കല്‍പ്പറ്റ കിന്‍ഫ്ര പാര്‍ക്കില്‍ ഉദ്യോഗസ്ഥര്‍, സംരംഭകര്‍ എന്നിവരുമായി പ്രിയങ്ക ഗാന്ധി എംപി ചര്‍ച്ച നടത്തുന്നു.
കല്‍പ്പറ്റ: പ്രിയങ്ക ഗാന്ധി എംപി കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ സന്ദര്‍ശനം നടത്തി. ഉദ്യോഗസ്ഥര്‍, സംരംഭകര്‍ എന്നിവരുമായി അവര്‍ ചര്‍ച്ച നടത്തി. പാര്‍ക്കിന്റെ അടിസ്ഥാന സൗകര്യ വികസനം, കയറ്റുമതിയില്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്നിവ സംരംഭകരര് എംപിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പാര്‍ക്കിലെ ബേക്കിംഗ് യൂണിറ്റ് സന്ദര്‍ശിച്ച എംപി കേക്ക് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടു.