x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി മാ​ഫി​യ​ക്കെ​തി​രെ തൂ​ഫാ​ന്‍ ക​മ്യൂ​ണി​റ്റി ക്ല​ബ്

വെബ് ഡെസ്ക്
Published: September 26, 2026 02:21 AM IST | Updated: September 26, 2026 02:21 AM IST

പ്രതീകാത്മക ചിത്രം

 ച​വ​റ: സം​സ്ഥാ​ന​ത്ത ല​ഹ​രിമാ​ഫി​യ​ക്കെ​തി​രെ ആ​ഭ്യ​ന്ത​ര വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി തൂ​ഫാ​ന്‍ ഓ​പ്പ​റേ​ഷ​ന്‍ പ​ന്മ​ന പ​ഞ്ചാ​യ​ത്തി​ല്‍ മാ​തൃ​കാ പ​ര​മാ​യ ഒ​രു പ​ദ്ധ​തി​യാ​യി മാ​റു​ന്നു.

വാ​ര്‍​ഡ്ത​ല​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ ചെ​യ​ര്‍​മാ​ന്മാ​രാ​യാ​ണ് ക്ല​ബു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. മു​ന്‍ ഗ്രാ​മ-​ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, സി​ഡി​എ​സ്-​എ​ഡി​എ​സ് അം​ഗ​ങ്ങ​ള്‍, ഹ​രി​ത​ക​ര്‍​മ സേ​നാം​ഗ​ങ്ങ​ള്‍, ആ​ശാ വ ​ര്‍​ക്ക​ര്‍​മാ​ര്‍, അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ര്‍, സാം​സ്‌​കാ​രി​ക സം​ഘ ട​നാ​ഭാ​ര​വാ​ഹി​ക​ള്‍, പി​ടി​എ, എ​സ്എം​സി ചെ​യ​ര്‍​മാ​ന്മാര്‍, ​മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ ഇ​തി​ല്‍ പ​ങ്കാ​ളി​ക​ളാ​കും. കൂ​ടാ​തെ ക്ല​ബി​ല്‍ അം​ഗ​ങ്ങ​ളാ​കാ​ന്‍ താത്പ​ര്യ​മു​ള്ള 12 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള 20 വി​ദ്യാ​ര്‍​ഥി​ക​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.

ക്ല​ബ് അം​ഗ​ങ്ങ​ളാ​കു​ന്ന കു​ട്ടി​ക​ള്‍​ക്ക് സൗ​ജ​ന്യ​കാ​യി​ക-​ക​ലാ​പ​രി​ശീ​ല​ന​ങ്ങ​ള്‍ ന​ല്‍​കും. എ​ല്ലാ മാ​സ​വും ക്ല​ബു​ക​ള്‍ യോ​ഗം ചേ​ര്‍​ന്ന് വാ​ര്‍​ഡ് ത​ല​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തും. ഇ​തി​ന്‍റെ ഏ​കോ​പ​ന​ത്തി​നാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചെ​യ​ര്‍​മാ​നാ​യി പ്ര​ത്യേ​ക മോ​ണി​റ്റ​റിം​ഗ് സ​മി​തി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ-​ഗ്രാ​മ -ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍, ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍​വൈ​സ​ര്‍, പൊ​ലിസ്-​എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ എ​ന്നി​വ​രാ​ണ് സ​മി​തി​യി​ലെ മ​റ്റ് അം​ഗ​ങ്ങ​ള്‍.

 

Tags : Nattuvishesham DistrictNews DeepikaNews 'Toofan'

Recent News

Corehub Up