x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊല്ലത്തിന്‍റെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ വ​ന്യ​മൃ​ഗ​ശ​ല്യം രൂക്ഷം: ജ​നം ഭീ​തി​യി​ല്‍

അ​നി​ല്‍ പ​ന്ത​പ്ലാ​വ്
Published: September 26, 2026 02:26 AM IST | Updated: September 26, 2026 02:26 AM IST

പ്രതീകാത്മക ചിത്രം

പു​ന​ലൂ​ര്‍: വ​ന്യ​മൃ​ഗ​ശ​ല്യം മൂ​ലം കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ ജ​നം ഭീ​തി​യി​ല്‍. കാ​ട്ടാ​ന​യും കാ​ട്ടു​പ​ന്നി​ക​ളും കാ​ട്ടു​പോ​ത്തും പു​ലി​യും കു​ര​ങ്ങു​ക​ളും മ​യി​ലു​ക​ളും മ​ല​യ​ണ്ണാ​നു​മെ​ല്ലാം നാ​ട്ടി​ലി​റ​ങ്ങി​യ​തോ​ടെ ജ​നം ഭീ​തി​യി​ലാ​ണ്. കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം വ​ന്യ​മൃ​ഗ​ങ്ങ​ള്‍ ഇ​റ​ങ്ങു​ന്നു​ണ്ട്. തെ​ന്മ​ല, ആ​ര്യ​ങ്കാ​വ്,അ​ച്ച​ന്‍ കോ​വി​ല്‍, ക​റ​വൂ​ര്‍, ഇ​ട​മ​ണ്‍, ചാ​ലി​യ​ക്ക​ര, മേ​ഖ​ല​ക​ളി​ലാ​ണ് വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം വ്യാ​പ​ക​മാ​കു​ന്ന​ത്. പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ പോ​ലും പ​ല​യി​ട​ത്തും പു​റ​ത്തി​റ​ങ്ങാ​ന്‍ ക​ഴി​യാ​റി​ല്ല. ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ല്‍ മു​ഴു​വ​ന്‍ വ​ന്യ​മൃ​ഗ​ങ്ങ​ളെ​ത്തി​യ​തോ​ടെ ജ​നം ഭീ​തി​യി​ലാ​ണ്.

കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നി​ര​വ​ധി ജീ​വ​നു​ക​ളാ​ണ് കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ പൊ​ലി​ഞ്ഞി​ട്ടു​ള്ള​ത്. കൃ​ഷി ചെ​യ്യാ​ന്‍ ക​ഴി​യാ​തെ ക​ര്‍​ഷ​ക​രും വ​ല​യു​ന്നു. കാ​ര്‍​ഷി​ക വി​ള​ക​ള്‍ വ​ന്‍​തോ​തി​ല്‍ വ​ന്യ​മൃ​ഗ​ങ്ങ​ള്‍ ന​ശി​പ്പി​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ പ​ല കു​ടും​ബ​ങ്ങ​ളും ജീ​വി​ക്കാ​ന്‍ പാ​ടു​പെ​ടു​ന്നു. ആ​ര്യ​ങ്കാ​വ് മേ​ഖ​ല​യി​ല്‍ കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നി​ര​വ​ധി​പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്‌ടപ്പെ​ട്ടി​ട്ടു​ണ്ട്.

പ​രി​സ​ര​വാ​സി​ക​ള്‍ കി​ട​ങ്ങു​ക​ള്‍ സ്ഥാ​പി​ച്ചും സോ​ളാ​ര്‍ ഫെ​ന്‍​സിം​ഗ് സ്ഥാ​പി​ച്ചും തീ​യി​ട്ടും മ​റ്റും ഉ​റ​ക്ക​മി​ള​ച്ചി​രി​ക്കു​ന്നു. ചെ​മ്പ​ന​രു​വി പ്ര​ദേ​ശ​ത്ത് നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍ വീ​ടും സ്ഥ​ല​വും ഉ​പേ​ക്ഷി​ച്ച് കാ​ട്ടാ​ന​ക​ളു​ടെ ശ​ല്യം മൂ​ലം ഇ​വി​ടെ​നി​ന്നു പോ​യി. നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​ക​ളാ​ണ് ഇ​ല്ലാ​താ​യ​ത്. ക​റ​വൂ​ര്‍ മേ​ഖ​ല​യി​ലും കാ​ട്ടാ​ന ശ​ല്യം വ്യാ​പ​ക​മാ​ണ്. ഏ​തു സ​മ​യ​വും ജീ​വ​ന്‍ അ​പ​ക​ട​ത്തി​ലാ​കാ​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണ് കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ള്‍.

പു​ല​ര്‍​ച്ചെ റ​ബ​ര്‍ തോ​ട്ട​ങ്ങ​ളി​ല്‍ ടാ​പ്പിം​ഗി​ന് എ​ത്തു​ന്ന​വ​ര്‍​ക്ക് പ​ല​പ്പോ​ഴും ആ​ക്ര​മ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ദി​നം പ്ര​തി വ​ന്യജീ​വി ആ​ക്ര​മ​ണം വ​ര്‍​ധി​ച്ചി​ട്ടും കൃ​ത്യ​മാ​യ പ​രി​ഹാ​രം കാ​ണാ​ന്‍ അ​ധി​കൃ​ത​ര്‍​ക്കും ക​ഴി​ഞ്ഞി​ട്ടി​ല്ല. സ്ഥി​ര​മാ​യി കാ​ട്ടാ​ന​ക​ള്‍ ഇ​റ​ങ്ങു​ന്ന നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ളു​ണ്ട്. ദി​വ​സ​വും കാ​ട്ടാ​ന​ക​ള്‍ ഇ​റ​ങ്ങു​ന്ന പ്ര​ദേ​ശ​ങ്ങ​ളു​മു​ണ്ട്. ജ​ന​വാ​സ മേ​ഖ​ല​യും വ​ന​മേ​ഖ​ല​യും ഒ​രു​പോ​ലെ കി​ട​ക്കു​ന്ന സ്ഥ​ല​മാ​ണ് ക​റ​വൂ​ര്‍, പെ​രു​ന്തോ​യി​ല്‍, ചെ​മ്പ​ന​രു​വി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ള്‍.

വ​നംവ​കു​പ്പ് കാ​ട് തെ​ളി​ക്കാ​ത്ത​തു കാ​ര​ണം നി​ല​വി​ലെ കാ​ന​ന​പാ​ത​ക​ള്‍ കാ​ടു​മൂ​ടി കി​ട​ക്കു​ന്നു. 1977ന് ​മു​മ്പ് കു​ടി​യേ​റി താ​മ​സി​ച്ച് കൃ​ഷി​യി​ലൂ​ടെ​യും വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ളി​ലൂ​ടെ​യും ഉ​പ​ജീ​വ​ന​മാ​ര്‍​ഗ്ഗം ക​ണ്ടെ​ത്തി​യ ജ​ന​വി​ഭാ​ഗ​ങ്ങ​ളും ഇ​വി​ടെ താ​മ​സി​ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ 10 വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ കാ​ട്ടാ​ന, കാ​ട്ട് പോ​ത്ത്, മ്ലാ​വ്, കേ​ഴ, മ​യി​ല്‍, മ​ല​യ​ണ്ണാ​ന്‍, ക​ടു​വ, പു​ലി എ​ന്നി​വ​യു​ടെ ആ​ക്ര​മ​ണം മൂ​ലം വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളും കൃ​ഷി​യും പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ച്ച നേ​രി​ടു​ക​യാ​ണ്. വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ​യും വ​ന്‍​തോ​തി​ല്‍ കാ​ട്ടു​മൃ​ഗ​ങ്ങ​ള്‍ കൊ​ന്നൊ​ടു​ക്കു​ന്നു. നൂ​റു ക​ണ​ക്കി​ന് ആ​ടു​മാ​ടു​ക​ളെ​യും നാ​യ​ക​ളെ​യും കൊ​ന്നൊ​ടു​ക്കി​യി​ട്ടു​ണ്ട്.

കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ ക​ര്‍​ഷ​ക​ര്‍ ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണ്. വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ന് ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്നു വീ​ടു​ക​ളി​ല്‍ വ​ള​ര്‍​ത്തി​യി​രു​ന്ന നാ​യ്ക്ക​ള്‍. നാ​യ്ക്ക​ളെ പു​ലി​ക​ള്‍ ഭ​ക്ഷ​ണ​മാ​ക്കി തു​ട​ങ്ങി​യ​തോ​ടെ ഇ​വി​ടു​ത്തു​കാ​ര്‍​ക്ക് ഇ​നി ര​ക്ഷാ ക​വ​ചം തീ​ര്‍​ക്കാ​ന്‍ ക​ഴി​യാ​തെ​യാ​യി. കാ​ട്ടു​പ​ന്നി​ക​ളും വ​ള​ർത്തു മൃ​ഗ​ങ്ങ​ളെ വ​ര്‍ തോ​തി​ല്‍ കൊ​ന്നൊ​ടു​ക്കു​ക​യാ​ണ്. വ​ന​മേ​ഖ​ല ഉ​ള്‍​പ്പെ​ട്ട ചി​ല​യി​ട​ങ്ങ​ളി​ല്‍ കു​ട്ടി​ക​ള്‍​ക്ക് സ്‌​കൂ​ളി​ല്‍ പോ​കാ​നും വ​രാ​നും ക​ഴി​യു​ന്നി​ല്ല.

കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ല്‍ ഉ​ണ്ടെ​ങ്കി​ലേ ഇ​വി​ടെ ജ​ന​ങ്ങ​ള്‍​ക്ക് സൈ്വ​ര​ജീ​വി​തം ഉ​റ​പ്പാ​ക്കാ​ന്‍ ക​ഴി​യു​വെ​ന്നി​രി​യ്‌​ക്കെ ബ​ന്ധ​പ്പെ​ട​വ​രും മൗ​ന​ത്തി​ലാ​ണ്.

Tags : Nattuvishesham DistrictNews DeepikaNews Wild Animal

Recent News

Corehub Up