കിഴക്കേക്കര സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കലോത്സവം കെസിബിസി അധ്യാപക അവാര്‍ഡ് ജേതാവും കുളത്തൂപ്പുഴ ബിഎംജി എച്ച്എസ് റിട്ട. ഹെഡ്മാസ്റ്ററുമായ കെ.ഷാജു
കൊട്ടാരക്കര: സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കലോത്സവം കെസിബിസി അധ്യാപക അവാര്‍ഡ് ജേതാവും കുളത്തൂപ്പുഴ ബിഎംജി എച്ച്എസ് റിറ്റേര്‍ഡ് ഹെഡ്മാസ്റ്ററുമായ കെ.ഷാജുമോന്‍ ഉദ്ഘാടനം ചെയ്തു.
ലോക്കല്‍ മാനേജര്‍ ഫാ. ജോസഫ് കടകമ്പള്ളിയില് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പിടിഎ പ്രസിഡന്റ് ഷാഹുല്‍ കുന്നിക്കോട്, പ്രിന്‍സിപ്പല്‍ ടി.ടി. ജോമി, ഹെഡ്മാസ്റ്റര് ടി.രാജു, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഫാ ജോര്‍ജ് ഭട്ടശേരിയില്, ഡോ. പി.എം. ബിജു, ഷാജി മാംവിള, മനു, ബിനില്‍ എന്നിവര്‍ പ്രസംഗിച്ചു. നൂറു കണക്കിന് വിദ്യാര്‍ത്ഥികളാണ് രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന കലോത്സവത്തില്‍ മറ്റുരയ്ക്കുന്നത്.
Tags : Nattuvishesham DistrictNews DeepikaNews