x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വ ഡോ​ക്യു​മെ​ന്‍റ​റി ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി പ്ര​ത്യേ​ക പ​ദ്ധ​തി ന​ട​പ്പാ​ക്കും: മ​ന്ത്രി പി. ​സി. വി​ഷ്ണു​നാ​ഥ്

വെബ് ഡെസ്ക്
Published: September 26, 2026 02:35 AM IST | Updated: September 26, 2026 02:35 AM IST

പ​തി​നെ​ട്ടാ​മ​ത് അ​ന്താ​രാ​ഷ്ട്ര ഡോ​ക്യു​മെ​ന്‍റ​റി ഹ്ര​സ്വ​ച​ല​ച്ചി​ത്ര മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം കൈ​ര​ളി തി​യ​റ്റ​റി​ൽ സാം​സ്കാ​രി​ക മ​ന്ത്രി പി.​സി വി​ഷ്ണു​നാ​ഥ് ഉദ്ഘാടനം ചെയ്യുന്നു.

പ​തി​നെ​ട്ടാ​മ​ത് അ​ന്താ​രാ​ഷ്ട്ര ഡോ​ക്യു​മെ​ന്‍റ​റി
ഹ്ര​സ്വ​ച​ല​ച്ചി​ത്ര മേ​ള മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: യു​വ ഡോ​ക്യു​മെ​ന്‍റ​റി ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​ത്യേ​ക പ​ദ്ധ​തി അ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്ന് സാം​സ്കാ​രി​ക മ​ന്ത്രി പി.​സി വി​ഷ്ണു​നാ​ഥ്. പ​തി​നെ​ട്ടാ​മ​ത് അ​ന്താ​രാ​ഷ്ട്ര ഡോ​ക്യു​മെ​ന്‍റ​റി ഹ്ര​സ്വ​ച​ല​ച്ചി​ത്ര മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം കൈ​ര​ളി തി​യ​റ്റ​റി​ൽ നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി, ഫി​ലിം സൊ​സൈ​റ്റി​ക​ൾ, സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യെ കോ​ർ​ത്തി​ണ​ക്കി​യാ​കും പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി കേ​ര​ള​മാ​ണ് സി​നി​മ​യ്ക്ക് വ്യ​വ​സാ​യ പ​ദ​വി ന​ൽ​കു​ന്ന​ത്. ഇ​തി​ലൂ​ടെ ച​ല​ച്ചി​ത്ര മേ​ഖ​ല​യെ​യും പ്ര​വ​ർ​ത്ത​ക​രെ​യും പ്രോ​ത്സാ​ഹി​ക്കാ​ൻ സ​ർ​ക്കാ​രി​നാ​വു​ന്ന​തെ​ല്ലാം ചെ​യ്യും.

ച​ല​ച്ചി​ത്ര മേ​ള​ക​ളി​ൽ പ്ര​തി​നി​ധി​യാ​യി പ​ങ്കെ​ടു​ത്ത നി​ര​വ​ധി പേ​ർ ഈ ​മേ​ഖ​ല​യി​ൽ പ്ര​ഗ​ദ്ഭ​രാ​യി മാ​റി. മേ​ള​യു​ടെ വ​ർ​ധി​ക്കു​ന്ന പ്ര​സ​ക്തി​യു​ടെ തെ​ളി​വാ​ണി​ത്. ഈ ​മേ​ള​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത ചി​ത്ര​ങ്ങ​ളി​ൽ 31 എ​ണ്ണ​ത്തി​ന് പ്ര​ദ​ർ​ശ​നാ​നു​മ​തി ല​ഭി​ച്ചി​ട്ടി​ല്ല. ഇ​ത് കൂ​ടി പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ നി​യ​മ​പ​ര​മാ​യി സ​ർ​ക്കാ​ർ ശ്ര​മം തു​ട​രു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ച​ല​ച്ചി​ത്ര​കാ​ര​ൻ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ന​മു​ക്ക് മാ​ത്ര​മാ​ണ് രാ​ജ്യ​ത്ത് ഡോ​ക്യു​മെ​ന്‍റ​റി​ക്കും ഹ്ര​സ്വ​ചി​ത്ര​ത്തി​നു​മാ​യി ഒ​രു മേ​ള​യു​ള്ള​ത് എ​ന്ന​ത് അ​ഭി​മാ​ന​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മേ​ള​യു​ടെ ഡെ​യി​ലി ബു​ള്ള​റ്റി​ൻ പ്ര​കാ​ശ​നം നോ​ൺ ഫി​ക്‌​ഷ​ൻ ജൂ​റി ചെ​യ​ർ​പേ​ഴ്സ​ൺ രു​ചി​ർ ജോ​ഷി​യി​ൽ നി​ന്ന് ജൂ​റി നോ​ൺ ഫി​ക്‌​ഷ​ൻ അം​ഗ​മാ​യ ലി​പി​ക സിം​ങ് ധാ​രാ​യി ഏ​റ്റു​വാ​ങ്ങി നി​ർ​വ​ഹി​ച്ചു. ഫെ​സ്റ്റി​വ​ൽ കാ​റ്റ​ലോ​ഗ് ച​ല​ച്ചി​ത്ര​കാ​ര​ൻ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​നി​ൽ നി​ന്ന് നോ​ൺ ഫി​ക്ഷ​ൻ ജൂ​റി അം​ഗ​മാ​യ മൃ​ണ്മ​യി ല​ഗു ഏ​റ്റു​വാ​ങ്ങി.

ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ ഫെ​ല്ലോ​ഷി​പി​ന് അ​ർ​ഹ​മാ​യ പു​സ്ത​ക​ങ്ങ​ളാ​യ തി​ര​യാ​ട്ടം, സി​നി​മ​യെ കേ​ൾ​ക്കു​മ്പോ​ൾ, വേ​ഷ​ങ്ങ​ളു​ടെ ദൃ​ശ്യ​ഭാ​ഷ എ​ന്നി​വ​യും ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്തു. സാം​സ്കാ​രി​ക വ​കു​പ്പ് ഡ​യ​റ​ക്ട​ർ കെ. ​ഇ​മ്പ​ശേ​ഖ​ർ അ​ധ്യ​ക്ഷ​നാ​യി. രു​ചി​ർ ജോ​ഷി, ലി​പി​ക സിം​ങ് ധാ​രാ​യി, സ​ഞ്ജു സു​രേ​ന്ദ്ര​ൻ, മൃ​ന്മ​യി ല​ഗു, അ​രു​ൺ കാ​ർ​ത്തി​ക്ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫെ​സ്റ്റി​വ​ൽ ഇ​ൻ ചാ​ർ​ജ് എ​ൻ. പി ​സ​ജീ​ഷ് കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി.

Tags : Nattuvishesham DistrictNews DeepikaNews Special scheme

Recent News

Corehub Up