x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​കീ​യ ക​ര്‍​മ​സ​മി​തി സ്മൃ​തി സാ​യാ​ഹ്‌​നം സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: September 26, 2026 04:36 AM IST | Updated: September 26, 2026 04:36 AM IST

പൂ​ഴി​ത്തോ​ട് ബ​ദ​ല്‍ റോ​ഡ് ജ​ന​കീ​യ ക​ര്‍​മ​സ​മി​തി സ്മൃ​തി സാ​യാ​ഹ്‌​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ടി​ഞ്ഞാ​റ​ത്ത​റ​യി​ല്‍ ന​ട​ത്തി​യ റാ​ലി.

പ​ടി​ഞ്ഞാ​റ​ത്ത​റ: പൂ​ഴി​ത്തോ​ട്-​പ​ടി​ഞ്ഞാ​റ​ത്ത​റ ചു​രം ബ​ദ​ല്‍ റോ​ഡ് പ​ദ്ധ​തി​യോ​ട് 32 വ​ര്‍​ഷ​മാ​യി ഭ​ര​ണ​കൂ​ട​ങ്ങ​ള്‍ തു​ട​രു​ന്ന അ​വ​ഗ​ണ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ജ​ന​കീ​യ ക​ര്‍​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്മൃ​തി സാ​യാ​ഹ്‌​നം സം​ഘ​ടി​പ്പി​ച്ചു. ടൗ​ണി​ല്‍ വാ​യ മൂ​ടി​ക്കെ​ട്ടി റാ​ലി, ശി​ലാ​ഫ​ല​ക​ത്തി​നു മു​മ്പി​ല്‍ തി​രി തെ​ളി​യി​ക്ക​ല്‍, പൊ​തു​സ​മ്മേ​ള​നം എ​ന്നി​വ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു. നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ള്‍ റാ​ലി​യി​ല്‍ അ​ണി​നി​ര​ന്നു. പ്ര​തി​ഫ​ലം വാ​ങ്ങാ​തെ പാ​ത​യ്ക്കു ഭൂ​മി വി​ട്ടു​ന​ല്‍​കി​യ കു​ടും​ബ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളാ​യ 32 പേ​ര്‍ ശി​ലാ​ഫ​ല​ക​ത്തി​ന് മു​ന്നി​ല്‍ തി​രി​തെ​ളി​യി​ച്ചു.

പൊ​തു​സ​മ്മേ​ള​നം ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് മാ​ന​ന്ത​വാ​ടി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ തൊ​ഴു​ത്തു​ങ്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ള്‍​ക്കൂ​ട്ട​ത്തെ കാ​ണു​മ്പോ​ള്‍ വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്ന​വ​ര​ല്ല, ന​ല്‍​കി​യ വാ​ഗ്ദാ​ന​ങ്ങ​ള്‍ പാ​ലി​ക്കാ​ന്‍ ആ​ര്‍​ജ​വം കാ​ണി​ക്കു​ന്ന​വ​രാ​ക​ണം ജ​ന​പ്ര​തി​നി​ധി​ക​ളെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബ​ദ​ല്‍ പാ​ത യാ​ഥാ​ര്‍​ഥ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ദീ​ര്‍​ഘ​കാ​ല​മാ​യി സ​മ​ര​മു​ഖ​ത്തു​ള്ള ക​ര്‍​മ​സ​മി​തി​ക്ക് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് രൂ​പ​ത സ​മി​തി​യു​ടെ പൂ​ര്‍​ണ പി​ന്തു​ണ ജോ​ണ്‍​സ​ണ്‍ ഉ​റ​പ്പു​ന​ല്‍​കി.

ക​ര്‍​മസ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ശ​കു​ന്ത​ള ഷ​ണ്‍​മു​ഖ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്‌​വൈ​എ​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം ഫൈ​സി പേ​രാ​ല്‍, വ​യ​നാ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ജ​ന​കീ​യ ആ​ക്ഷ​ന്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. വി.​പി. എ​ല്‍​ദോ, വി​വി​ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളാ​യ കെ. ​രാ​ജ​ന്‍, ഉ​സ്മാ​ന്‍ കു​ണ്ടാ​ല, വി. ​രാ​ജ​ന്‍, ഇ.​കെ. ദി​വാ​ക​ര​ന്‍, ഖാ​ലി​ദ്, മൊ​യ്തു കാ​വു​ങ്ക​ല്‍, മു​ഹ​മ്മ​ദ് ഫാ​രി​സ്, അ​രു​ണ്‍, ശ്രീ​ധ​ര​ന്‍, സ​ണ്ണി, ക​മ​ല്‍ ജോ​സ​ഫ് സി.​കെ. ആ​ലി​ക്കു​ട്ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സാ​ജ​ന്‍ തു​ണ്ടി​യി​ല്‍, ഹം​സ കു​ള​ങ്ങ​ര​ത്ത്, വി​ശ്വ​നാ​ഥ​ന്‍, സി. ​നാ​സ​ര്‍, ഉ​ല​ഹ​ന്നാ​ന്‍ പ​ട്ട​ര്‍ മ​ഠം, ബെ​ന്നി മാ​ണി​ക്ക​ത്ത്, കു​ഞ്ഞ​ബ്ദു​ള്ള പേ​രാ​ല്‍, വി.​കെ. ബി​നു, യു.​സി. ഹു​സൈ​ന്‍, പി.​ജെ. ജോ​മോ​ന്‍, നാ​സ​ര്‍ കൈ​പ്ര​വ​ന്‍, ഷ​മീ​ര്‍ ക​ട​വ​ണ്ടി, ത​ങ്ക​ച്ച​ന്‍ ന​ട​ക്ക​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Nattuvishesham DistrictNews DeepikaNews Action Committee

Recent News

Corehub Up