ഏഷ്യന്‍ ഗെയിംസില്‍ 4 X 400 മീറ്റര്‍ മിക്സഡ് റിലേയില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യന്‍ ടീം അംഗം മനു.
മീനങ്ങാടി: ഏഷ്യന്‍ ഗെയിംസില്‍ 4 x 400 മീറ്റര്‍ മിക്സഡ് റിലേയില്‍ വെള്ളി നേടിയ ഇന്ത്യന്‍ ടീം അംഗം ടി.എസ്. മനുവിന് ജന്മനാട്ടില് അഭിനന്ദന പ്രവാഹം. കാക്കവയല്‍ കരിങ്കണ്ണിക്കുന്നിലെ തെക്കിനാല്‍ ടി.പി. സജി-ഷീല ദമ്പതികളുടെ മകനാണ് മനു. കരിങ്കണ്ണിക്കുന്നിലെ വീട്ടിലെത്തി ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും നാട്ടുകാരും മനുവിനുള്ള അഭിനന്ദനം കുടുംബത്തെ അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫയുടെ നേതൃത്വത്തില്‍ വീട്ടില്‍ മധുര വിതരണം നടത്തി. പൊലിസ് ഉദ്യോഗസ്ഥനായ മനു തിരുവനന്തപുരം സായി സെന്ററിലാണ് പരിശീലനം നടത്തുന്നത്. 27ന് 4 X 400 മീറ്റര്‍ റിലേയില്‍ പങ്കെടുക്കും. മനു രാജ്യത്തിനായി മെഡല്‍ നേടിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.