പെരിന്തൽമണ്ണ വള്ളുവനാട് വിദ്യാഭവനിൽ നടത്തിയ നമാമി ഭാരതം പരിപാടിയുടെ ആകാശദൃശ്യം.
മക്കരപ്പറന്പ്: യുപിഐ ഇടപാടുകൾക്ക് അമിത ഫീസ് ഈടാക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് മക്കരപ്പറന്പ് യൂണിറ്റ് ഇ മെയിൽ ചലഞ്ച് നടത്തി. യൂത്ത് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് അക്രം ചുണ്ടയിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റും മണ്ഡലം ജനറൽ സെക്രട്ടറിയുമായ അനീസ് മുല്ലപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് ജനറൽ സെക്രട്ടറി റിസ്വാൻ, യൂത്ത് പ്രസിഡന്റ് ഷഫീഖ് പുത്തനങ്ങാടി, ജനറൽ സെക്രട്ടറി അർഷദ് ഡാനീസ്, വനിതാ യൂണിറ്റ് പ്രസിഡന്റ് ആബിദ കൂരി, വനിതാ ജനറൽ സെക്രട്ടറി അജ്ന, ഫാസിൽ ഫോണോ, റസിയ, അസ്റാബി എന്നിവർ പങ്കെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews Protest