റ​യ​ണ​ത്ത് മു​ക്ക് സ​മി​തി​യു​ടെ ‘അ​സു​രാ​ധി​പ​തി കാ​ല​കേ​യ​ന്‍', ഗോ​വി​ന്ദ​മു​ട്ടം തൃ​ക്ക​ണ്ണ​ന്‍ സ​മി​തി​യു​ടെ ‘ക​ലിം​ഗ​ഭീ​മ​ന്‍', മു​ട്ട​ത്ത് മ​ണ്ണേ​ല്‍ പൗ​ര​സ​മി​തി​യു​ടെ ‘ശി​വ​സ്വ​രൂ​പ​ന്‍' എ​ന്നീ കെ​ട്ടു​കാ​ള​ക​ള്‍ ഏ​റെ വൈ​കി​യാ​ണ് പ​ട​നി​ല​ത്ത് എ​ത്തി​ച്ചേ​ര്‍​ന്ന​ത്.
എ​ന്നാ​ല്‍, ച​ങ്ങ​ന്‍​കു​ള​ങ്ങ​ര യു​വ​മ​ന്ത്ര​യു​ടെ ‘രൗ​ദ്ര​സ്‌​ക​ന്ദ​ന്‍', ചി​റ​ക്ക​ട​വം യു​വ​ജ​ന​സ​മി​തി​യു​ടെ ‘വീ​ര​ഭ​ദ്ര മ​ഹാ​ദേ​വ​ന്‍' എ​ന്നീ കെ​ട്ടു​കാ​ള​ക​ള്‍​ക്ക് ക്ഷേ​ത്ര​ത്തി​ല്‍ എ​ത്തി​ച്ചേ​രാ​ന്‍ സാ​ധി​ച്ചി​ല്ല.

ദേ​ശീ​യ​പാ​ത​യി​ല്‍ ഗ​താ​ഗ​ത​ത​ട​സം ഉ​ണ്ടാ​കു​മെ​ന്ന​തി​നാ​ല്‍ അ​ധി​കൃ​ത​രു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം ത​ട​സ​മു​ണ്ടാ​യ സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ ഇ​വ പൊ​ളി​ച്ചു​നീ​ക്കു​വാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews ceremonial oxen.

Recent News

Corehub Up