x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ട​ക​ര​യി​ല്‍ തെ​രു​വുനാ​യ​യു​ടെ ആക്രമണം; ആ​റു പേ​ര്‍​ക്ക് ക​ടി​യേ​റ്റു

വെബ് ഡെസ്ക്
Published: September 26, 2026 03:52 AM IST | Updated: September 26, 2026 03:52 AM IST

പ്രതീകാത്മക ചിത്രം

വ​ട​ക​ര: മ​യ്യ​ന്നൂ​ര്‍ കൂ​ട്ട​ങ്ങാ​ര​ത്തും ന​ട​ക്കു​താ​ഴ അ​രി​ക്കോ​ത്തും തെ​രു​വ് നാ​യ​യു​ടെ പ​രാ​ക്ര​മ​ത്തി​ല്‍ ആ​റു പേ​ര്‍​ക്ക് ക​ടി​യേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് കു​രു​ക്കി​ലാ​ട് സ്വ​ദേ​ശി​നി ജാ​ന്‍​സി, തി​രു​വ​ങ്ങാ​ട് സ്വ​ദേ​ശി മി​ഥു​ന്‍ എ​ന്നി​വ​ര്‍​ക്ക് കൂ​ട്ട​ങ്ങാ​ര​ത്ത് വ​ച്ച് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ജാ​ന്‍​സി​യെ വ​ഴി​യി​ല്‍ വ​ച്ചാ​ണ് നാ​യ ആ​ക്ര​മി​ച്ച​ത്.

ഇ​വ​രു​ടെ കൈ​ക്കും കാ​ലി​നും പ​രി​ക്കേ​റ്റു. വാ​ഹ​നം നി​ര്‍​ത്തി പു​റ​ത്തി​റ​ങ്ങി​യ മി​ഥു​നി​നെ നാ​യ പി​ന്തു​ട​ര്‍​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മി​ഥു​ന്‍റെ കാ​ലി​നാ​ണ് ക​ടി​യേ​റ്റ​ത്. ഇ​യാ​ള്‍ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് നാ​യ ആ​ക്ര​മി​ച്ച​ത്. ന​ട​ക്കു​താ​ഴ അ​രി​ക്കോ​ത്ത് വി​ദ്യാ​ര്‍​ഥി ഉ​ള്‍​പ്പെ​ടെ നാ​ല് പേ​ര്‍​ക്ക് ക​ടി​യേ​റ്റു.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് നാ​ല​ര​യോ​ടെ​യാ​ണ് നാ​യ​യു​ടെ പ​രാ​ക്ര​മ​മു​ണ്ടാ​യ​ത്. വൈ​ക്കി​ല​ശേ​രി റോ​ഡി​ല്‍ കോ​മ​ത്ത് മീ​ത്ത​ല്‍ അ​ശോ​ക​നെ​യാ​ണ് നാ​യ ആ​ദ്യം ക​ടി​ച്ച​ത്. പി​ന്നീ​ട് ന​ട​ക്കു​താ​ഴ കാ​ര്‍​ഷി​ക നേ​ഴ്‌​സ​റി ജീ​വ​ന​ക്കാ​ര​നാ​യ കു​ട്ടം​കു​ള​ങ്ങ​ര ഗം​ഗാ​ധ​ര​നെ​യും ബാ​ലു​ശേ​രി​യി​ല്‍ നി​ന്നു മ​ക​ളു​ടെ വീ​ട്ടി​ല്‍ വ​ന്ന മ​റ്റൊ​രാ​ളെ​യും നാ​യ ക​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ചു. തു​ട​ര്‍​ന്ന് മോ​ഡ​ല്‍ പോ​ളി​യി​ല്‍ പ​ഠി​ക്കു​ന്ന ഡാ​ര്‍​വി​ന്‍ എ​ന്ന വി​ദ്യാ​ര്‍​ഥി​യെ​യും നാ​യ ക​ടി​ച്ചു. പ​രി​ക്കേ​റ്റ​വ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.

Tags : Nattuvishesham DistrictNews DeepikaNews dog ​​attack

Recent News

Corehub Up